From Wikipedia, the free encyclopedia
സ്ഫാഗ്നം എന്നത് പീറ്റ് മോസ്സ് എന്നറിയപ്പെടുന്ന പായലുകളുടെ 120 സ്പീഷീസുകളുടെ [2] ജീനസ്സാണ്. സ്ഫാഗ്നത്തിന്റെ ഒരു കൂട്ടത്തിന് ജലം സംഭരിക്കാനുള്ള കഴിവുണ്ട്. ജീവിക്കുന്നതോ, അല്ലാത്തതോ ആയ സസ്യങ്ങളുടെ കോശങ്ങളിൽ വലിയ അളവ് ജലം ശേഖരിച്ചുവയ്ക്കാൻ കഴിയും. ഉണങ്ങിയ രീതിയിലുള്ള സസ്യത്തിന് 16-26 കൂടുതൽ ജലം ശേഖരിക്കാൻ കഴിയും. ഇത് അവയുടെ സ്പീഷീസിനെ ആശ്രയിച്ചിരിക്കും. ശൂന്യമായ കോശങ്ങൾ വരണ്ട സാഹചര്യങ്ങളിൽ ജലം ഉൾക്കൊള്ളാൻ സഹായിക്കുന്നു. തുടർന്ന് സ്ഫാഗ്നം വരണ്ട സാഹചര്യങ്ങളിലേക്ക് വളരുമ്പോൾ bogs, blanket എന്നിവയുള്ള പീറ്റ് നിലങ്ങൾ പതുക്കെ വ്യാപിക്കുന്നു. പീറ്റുകളുടെ കൂട്ടങ്ങൾ സെഡ്ജുകൾ, ericaceous കുറ്റിച്ചെടികൾ അതുപോലെതന്നെ ഓർക്കിഡുകൾ, മാംസഭുക്കുകളായ സസ്യങ്ങൾ എന്നിവയുടെ ആവാസവ്യവസ്ഥയൊരുക്കുന്നു.
സ്ഫാഗ്നം പായലുകൾ പ്രധാനമായും കാണപ്പെടുന്നത് ഉത്തരാർധഗോളത്തിലെ പീറ്റ് ചതുപ്പുകളിലും, കോണിഫർ വനങ്ങളിലും ഈർപ്പമുള്ള തുന്ദ്ര പ്രദേശങ്ങളിലുമാണ്. ഇവ ഏറ്റവും ഉത്തരഭാഗത്തായി കാണപ്പെടുന്നത് സ്വാൽബർഗ്ഗ് ആർക്കിപെലാഗോ യിലും നോർവ്വേയുടെ കീഴിലുള്ള 81• വടക്കൻ പ്രദേശത്തുമാണ്.
വായു വഴിയാണ് സ്പോറുകൾ വിതരണം ചെയ്യപ്പെടുന്നത്.
ചീഞ്ഞ് ഉണങ്ങിയ സ്പാഗ്നം പായലിനു പീറ്റ് എന്നോ പീറ്റുമോസ് എന്നോ പറയുന്നു. ഇത്, മണ്ണു സ്ഥിതിനിയന്ത്രണത്തിനുപയുക്തമാണ്. ഇതുമൂലം മണ്ണിന്റെ വെള്ളത്തെയും പോഷകങ്ങളേയും പിടിച്ചുനിർത്താനുള്ള കഴിവു വർദ്ധിക്കും.
ലോകത്തെ മിക്ക നീർത്തടങ്ങളും സ്ഫാഗ്നം കൂടുതൽ വളരുന്ന സ്ഥലങ്ങളാകുന്നു. പ്രത്യേകിച്ച്, സൈബീരിയായിലെ താഴ്ന്ന പ്രദേശങ്ങൾ, ഹഡ്സൺ ഉൾക്കടല്പ്രദേശത്തെ താഴ്ന്ന സ്ഥലങ്ങൾ, മക്കെൻസീ നദിതടപ്രദേശങ്ങൾ എന്നിവ. ഈ പ്രദേശങ്ങൾ അത്യപൂർവ്വമായ സ്പീഷീസുകളുടെ ആവാസകേന്ദ്രങ്ങൾ ആകുന്നു. ഈ വലിയ പ്രദേശങ്ങളിലെ ഈ സസ്യങ്ങൾ അനേകടൺ കാർബൺ ഡയോക്സൈഡ് ആഗിരണം ചെയ്യുന്നതിനാൽ ആഗോളതാപനത്തിനെ തടയാൻ ഇവ സഹായിക്കുന്നു.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.