From Wikipedia, the free encyclopedia
ഷാനൺ ലീ (ജനനം: ഏപ്രിൽ 19, 1969) ഒരു അമേരിക്കൻ ചലച്ചിത്ര താരവും ആയോധനകലാകാരിയും വ്യവസായ പ്രമുഖയുമാണ്. അവർ ആയോധനകലയുടെ ആചാര്യനും അഭിനേതാവുമായിരുന്ന ബ്രൂസ് ലീയുടെയും അദ്ദേഹത്തിൻറെ ഭാര്യ ലിൻഡ ലീ കാഡ്വെല്ലിൻറെയും മകളാണ്.
ഷാനൺ ലീ | |||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
李香凝 | |||||||||||||||||||||||||||
ജനനം | ഷാനൺ എമെറി ലീ ഏപ്രിൽ 19, 1969 സാന്താ മോണിക്ക, കാലിഫോർണിയ, യു.എസ്. | ||||||||||||||||||||||||||
തൊഴിൽ | Businesswoman, actress | ||||||||||||||||||||||||||
സജീവ കാലം | 1993–present | ||||||||||||||||||||||||||
ജീവിതപങ്കാളി(കൾ) | Ian Keasler (m. 1994) | ||||||||||||||||||||||||||
കുട്ടികൾ | 1 | ||||||||||||||||||||||||||
മാതാപിതാക്ക(ൾ) |
| ||||||||||||||||||||||||||
ബന്ധുക്കൾ |
| ||||||||||||||||||||||||||
| |||||||||||||||||||||||||||
Musical career | |||||||||||||||||||||||||||
പുറമേ അറിയപ്പെടുന്ന | Shan Shan | ||||||||||||||||||||||||||
Chinese name | |||||||||||||||||||||||||||
Chinese | 李香凝 | ||||||||||||||||||||||||||
|
1969 ഏപ്രിൽ 19 ന് ബ്രൂസ് ലീയുടെയും ലിൻഡ ലീ കാഡ്വെല്ലിൻറെയും രണ്ടാമത്തെ കുട്ടിയായി ഹോങ്കോങ്ങിലാണ് ഷാനൺ ലീ ജനിച്ചത്. ബ്രൂസ് ലീയുടെ മരണത്തിനുശേഷം അവർ മാതാവിനോടൊപ്പം അമേരിക്കൻ ഐക്യനാടുകളിലേയ്ക്കു തിരിച്ചെത്തി സീറ്റ്ൽ, വാഷിങ്ടൺ, ലോസ് ആഞ്ചെലസ് എന്നിവടങ്ങളിലായി ജീവിതം തുടർന്നു. കാലിഫോർണിയയിലെ റോളിംഗ് ഹില്ലിലാണ് ഷാനൻ തൻറെ ബാല്യകാലം ചിലവഴിച്ചത്. 1987 ൽ ചാഡ്വിക്ക് സ്കൂളിൽ നിന്നു വിദ്യാഭ്യാസം പൂർത്തിയാക്കിയതിനുശേഷം ന്യൂ ഓർലിയൻസിലെ ടുലെയ്ൻ യൂണിവേഴ്സിറ്റിയിൽ നിന്ന് 1991 ൽ ബിരുദമെടുത്തു. 1993 ൽ സഹോദനായ ബ്രൻഡൺ ലീയുടെ മരണത്തിനുശേഷം അവർ ലോസാഞ്ചെലസിലേയ്ക്കു അഭിനയമോഹവുമായി തിരിച്ചെത്തി. 1994 ൽ നിയമജ്ഞനായ ആൻറണി കീസ്ലറെ വിവാഹം കഴിച്ചു. റെൻ ലീ കീസ്ലർ എന്നൊരു മകളുണ്ട്. ചെറുപ്പകാലത്ത് പിതാവിൻറെ ശിഷ്യനായിരുന്ന റിച്ചാർഡി ബസ്റ്റിലോ എന്ന പരിശീലകൻറെ കീഴിൽ, “ജീറ്റ് കുനെ ഡോ” എന്ന പേരിൽ പിതാവു വികസിപ്പിച്ചെടുത്ത ആയോധനകല അഭ്യസിച്ചിരുന്നു. 1990 വരെ അവർ ഗൌരവകരമായ പരിശീലനം നടത്തിയിരുന്നില്ല. ആക്ഷൻ സിനിമകളിൽ അവതരിപ്പിക്കുന്നതിനായി ജീറ്റ് കുനെ ഡോയോടൊപ്പം “ടെഡ് വോങ്ങ്” എന്ന ആയോധനകലയും കൂടി സംയോജിപ്പിച്ചുകൊണ്ടുള്ള പരിശീലനമാണ് പിന്നീടു നടത്തിയിരുന്നത്.[1] ഡുങ്ങ് ഡോവ ലിയാങ്ങിൻറെ കീഴിൽ അവർ തൈക്കോണ്ടോയും എറിക് ചെൻ എന്ന പരിശീലകൻറെ കീഴിൽ “വുഷു”വും അഭ്യസിച്ചിരുന്നു.
സിനിമ | |||
---|---|---|---|
വർഷം | പേര് | കഥാപാത്രം | കുറിപ്പുകൾ |
1993 | ഡ്രാഗൺ: ദ ബ്രൂസ്ലീ സ്റ്റോറി | വിരുന്നിലെ ഗായിക | |
1994 | കേജ് II | മിലോ | |
1997 | ഹൈ വോൾട്ടജ് | ജെയ്ൻ ലോഗൻ | |
1998 | എൻറർ ദ ഈഗിൾസ് | മാൻഡി | Alternative title: Gwan Guen See Dam |
1998 | ബ്ലേഡ് | താമസക്കാരി | |
2001 | ലെസ്സൺസ് ഫോർ ആൻ അസാസിൻ | ഫിയോണ | |
2002 | ഷി, മീ ആൻറ് ഹെർ | പോള ജെമിസൺ | |
ടെലിവിഷൻ | |||
വർഷം | പേര് | കഥാപാത്രം | കുറിപ്പുകൾ |
1995 | WMAC മാസ്റ്റേർസ് | ആതിഥേയ | 13 എപ്പിസോഡുകൾ |
1998 | മാർഷ്യൽ ലാ | വനേസ ഫെംഗ് | എപ്പിസോഡ്: "ടേക് ഔട്ട്" |
2000 | എപ്പോ | പമേല | ടെലിവിഷൻ സിനിമ |
2012 | ഐ ആം ബ്രൂസ്ലി | എക്സിക്യൂട്ടി പ്രൊഡ്യൂസർ | ടെലിവിഷൻ ഡോക്യൂമെൻററി |
2019 | വാരിയർ | എക്സിക്യൂട്ടി പ്രൊഡ്യൂസർ | ടെലിവിഷൻ പരമ്പര |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.