ദക്ഷിണാഫ്രിക്കൻ നടി From Wikipedia, the free encyclopedia
ഒരു ദക്ഷിണാഫ്രിക്കൻ നടിയാണ് സിണ്ടി സ്വാൻപോയൽ (ജനനം: 15 ഡിസംബർ 1981).[1] ജനറേഷൻസ്, ബിന്നെലാൻഡേഴ്സ്, എഗോളി: പ്ലേസ് ഓഫ് ഗോൾഡ് എന്നീ പ്രശസ്തമായ പരമ്പരകളിലെ അഭിനയത്തിലൂടെയാണ് അവർ കൂടുതൽ അറിയപ്പെടുന്നത്.[2]
സിണ്ടി സ്വാൻപോയൽ | |
---|---|
ജനനം | സിണ്ടി സ്വാൻപോയൽ ഡിസംബർ 15, 1981 ക്രൂഗ്സ്ഡോർപ്, ദക്ഷിണാഫ്രിക്ക |
ദേശീയത | ദക്ഷിണാഫ്രിക്കൻ |
തൊഴിൽ | നടി |
സജീവ കാലം | 2002–present |
1981 ഡിസംബർ 15 ന് സ്വാൻപോയൽ ദക്ഷിണാഫ്രിക്കയിലെ ട്രാൻസ്വാളിലെ ക്രഗേർസ്ഡോർപ്പിൽ ജനിച്ച് പ്രിട്ടോറിയയിൽ വളർന്നു. ഹൈസ്കൂൾ പഠനകാലത്ത് കേപ് ടൗണിൽ താമസിക്കുകയും ഡർബൻവില്ലെ ഹൈസ്കൂളിൽ കലാലയ പ്രവേശനം ചെയ്യുകയും ചെയ്തു. 2003-ൽ സ്റ്റെല്ലൻബോഷ് സർവകലാശാലയിൽ നിന്ന് ബിഎ നാടക ബിരുദം നേടി.[3]
മരിന്ദ ഏംഗൽബ്രെക്റ്റ് സംവിധാനം ചെയ്ത സർക്കിൾസ് ഇൻ എ ഫോറസ്റ്റ് എന്ന നാടക നിർമ്മാണത്തിൽ പ്രൊഫഷണൽ നടിയായി അവർ അഭിനയിച്ചു. കേപ് ടൗണിലെ ആർട്സ്കേപ്പ് തിയേറ്ററിലാണ് ഷോ അവതരിപ്പിച്ചത്. 2004-ൽ ക്ലീൻ കാരൂ ദേശീയ കലോത്സവത്തിലും നിർമ്മാണം അവതരിപ്പിച്ചു. 2005-ൽ കേപ് ടൗണിൽ നിന്ന് ജോഹന്നാസ്ബർഗിലേക്ക് മാറി ടെലിവിഷൻ പരമ്പരയായ എഗോലി: പ്ലേസ് ഓഫ് ഗോൾഡിൽ ടെലിവിഷൻ അരങ്ങേറ്റം നടത്തി.[2]നാടകത്തിൽ 'ജൂലൈ' എന്ന കഥാപാത്രത്തെയാണ് അവർ അവതരിപ്പിച്ചത്. 2008-ൽ എൽസെറ്റ് മാർഷ്ചാക്ക് സംവിധാനം ചെയ്ത ഹൗട്ട്ക്രൂയിസ്, 2011-ൽ സ്റ്റീഫൻ വാൻ നീക്കർക് തുടങ്ങിയ നാടകത്തിന്റെ വിജയത്തിനുശേഷം, നിരവധി നാടക നിർമ്മാണങ്ങളിൽ അവർ അഭിനയിച്ചു. ആൽബി മൈക്കിൾസ് സംവിധാനം ചെയ്ത ദി ക്രൂസിബിൾ എന്ന പ്രൊഡക്ഷനിൽ അവർ അഭിനയിച്ചു.[3]
ദി മേറ്റിങ് ഗെയിം, 90 പ്ലെയിൻ സ്ട്രീറ്റ്, സ്കെലിട്ടൺസ് ഇൻ ദി ക്ലോസറ്റ്, സോപ്പ് ഓപ്പറ, 7th അവന്യൂ, വില്ല റോസ, ജനറേഷൻസ് തുടങ്ങിയ ടെലിവിഷൻ സീരിയലുകളിലും അവർ അഭിനയിച്ചു. കോമഡി സീരീസായ ലാഫ് ഔട്ട് ലൗഡ്, പ്രോസ് സ്ട്രീറ്റ് എന്നിവയിൽ അവർ അഭിനയിച്ചു. തുടർന്ന് സ്റ്റെർലോപ്പേഴ്സ് എന്ന kykNET പരമ്പരയിൽ അഭിനയിച്ചു.[3][2]
Year | Film | Role | Genre | Ref. |
---|---|---|---|---|
2020 | ബിന്നെലാൻഡേഴ്സ് | ഡോ. അനെലൈസ് റൂക്സ്- കോസ്റ്റർ | TV സീരീസ് | |
2020 | പ്രോസ്ട്രാറ്റ് | TV സീരീസ് |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.