1972 ജൂലൈ 2-ന് ഇന്ത്യൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയും പാകിസ്താൻ പ്രധാനമന്ത്രി സുൽഫിക്കർ അലി ഭൂട്ടോയും തമ്മിൽ ഒപ്പുവെച്ച കരാറാണ് ഷിംല കരാർ. ഹിമാചൽ പ്രദേശിന്റെ തലസ്ഥാനമായ ഷിംലയിൽ വെച്ചാണ് ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ഈ സമാധാനക്കരാർ ഒപ്പുവെച്ചത്. തൊട്ടുമുൻപത്തെ വർഷം ഇരുരാജ്യങ്ങളും തമ്മിൽ നടന്ന യുദ്ധത്തിൽ യുദ്ധത്തടവുകാരായി പിടിക്കപ്പെട്ട പാകിസ്താൻ സൈനികരെ മോചിപ്പിച്ചതും ബംഗ്ലാദേശിന്റെ സ്വാതന്ത്ര്യത്തിലേയ്ക്ക് വഴിതെളിച്ചതും ഈ കരാറാണ്[1]. ഇന്ത്യയ്ക്കും പാകിസ്താനുമിടയിലെ നിയന്ത്രണരേഖ (LOC) ഇരു രാജ്യങ്ങളും അംഗീകരിച്ചതും ഈ കരാറിന്റെ അടിസ്ഥാനത്തിലാണ്.

വസ്തുതകൾ ഷിംല കരാർ ഷിംല സന്ധി, പരസ്പരബന്ധത്തിനായി ഇന്ത്യയും പാകിസ്താനും തമ്മിലുണ്ടാക്കിയ കരാർ ...
ഷിംല കരാർ
ഷിംല സന്ധി
പരസ്പരബന്ധത്തിനായി ഇന്ത്യയും പാകിസ്താനും തമ്മിലുണ്ടാക്കിയ കരാർ
Type of treaty സമാധാന സന്ധി
Drafted ജൂൺ 28, 1972 (1972-07-28)
Signed
Location
ജൂലൈ 2, 1972; 52 വർഷങ്ങൾക്ക് മുമ്പ് (1972-07-02)
ഷിംല, ഹിമാചൽ പ്രദേശ്, ഇന്ത്യ
Sealed ആഗസ്ത് 3, 1972
Effective
Condition
ആഗസ്ത് 4, 1972
Ratification of both parties
Signatories ഇന്ദിരാ ഗാന്ധി
(ഇന്ത്യൻ പ്രധാനമന്ത്രി)
സുൽഫിക്കർ അലി ഭൂട്ടോ
(പാകിസ്താൻ പ്രധാനമന്ത്രി)
Parties  ഇന്ത്യ
 പാകിസ്താൻ
Ratifiers ഇന്ത്യൻ പാർലമെന്റ്
പാകിസ്താൻ പാർലമെന്റ്
Depositary ഇന്ത്യാ ഗവണ്മെന്റും പാകിസ്താൻ ഗവണ്മെന്റും
Languages
അടയ്ക്കുക

1947-ൽ ഇരു രാജ്യങ്ങളും തമ്മിലുണ്ടായ യുദ്ധത്തിനൊടുവിൽ ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്രുവിന്റെ അഭ്യർത്ഥനപ്രകാരം ഐക്യരാഷ്ട്രസഭ പ്രശ്നത്തിലിടപെടുകയും 1948 ഓഗസ്റ്റ് 13-ന് പാസാക്കപ്പെട്ട ഒരു പ്രമേയത്തിലൂടെ[2] ഇന്ത്യാ-പാകിസ്താൻ അതിർത്തിയിൽ 1945 ജനുവരി 55-ന് ഒരു വെടിനിറുത്തൽ രേഖ നിലവിൽ വരികയും ചെയ്തു. ഈ രേഖയിലെ വെടിനിർത്തൽ നിരീക്ഷിക്കാൻ നിരീക്ഷണ സമിതിയും നിലവിൽ വന്നിരുന്നു. എന്നാൽ, 1972-ൽ ഇരുരാജ്യങ്ങളിലെയും നേതാക്കൾ ഒപ്പുവച്ച്, പിന്നീട് ഇരുപാർലമെൻറുകളും അംഗീകരിച്ച ഷിംല കരാർ യാഥാർഥ്യമായതോടെ ഈ വെടിനിറുത്തൽ രേഖ നിയന്ത്രണരേഖയായി ഇരുരാജ്യങ്ങളും അംഗീകരിക്കുകയാണുണ്ടായത്.

അവലംബം

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.