ചൈനീസ് വിപ്ലവകാരിയും രാഷ്ട്രീയനേതാവുമായിരുന്നു സൺ യാത്-സെൻ (നവംബർ 12, 1866 - മാർച്ച് 12, 1925). പ്രജാധിപത്യ ചൈനയുടെ ആദ്യ പ്രസിഡന്റായ അദ്ദേഹം രാഷ്ട്രപിതാവായി കണക്കാക്കപ്പെടുന്നു. ചൈനയിലെ അവസാനത്തെ സാമ്രാജ്യമായിരുന്ന ക്വിങ്ങ് സാമ്രാജ്യത്തെ 1911 ഒക്ടോബറിൽ അവസാനിപ്പിക്കുന്നതിൽ പ്രധാന പങ്കു വഹിച്ചു. റിപബ്ലിക് ഓഫ് ചൈന 1912-ൽ സ്ഥാപിതമായപ്പോൾ അതിന്റെ ആദ്യ പ്രസിഡന്റായി. പിന്നീട് ക്വോമിൻതാങ്ങ് പാർട്ടി സ്ഥാപിക്കുകയും അതിന്റെ ആദ്യ നേതാവാകുകയും ചെയ്തു. രാജഭരണാനന്തരമുള്ള ചൈനയെ ഏകീകരിക്കുന്നതിൽ പ്രധാന പങ്കു വഹിച്ച സൺ ചൈനയിലും തായ്‌വാനിലും ഒരുപോലെ ബഹുമാനിക്കപ്പെടുന്ന ചുരുക്കം നേതാക്കളിലൊരാളാണ്.
സൺ യാത്-സെൻ 孫文 孫中山 孫逸仙 | |
പ്രജാധിപത്യ ചൈനയുടെ രാഷ്ട്രപതി provisional | |
പദവിയിൽ ജനുവരി 1, 1912 – ഏപ്രിൽ 1, 1912 | |
വൈസ് പ്രസിഡന്റ് | ലി യുവാൻഹോങ്ങ് |
---|---|
പിൻഗാമി | യുവാൻ ഷികായ് |
ജനനം | ക്സിയാങ്ങ്ഷാൻ, ക്വിങ്ങ് സാമ്രാജ്യം | 12 നവംബർ 1866
മരണം | 12 മാർച്ച് 1925 58) ബീജിങ്ങ്, റിപബ്ലിക് ഒഫ് ചൈന | (പ്രായം
രാഷ്ട്രീയകക്ഷി | ക്വോമിൻതാങ്ങ് |
ജീവിതപങ്കാളി | ലു മുഷെൻ (1885 – 1915) സൂങ്ങ് ചിങ്ങ്-ലിങ്ങ് (1915 – 1925) |
മതം | Congregationalist[1] |
മഹാന്മാരായ ചൈനീസ് നേതാക്കളിലൊരാളായി എണ്ണപ്പെടുന്നുവെങ്കിലും അദ്ദേഹത്തിന്റെ രാഷ്ട്രീയജീവിതം കഷ്ടതകൾനിറഞ്ഞതായിരുന്നു. ഇടയ്ക്കിടെ അദ്ദേഹത്തിന് ഒളിവിൽ പോകേണ്ടിവന്നു. വിപ്ലവത്തിന്റെ വിജയത്തിനുശേഷം ഉടൻ തന്നെ അധികാരമൊഴിയേണ്ടി വന്നു. രാജ്യത്തിന്റെ മിക്ക ഭാഗങ്ങളും നിയന്ത്രിച്ചിരുന്ന യുദ്ധപ്രഭുക്കൾക്കെതിരെ പല കാലത്തായി വിപ്ലവഭരണകൂടങ്ങൾ നയിച്ചു. തന്റെ പാർട്ടി ചൈനയിലാകെ അധികാരമുറപ്പിക്കുന്നത് കാണാൻ അദ്ദേഹം ജീവിച്ചിരുന്നില്ല. സണിന്റെ മരണാനന്തരം പാർട്ടി രണ്ടായി പിളർന്നു. ജനങ്ങളുടെ മൂന്ന് തത്ത്വങ്ങൾ അടിസ്ഥാനമാക്കിയുള്ള രാഷ്ട്രീയതത്ത്വസംഹിത വികസിപ്പിച്ചതാണ് അദ്ദേഹത്തിന്റെ ഏറ്റവും പ്രധാന സംഭാവനയായി കണക്കാക്കുന്നത്.
അവലംബം
Wikiwand in your browser!
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.