വെങ്കയ്യ നായിഡു
From Wikipedia, the free encyclopedia
2017 മുതൽ 2022 വരെ ഇന്ത്യയുടെ പതിമൂന്നാമത് ഉപ-രാഷ്ട്രപതിയായിരുന്ന ആന്ധ്ര-പ്രദേശിൽ നിന്നുള്ള മുതിർന്ന ബി.ജെ.പി നേതാവാണ് എം.വെങ്കയ്യാ നായിഡു.(ജനനം : 1 ജൂലൈ 1949)[1] കേന്ദ്ര കാബിനറ്റ് വകുപ്പ് മന്ത്രി, നാലു തവണ രാജ്യസഭാംഗം, ബി.ജെ.പി, ദേശീയ അധ്യക്ഷൻ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.[2][3][4][5]
എം.വെങ്കയ്യ നായിഡു | |
---|---|
![]() | |
ഇന്ത്യയുടെ പതിമൂന്നാമത് ഉപ-രാഷ്ട്രപതി | |
ഓഫീസിൽ 2017-2022 | |
മുൻഗാമി | എം.ഹമീദ് അൻസാരി |
പിൻഗാമി | ജഗദീപ് ധൻകർ |
കേന്ദ്ര, വിവര സാങ്കേതിക സംപ്രേക്ഷണ വകുപ്പ് മന്ത്രി | |
ഓഫീസിൽ 2016-2017 | |
മുൻഗാമി | അരുൺ ജെയ്റ്റ്ലി |
പിൻഗാമി | സ്മൃതി ഇറാനി |
കേന്ദ്ര, നഗരവികസന, ഭവനനിർമ്മാണ, ദാരിദ്ര്യ നിർമ്മാജന വകുപ്പ് മന്ത്രി | |
ഓഫീസിൽ 2014-2017 | |
മുൻഗാമി | കമൽനാഥ്, ഗിരിജ വ്യാസ് |
പിൻഗാമി | നരേന്ദ്ര സിംഗ് ടോമർ |
കേന്ദ്ര, പാർലമെൻ്ററി കാര്യ വകുപ്പ് മന്ത്രി | |
ഓഫീസിൽ 2014-2017 | |
മുൻഗാമി | കമൽ നാഥ് |
പിൻഗാമി | അനന്ത്കുമാർ |
രാജ്യസഭാംഗം | |
ഓഫീസിൽ 2016-2017, 2010-2016, 2004-2010, 1998-2004 | |
മണ്ഡലം | രാജസ്ഥാൻ(2016-2017), കർണാടക |
ബി.ജെ.പി, ദേശീയ അധ്യക്ഷൻ | |
ഓഫീസിൽ 2002-2004 | |
മുൻഗാമി | ജന കൃഷ്ണമൂർത്തി |
പിൻഗാമി | എൽ.കെ. അദ്വാനി |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | ചവറ്റപാലം, നെല്ലൂർ ജില്ല, ആന്ധ്ര പ്രദേശ് | 1 ജൂലൈ 1949
രാഷ്ട്രീയ കക്ഷി |
|
പങ്കാളി | ഉഷ |
കുട്ടികൾ | 1 son and 1 daughter |
As of 07 ഡിസംബർ, 2022 ഉറവിടം: ഔദ്യോഗിക വെബ്സൈറ്റ് |
ജീവിതരേഖ
ആന്ധ്ര പ്രദേശിലെ നെല്ലൂർ ജില്ലയിലെ ചവറ്റപാലം എന്ന ഗ്രാമത്തിലെ ഒരു കർഷക കുടുംബത്തിൽ രംഗയ്യാ നായിഡുവിൻ്റെയും രമണമ്മയുടേയും മകനായി 1949 ജൂലൈ ഒന്നിന് ജനനം. നെല്ലൂരിലെ ജില്ലാ പരിഷത്ത് ഹൈ സ്കൂൾ, ബുച്ചിറെഢിപാളം എന്നിവിടങ്ങളിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസം നേടിയ വെങ്കയ്യാ നായിഡു നെല്ലൂരിലെ വി.ആർ. കോളേജിൽ നിന്ന് ബിരുദവും വിശാഖപട്ടണത്തുള്ള ആന്ധ്ര യൂണിവേഴ്സിറ്റി കോളേജിൽ നിന്ന് നിയമ ബിരുദവും നേടി. ബി.എ, ബി.എൽ ആണ് വിദ്യാഭ്യാസ യോഗ്യത.
രാഷ്ട്രീയ ജീവിതം
കോളേജിൽ പഠിക്കുമ്പോൾ രാഷ്ട്രീയ സ്വയം സേവക സംഘത്തിൽ (ആർ.എസ്.എസ്) അംഗമായി. അതോടൊപ്പം തന്നെ സംഘത്തിൻ്റെ വിദ്യാർത്ഥി സംഘടനയായ എ.ബി.വി.പിയിൽ ചേർന്നു. 1973 മുതൽ 1974 വരെ ആന്ധ്ര യൂണിവേഴ്സിറ്റി സ്റ്റുഡൻസ് യൂണിയൻ പ്രസിഡൻറായാണ് പൊതുരംഗ പ്രവേശനം.
1974-ൽ ജയപ്രകാശ് നാരായണൻ്റെ സംഘടനയുടെ കൺവീനറായിരുന്നു. 1977 മുതൽ 1980 ജനതാ പാർട്ടിയുടെ യുവജന വിഭാഗം പ്രസിഡൻ്റായ നായിഡു 1980-ൽ ബി.ജെ.പി അംഗമായി.
1978 മുതൽ 1985 വരെ രണ്ട് തവണയായി ഉദയഗിരിയിൽ നിന്നുള്ള നിയമസഭാംഗമായ നായിഡു 1980 മുതൽ 1985 വരെ പാർട്ടിയുടെ നിയമസഭ കക്ഷി നേതാവായിരുന്നു. 1985 മുതൽ 1988 വരെ ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറിയായും 1988 മുതൽ 1993 വരെ ബി.ജെ.പി സംസ്ഥാന പ്രസിഡൻറായും പ്രവർത്തിച്ചു.
1993 മുതൽ 2000 വരെ ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറിയായ നായിഡു ബി.ജെ.പിയുടെ പാർലമെൻ്ററി ബോർഡ്, സെൻട്രൽ ഇലക്ഷൻ കമ്മിറ്റി എന്നിവയുടെ സെക്രട്ടറിയായും പാർട്ടിയുടെ ഔദ്യോഗിക വക്താവായും പ്രവർത്തിച്ചു.
2002 മുതൽ 2004 ബി.ജെ.പി ദേശീയ അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടു. 2004-ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ ബി.ജെ.പി പരാജയപ്പെട്ടതോടെ അധ്യക്ഷ സ്ഥാനം രാജിവച്ചു. 2005 മുതൽ 2017 വരെ ബി.ജെ.പിയുടെ ദേശീയ ഉപാധ്യക്ഷനായും പ്രവർത്തിച്ചു.
1998-ൽ കർണാടകയിൽ നിന്ന് ആദ്യമായി രാജ്യസഭാംഗമായ നായിഡു 2000 മുതൽ 2002 വരെ കേന്ദ്ര ഗ്രാമവികസന വകുപ്പ് മന്ത്രിയായിരുന്നു. 2004, 2010, എന്നീ വർഷങ്ങളിൽ കർണാടകയിൽ നിന്ന് വീണ്ടും രാജ്യസഭാംഗമായി. 2016-ൽ രാജസ്ഥാനിൽ നിന്ന് രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
2014-ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ കേന്ദ്രത്തിൽ ബി.ജെ.പി അധികാരത്തിലെത്തിയതോടെ ഒന്നാം നരേന്ദ്ര മോദി മന്ത്രിസഭയിലെ കാബിനറ്റ് വകുപ്പ് മന്ത്രിയായി സ്ഥാനമേറ്റു. 2017-ൽ എൻ.ഡി.എയുടെ ഉപ-രാഷ്ട്രപതി സ്ഥാനാർത്ഥിയായതോടെ രാജ്യസഭാംഗത്വവും കേന്ദ്ര മന്ത്രി സ്ഥാനവും രാജിവച്ചു.
ഉപ-രാഷ്ട്രപതി
2017-ൽ നടന്ന ഉപ-രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ പ്രതിപക്ഷ സ്ഥാനാർത്ഥിയായ ഗോപാൽകൃഷ്ണ ഗാന്ധിയെ 272 വോട്ടുകൾക്ക് പരാജയപ്പെടുത്തി ഇന്ത്യയുടെ പതിമൂന്നാമത് ഉപ-രാഷ്ട്രപതിയായി സ്ഥാനമേറ്റു. വെങ്കയ്യാ നായിഡുവിന് 516 വോട്ട് കിട്ടിയപ്പോൾ എതിർ സ്ഥാനാർത്ഥിക്ക് 244 വോട്ടുകളാണ് ലഭിച്ചത്.
2022-ൽ അഞ്ച് വർഷ കാലാവധി പൂർത്തിയായതിനെ തുടർന്ന് ഉപ-രാഷ്ട്രപതി പദവിയിൽ നിന്ന് ഒഴിഞ്ഞു. വെങ്കയ്യ നായിഡുവിന് പകരം ജഗദീപ് ധൻകർ സ്ഥാനമേറ്റു.[6]
സ്വകാര്യ ജീവിതം
- ഭാര്യ : ഉഷ
- മക്കൾ :
- ഹർഷവർധൻ
- ദീപ
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.