From Wikipedia, the free encyclopedia
കേരളത്തിൽ കൊല്ലം ജില്ലയിലെ ചവറയ്ക്കടുത്തായി സ്ഥിതിചെയ്യുന്ന ഒരു ക്രിസ്ത്യൻ ദേവാലയമാണ് സെന്റ് ആൻഡ്രൂസ് പള്ളി. കരുനാഗപ്പള്ളി താലൂക്കിൽ പന്മന - ചവറ പഞ്ചായത്തിലെ കോവിൽത്തോട്ടം എന്ന സ്ഥലത്താണ് ഈ റോമൻ കത്തോലിക് പള്ളി സ്ഥിതിചെയ്യുന്നത്.[1] എ.ഡി. 1779-ൽ പോർച്ചുഗീസ് കൊളോണിയൽ വാസ്തുവിദ്യാശൈലിയിൽ നിർമ്മിച്ച ഈ പള്ളി യേശുക്രിസ്തുവിന്റെ ശിഷ്യന്മാരിലൊരാളായ അന്ത്രയോസ് ശ്ലീഹായ്ക്കായി സമർപ്പിച്ചിരിക്കുന്നു.[2] കൊല്ലം ജില്ലയിലെ ഒരു പ്രധാന തീർത്ഥാടന കേന്ദ്രമാണ് സെന്റ് ആൻഡ്രൂസ് ദേവാലയം.[3]
സെന്റ് ആൻഡ്രൂസ് പള്ളി, കോവിൽത്തോട്ടം | |
സെന്റ് ആൻഡ്രൂസ് ചർച്ച് റോമൻ കത്തോലിക് ചർച്ച്, കോവിൽത്തോട്ടം | |
---|---|
സ്ഥാനം | കോവിൽത്തോട്ടം, കൊല്ലം ജില്ല, കേരളം |
രാജ്യം | ഇന്ത്യ |
ക്രിസ്തുമത വിഭാഗം | റോമൻ കത്തോലിക് ചർച്ച് |
ചരിത്രം | |
സ്ഥാപിതം | 1398 |
സമർപ്പിച്ചിരിക്കുന്നത് | അന്ത്രയോസ് ശ്ലീഹാ |
സമർപ്പിച്ച ദിവസം | 1779 |
വാസ്തുവിദ്യ | |
പദവി | ക്രിസ്ത്യൻ പള്ളി |
പ്രവർത്തന നില | പ്രവർത്തിക്കുന്നു |
Architect(s) | യോവാകിം ഡെ സാന്റിയാഗോ |
ശൈലി | പോർച്ചുഗീസ് കൊളോണിയൽ വാസ്തുവിദ്യ |
പൂർത്തിയാക്കിയത് | 1779 |
ഭരണസമിതി | |
രൂപത | കൊല്ലം രൂപത |
Province | കൊല്ലം |
ജില്ല | കൊല്ലം ജില്ല |
മതാചാര്യന്മാർ | |
മെത്രാൻ | സ്റ്റാൻലി റോമൻ |
പോർച്ചുഗീസ് ഭരണകാലത്താണ് ഈ പള്ളി നിർമ്മിച്ചത്. ഏ.ഡി. 1779-ൽ ഫ്രാൻസിസ്കൻ മിഷണറിയിലെ യോവാകിം ഡെ സാന്റിയാഗോ എന്ന പുരോഹിതൻ ഈ പള്ളി പുനർനിർമ്മിച്ചു.[4] അന്ത്രയോസ് ശ്ലീഹായ്ക്കു (ആൻഡ്രൂസ്) സമർപ്പിച്ച ഈ പള്ളിയെ പിന്നീട് കൊല്ലം രൂപതയുടെ ഭാഗമാക്കി.[5] 2000-ത്തിനു ശേഷം പള്ളി വീണ്ടും പുതുക്കിപ്പണിഞ്ഞു. കൊല്ലം രൂപതാ ബിഷപ്പായിരുന്ന സ്റ്റാൻലി റോമൻ 2006-ൽ ഇവിടുത്തെ പുനഃപ്രതിഷ്ഠാ കർമ്മം നിർവ്വഹിച്ചു.[4] റോമൻ സമ്പ്രദായം പിന്തുടരുന്ന ഈ പള്ളിയിൽ പ്രാർത്ഥനാകർമ്മങ്ങൾക്കും മറ്റും ഇംഗ്ലീഷ് ഭാഷയാണ് ഉപയോഗിച്ചുവരുന്നത്.[6]
കൊല്ലം ജില്ലയിലെ ചവറയ്ക്കു സമീപം കോവിൽത്തോട്ടം എന്ന തീരദേശഗ്രാമത്തിലാണ് സെന്റ് ആൻഡ്രൂസ് ദേവാലയം സ്ഥിതിചെയ്യുന്നത്. കേരളത്തിലെ കായൽ ശൃംഖലയുടെ ഭാഗമായ ടി.എസ്. കനാലിനും അറബിക്കടലിനും മധ്യേയാണ് ഈ പ്രദേശം സ്ഥിതിചെയ്യുന്നത്.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.