ഇന്ത്യൻ ചലചിത്ര അഭിനേത്രി From Wikipedia, the free encyclopedia
ഇന്ത്യൻ ചലച്ചിത്ര മേഖലയിലെ ഒരു ഗായികയും, നടിയും, മോഡലുമാണ് ശ്രുതി ഹാസൻ (ജനനം: November 28, 1986). ചലച്ചിത്ര ദമ്പതികളായ കമലഹാസന്റേയും സരികയുടേയും മകളാണ് ശ്രുതി.[1]
കമലഹാസന്റേയും സരികയുടെയും മകളായി 1986 ൽ ചെന്നൈയിൽ ജനിച്ചു.[2] തന്റെ ഇളയ സഹോദരി, അക്ഷര, ഒരു ഇന്ത്യൻ ലാറ്റിൻ നർത്തകിയാണ്.[3] ചെന്നൈയിൽ സ്കൂൾ ജീവിതവും, മുംബൈയിൽ കോളേജ് ജീവിതവും തീർത്തു.[4] പിന്നീട് സംഗീതത്തിലേക്ക് തിരിയുകയും അമേരിക്കയിലേക്ക് സംഗീതം പഠിക്കാൻ പോവുകയും ചെയ്തു.[5]
തന്റെ ആറാമത്തെ വയസ്സിൽ പിതാവ് അഭിനയിച്ച തേവർ മകൻ എന്ന ചിത്രത്തിൽ പാടി. ഇതിന്റെ സംഗീത സംവിധാനം ചെയ്തത് ഇളയരാജ ആണ്. പിന്നീട് സ്കൂൾ ജീവിതത്തിനിടക്ക് ഹിന്ദി ചിത്രമായ ചാച്ചി 420 എന്ന ചിത്രത്തിലും പാടി.[6] പിന്നീട് ഹേ റാം എന്ന ചിത്രത്തിലും പാടി.[7] പിന്നീട് ഏറ്റവും ഒടുവിൽ സ്വന്തമായ ഒരു ആൽബത്തിന്റെ നിർമ്മാണത്തിൽ ഏർപ്പെട്ടു.[8]
ആദ്യ് കാലത്ത് ഗായക ജീവിതത്തിനു ശേഷം, പിന്നീട് അഭിനയിത്തിലേക്കും ശ്രുതി കടന്നു. തമിഴ് ചിത്രമായ ഹേ റാം എന്ന ചിത്രത്തിൽ അഭിനയിച്ചു.[9][10] ചില പുതിയ ചിത്രങ്ങളും ഇനി അഭിനയിക്കാനായി കരാറിൽ ഏർപ്പെട്ടിട്ടൂണ്ട്.[11]
Seamless Wikipedia browsing. On steroids.