From Wikipedia, the free encyclopedia
ലോകത്തിലെ മിക്ക ഉഷ്ണമേഖലാസമുദ്രങ്ങളിലും കാണപ്പെടുന്ന, കാഴ്ചയിൽ മനോഹരമായ വെള്ളടേൺ (Gygis alba) ഫെയറി ടേൺ എന്ന പേരിലും അറിയപ്പെടുന്നു. എയ്ഞ്ചൽ ടേൺ എന്നും വൈറ്റ് നോഡി എന്നീ പേരുകളിൽ കൂടി അറിയപ്പെടുന്ന ഇവ മനുഷ്യന് ഉപദ്രവമൊന്നുമുണ്ടാക്കാറില്ല. ആകൃതികൊണ്ടും ഭംഗികൊണ്ടും ആരെയും ആകർഷിയ്ക്കുന്ന ഇവയ്ക്ക് മറ്റ് കടൽപക്ഷികളായ വാർഡറുകൾ, ഓക്കുകൾ, സ്ക്കിമ്മറുകൾ എന്നിവയോട് വലിയ സാമ്യമൊന്നും കാണാറില്ല. ഇവയുടെ പ്രജനനം മിതോഷ്ണമേഖലയിലും നടക്കാറുണ്ട്. പസഫിക്, ഇന്ത്യൻ, സൗത്ത് അത്ലാന്റിക് എന്നീ തീരങ്ങളെയാണ് ഇതിനായി തെരഞ്ഞെടുക്കുന്നത്. കടൽപ്പക്ഷിയായിട്ടും വെള്ളത്തിൽ മുങ്ങി ഇവ ഇരപിടിക്കാറില്ല. ജലോപരിതലത്തിൽ വരുന്ന ഇരയെ വായുവിലൂടെ ഊളിയിട്ട് കൊത്തിയെടുക്കുകയാണ് ചെയ്യുന്നത്. ഇവയുടെ ജീവിതകാലയളവ് 16-18 വർഷം വരെയാണ്. 19-ാം നൂറ്റാണ്ടിൽ വാണിജ്യാവശ്യത്തിനായി ഇവയെ നിരന്തരം വേട്ടയാടിയിരുന്നു. 2007-ന് ഏപ്രിൽ 2 ന് ഹവായിയൻ ഭാഷയിലെ വൈറ്റ് ടേൺ 'മനു-ഒ-കു 'വിനെ 'ഹോനോലുലു' എന്ന പേർ നല്കികൊണ്ട് ഹവായിയിലെ ദേശീയപക്ഷിയായി പ്രഖ്യാപിച്ചു.[2]
വെള്ള ടേൺ | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
Domain: | Eukaryota |
കിങ്ഡം: | Animalia |
Phylum: | കോർഡേറ്റ |
Class: | Aves |
Order: | Charadriiformes |
Family: | Laridae |
Genus: | Gygis Wagler, 1832 |
Species: | Gygis |
Binomial name | |
Gygis (Sparrman, 1786) | |
വെള്ളടേൺ എന്ന പേരു സൂചിപ്പിക്കുന്നതുപോലെ തന്നെ ഇവയുടെ ശരീരം മുഴുവനും വെളുത്ത നിറത്തിലാണ് കാണപ്പെടുന്നത്. കണ്ണിനുചുറ്റുമുള്ള കറുത്ത വലയങ്ങൾ കണ്ണിന് കൂടുതൽ വലിപ്പം തോന്നിക്കുന്നു. വെളുത്തനിറത്തിലുള്ള വാൽതൂവൽ കീറിയ രീതിയിലാണ് കാണുന്നത്. ഇവയുടെ ചിറകിന്റെ വിസ്താരം 76-87 സെന്റിമീറ്റർ (30–34 ഇഞ്ച്) ആണ്[3]. മരക്കൊമ്പിൽ അള്ളിപ്പിടിച്ചിരിക്കാൻ പറ്റുന്ന ആകൃതിയോടുകൂടിയ പാദങ്ങൾ ജന്മനാ പൂർണ്ണവളർച്ച നേടിയിരിക്കും. കാലുകൾക്കും പാദങ്ങൾക്കും ചാരനിറമാണെങ്കിലും വിരലുകൾ മഞ്ഞനിറമുള്ള ചർമ്മത്താൽ യോജിപ്പിച്ചിരിക്കുന്നു. ചുണ്ടുകൾക്ക് കറുത്ത് തടിച്ച ആകൃതിയാണുള്ളത്. ചുണ്ടിന്നടിഭാഗത്തായി നീലനിറം കാണപ്പെടുന്നു.
മറ്റു പക്ഷികളെപ്പോലെ വെള്ള ടേണുകൾ കൂടുകെട്ടാറില്ല. മരക്കൊമ്പിലോ മേൽക്കൂരയിലോ ഉള്ള അല്പസ്ഥലം മതി ഇവയ്ക്ക് മുട്ടയിടാൻ. ഒരു പ്രാവശ്യം ഒരു മുട്ട മാത്രമേ ഇടുകയുള്ളൂ. അധികം ഭാരം താങ്ങാൻ പറ്റാത്ത തരത്തിലുള്ള മരക്കൊമ്പാണ് കൂട് നിർമ്മിക്കാൻ തെരഞ്ഞെടുക്കുന്നത്. ശത്രുക്കളുടെ ആക്രമണം ഉണ്ടായില്ലെങ്കിലും കാറ്റോ മഴയോ വന്നാൽ മുട്ട തകർന്നുപോകുന്നവിധത്തിലാണ് കൂടുകൾ കാണപ്പെടുന്നത്.[4] വെള്ളടേൺ വലിയ ആയുസ്സുള്ള പക്ഷിയാണ്. 42 വർഷം വരെ ജീവിച്ചതായി രേഖപ്പെടുത്തിയിട്ടുണ്ട്.[5]
വൈറ്റ് ടേണുകളെ കുറിച്ച് ആദ്യം ഔപചാരികമായി ദ്വിനാമപദ്ധതി പ്രകാരം (സ്റ്റേർണ അൽബ) വിവരണം നൽകിയത് 1786-ൽ സ്വീഡിഷ് പ്രകൃതിസ്നേഹിയായിരുന്ന ആൻഡേഴ്സ് സ്പാർമാൻ ആയിരുന്നു. [6] ഗൈഗിസ് ജീനസിനെ പരിചയപ്പെടുത്തിയത് 1832-ൽ ജെർമ്മൻ സുവോളജിസ്റ്റ് ജൊഹൻ ജോർജ്ജ് വാഗ്ളർ ആയിരുന്നു.[7] പുരാതനഗ്രീക്കിലെ ഗൂഗസ് എന്ന പുരാണപക്ഷിയിൽ നിന്നുമാണ് ഗൈഗിസ് എന്ന ജീനസ് ഉത്ഭവിച്ചത്. ലാറ്റിൻ ഭാഷയിൽ 'അൽബ' എന്നാൽ 'വൈറ്റ്' എന്നുമാണ് അർത്ഥം വരുന്നത്.[8]
മോളിക്യൂലാർ ഫൈലോജെനറ്റിക് പഠനം കാണിക്കുന്നത് വെള്ള ടേണിന് നോഡികളുമായി മറ്റു ടേണുകളെക്കാൾ അടുത്തബന്ധമുണ്ടെന്ന് തെളിയിക്കുന്നു.[9]അതുകൊണ്ട് ഇവയ്ക്ക് വെള്ള നോഡി എന്ന പേരാണ് കൂടുതൽ യോജിക്കുന്നത്.
വെള്ള ടേൺ താഴെപ്പറയുന്ന ഉപവർഗ്ഗത്തിൽപ്പെട്ടതാണ്[10]
ഉപവർഗ്ഗംഗൈഗിസ് അൽബ മൈക്രോറിൻക (ലിറ്റിൽ വൈറ്റ് ടേൺ) 'ചിലപ്പോൾ പ്രത്യകവർഗ്ഗമായി (ഗൈഗിസ് മൈക്രോറിൻക) പരിഗണിക്കുന്നു.[11]
വൈറ്റ് ടേണുകൾക്ക് 76-87 സെ.മീ (30-34 ഇഞ്ച്) വിസ്താരമുള്ള ചിറകുകളുണ്ട്.[3]ഇതിന് വെളുത്ത തൂവലും നീളമുള്ള കറുത്ത ചുണ്ടുകളുമുണ്ട്.[12] പവിഴ ദ്വീപുകളിൽ സാധാരണയായി ചെറിയ ശാഖകളുള്ള മരങ്ങളിലും, പാറക്കെട്ടുകളിലും മനുഷ്യനിർമ്മിത ഘടനകളിലും ഇവ കൂടുകൂട്ടുന്നു. വെള്ളച്ചാട്ടത്തിലെ ഡൈവിംഗ് വഴി പിടിക്കുന്ന ചെറിയ മത്സ്യങ്ങളെ ഇവ ഭക്ഷിക്കുന്നു. സീഷെൽസിലെ ഫ്രഗേറ്റ് ദ്വീപിൽ ഭീമാകാരമായ ആമകൾ പക്ഷിയെ വേട്ടയാടുന്നത് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്.[13]
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.