സിദ്ദിഖ് (നടൻ)

ഇന്ത്യൻ ചലചിത്ര അഭിനേതാവ് From Wikipedia, the free encyclopedia

സിദ്ദിഖ് (നടൻ)

മലയാളത്തിലെ ഒരു പ്രമുഖ ചലച്ചിത്ര നടനാണ് സിദ്ദീഖ്. 300-ലധികം മലയാള സിനിമകളിൽ അഭിനയിച്ചിട്ടുള്ള ഒരു വൈവിധ്യമാർന്ന വേഷങ്ങൾ ചെയ്യാൻ കഴിവുള്ള നടനാണ്.

സിദ്ദിഖ് എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ സിദ്ദിഖ് (വിവക്ഷകൾ) എന്ന താൾ കാണുക. സിദ്ദിഖ് (വിവക്ഷകൾ)
വസ്തുതകൾ സിദ്ദിഖ്, ജനനം ...
സിദ്ദിഖ്
Thumb
അമ്മയുടെ മീറ്റിംഗിൽ
ജനനം (1962-10-01) 1 ഒക്ടോബർ 1962  (62 വയസ്സ്)
എടവനക്കാട്, എറണാകുളം ജില്ല
തൊഴിൽ(s)അഭിനേതാവ്, ചലച്ചിത്രനിർമ്മാതാവ്
സജീവ കാലം1985-ഇതുവരെ
അടയ്ക്കുക

ജീവിതരേഖ

മലയാള ചലച്ചിത്രങ്ങളിൽ ഹാസ്യ- സ്വഭാവ നടനായ സിദ്ദീഖ് 1962 ഒക്ടോബർ ഒന്നിന് എറണാകുളം ജില്ലയിലെ എടവനക്കാട് ജനിച്ചു. എടവനക്കാട് സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ സിദ്ദിഖ് കളമശ്ശേരി പോളിടെക്നിക് കോളേജിൽ നിന്ന് ഇലക്ട്രിക്കൽ എൻജിനീയറിംഗിൽ ബിരുദം നേടിയ ശേഷം കുറച്ചു കാലം കെ.എസ്.ഇ.ബിയിൽ ജോലി ചെയ്തു. അതിനു ശേഷം അദ്ദേഹം സൗദിയിൽ ജോലിയ്ക്ക് പോയി. സൗദിയിൽ ജോലി ചെയ്തിരുന്ന അവസരത്തിലാണ് സിദ്ദിഖിന് സിനിമയിലേയ്ക്ക് വിളി വരുന്നത്.

കോളേജ് പഠനക്കാലത്ത് മിമിക്രി ചെയ്തിരുന്ന സിദ്ദിഖിനെ പറ്റി കേട്ടറിഞ്ഞാണ് സംവിധായകൻ തമ്പി കണ്ണന്താനം ഒരു ചാൻസ് നൽകിയത്. 1985-ലെ ആ നേരം അൽപ്പദൂരം എന്ന സിനിമയിലൂടെയായിരുന്നു മലയാള സിനിമയിലെ അരങ്ങേറ്റം. തുടർന്ന് ചെറിയ വേഷങ്ങൾ ചെയ്തു

മലയാള സിനിമയിൽ സിദ്ദിഖ് പ്രശസ്തനാകുന്നത് 1990കൾ മുതലാണ്. സിദ്ദിഖ്, മുകേഷ്, ജഗദീഷ്, അശോകൻ എന്നിവർ നായകൻമാരായി അഭിനയിച്ച് 1990-ൽ റിലീസായ ഇൻ ഹരിഹർ നഗർ എന്ന സിനിമയുടെ വൻ വിജയം മലയാള സിനിമയിൽ ചുവടുറപ്പിക്കാൻ സിദ്ദിഖിന് സഹായകരമായി. തുടർന്ന് തിലകൻ, മുകേഷ്, ഭീമൻ രഘു, ഇന്നസെൻറ് എന്നിവർ അഭിനയിച്ച ഗോഡ്ഫാദറും വൻ വിജയമായതോടെ മലയാള സിനിമയിലെ അറിയപ്പെടുന്ന നടനായി സിദ്ദിഖ് മാറി. 1990-കളിൽ ധാരാളം ലോ ബജറ്റ് കോമഡി സിനിമകളിൽ നായകനായും ചില സിനിമകളിൽ ആക്ഷൻ ഹീറോയായും അഭിനയിച്ച സിദ്ദിഖ് 1990-കളുടെ പകുതിയിൽ കുറച്ച് നാൾ സിനിമയിൽ നിന്ന് ഒഴിവായി നിന്നു. പിന്നീട് 1997-ൽ റിലീസായ അസുരവംശം എന്ന സിനിമയിലൂടെ അഭിനയ രംഗത്ത് തിരിച്ചെത്തി.

സുരേഷ് ഗോപി നായകനായി അഭിനയിച്ച ലേലം, ക്രൈം ഫയൽ എന്നീ സിനിമകളിലെ സപ്പോർട്ടിംഗ്‌ റോളുകൾ ചെയ്ത് കൊണ്ട് വീണ്ടും മുഖ്യധാര സിനിമകളുടെ ഭാഗമായി മാറിയ സിദ്ദിഖ് 2000-ത്തിൽ റിലീസായ സത്യമേവ ജയതെ എന്ന സിനിമയിലെ ക്രൂരനായ വില്ലനായി അഭിനയിച്ചു കൊണ്ട് തനിക്ക് ഏതു വേഷവും ഇണങ്ങുമെന്ന് തെളിയിച്ചു.വൈവിധ്യമാർന്ന വേഷങ്ങൾ ചെയ്യാൻ കഴിവുള്ള റേഞ്ചുള്ള നടൻമാരിലൊരാളാണിദ്ദേഹം

2000-ത്തിൻ്റെ തുടക്കത്തിൽ ടെലി സീരിയലുകളിൽ അഭിനയിച്ച സിദ്ദിഖ് ദൂരദർശനിലെ സല്ലാപം, കൈരളിയിലെ സിംഫണി എന്നീ സംഗീത പരിപാടികളിലെ അവതാരകനായും പ്രവർത്തിച്ചു.

മലയാളത്തിൽ ഇതുവരെ 300 സിനിമകളിൽ അഭിനയിച്ച സിദ്ദിഖ് രഞ്ജിത്ത് സംവിധാനം ചെയ്ത് 2002-ൽ റിലീസായ നന്ദനം എന്ന സിനിമ നിർമ്മിച്ച് കൊണ്ട് സിനിമാ നിർമ്മാണ മേഖലയിലും തൻ്റെ സാന്നിധ്യം അറിയിച്ചു.

സിദ്ദിഖ് നിർമ്മാണം ചെയ്ത സിനിമകൾ

  • നന്ദനം 2002
  • ബഡാ ദോസ്ത് 2006

അവാർഡുകൾ

  • കേരള സ്റ്റേറ്റ് ഫിലിം അവാർഡ്
  • ബെസ്റ്റ് ആക്ടർ 2003
  • സസ്നേഹം സുമിത്ര
  • ചൂണ്ട
  • സെക്കൻ്റ് ബെസ്റ്റ് ആക്ടർ 2003
  • സസ്നേഹം സുമിത്ര
  • സെക്കൻ്റ് ബെസ്റ്റ് ആക്ടർ 2017
  • സുഖമായിരിക്കട്ടെ,
  • ആൻ മരിയ കലിപ്പിലാണ്,
  • കട്ടപ്പനയിലെ ഹൃതിക് റോഷൻ
  • അമൃത ഫിലിം അവാർഡ് 2008
  • ബെസ്റ്റ് ആക്ടർ സപ്പോർട്ടിംഗ് റോൾ
  • നാദിയ കൊല്ലപ്പെട്ട രാത്രി,
  • അലിഭായ്,
  • പരദേശി[1]

സ്വകാര്യ ജീവിതം

സീനയാണ് സിദ്ദിഖിൻ്റെ ഭാര്യ. ആദ്യ ഭാര്യയുടെ മരണശേഷം പുനർവിവാഹിതനായ സിദ്ദിഖിൻ്റെ മക്കളാണ് റഷീൻ, ഷഹീൻ, ഫർഹീൻ എന്നിവർ[2]

പുറത്തേക്കുള്ള കണ്ണികൾ

വിവാദം

2024 ലൈംഗികാതിക്രമ ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ 2024 ഓഗസ്റ്റ് 25-ന് അദ്ദേഹം അസോസിയേഷൻ ഓഫ് മലയാളം മൂവി ആർട്ടിസ്റ്റ്‌സ് ( അമ്മ) ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് രാജിവച്ചു.[3]

അവലംബം

Wikiwand - on

Seamless Wikipedia browsing. On steroids.