റോം
ഇറ്റലിയുടെ തലസ്ഥാനവും ഏറ്റവും വലിയ നഗരവും From Wikipedia, the free encyclopedia
ഇറ്റലിയുടെ തലസ്ഥാനവും ഏറ്റവും വലിയ നഗരവും From Wikipedia, the free encyclopedia
ഇറ്റലിയുടെ തലസ്ഥാനമാണ്[2] റോമാ(pronounced /roʊm/; ഇറ്റാലിയൻ: Roma, pronounced [ˈroma]; ലത്തീൻ: Roma). തൈബർ നദിയുടെ തീരത്ത്, ഇറ്റാലിയൻ ഉപദ്വീപിന്റെ മദ്ധ്യപടിഞ്ഞാറൻ ഭാഗത്തായാണ് റോം സ്ഥിതി ചെയ്യുന്നത്. 1,285.5 കി.m2 (496.3 ച മൈ)[3] വിസ്തീർണ്ണം വരുന്ന നഗരപ്രദേശത്ത് 2,726,539[1] ജനങ്ങൾ വസിക്കുന്ന ഇവിടം ഇറ്റലിയിലെ ഏറ്റവും വലുതും ഏറ്റവും ജനവാസമേറിയതുമായ നഗരവുമാണ്. കത്തോലിക്കാ സഭയുടെ ആസ്ഥാനവും വത്തിക്കാൻ നഗരം റോമായിലാണ്. 1500 വർഷത്തെ നീണ്ട റോമാ സാമ്രാജ്യത്തിന്റെ കാലഘട്ടത്തിൽ "ലോകത്തിന്റെ തലസ്ഥാനം" എന്നറിയപ്പെട്ടിരുന്ന റോം ചരിത്രങ്ങളാലും സംസ്കാരങ്ങളാലും വളരെ സമ്പന്നമാണ്. BC 27 (അതായത് ക്രിസ്തുവിനു മുന്നെ ) മുതൽ 1453 വരെ റോമാ സാമ്രാജ്യം നിലനിന്നിരുന്നു. റോമാ ചക്രവർത്തിമാർ നേതൃത്വം നൽകിയിരുന്ന റോമാ സാമ്രാജ്യം ആയിരുന്നു ലോകത്തിലെ ഏറ്റവും വലിയ നഗരം. യൂറോപ്പ് , ആഫ്രിക്ക, ഏഷ്യ എന്നീ ഭൂഖണ്ഡങ്ങളിൽ വ്യാപിച്ചു കിടന്ന റോമാ സാമ്രാജ്യം സ്പെയിനിൽ മുതൽ കരിങ്കടൽ വരെ മധ്യധരണ്യാഴിക്ക് ചുറ്റുമുള്ള എല്ലാരാജ്യങ്ങളും കൂടാതെ ബ്രിട്ടനും റോമൻ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്നു. റോമാ ചക്രവർത്തി ആയിരുന്ന കോൺസ്റ്റന്റൈൻ ചക്രവർത്തി ക്രിസ്ത്യൻ മതത്തിലേക്ക് പരിവർത്തനം ചെയ്യുന്നത് വരെ റോമാക്കാർ ബഹുദൈവവിശ്വസികളായിരുന്നു.യൂപ്പിത്തോർ ദേവനായിരുന്നു റോമൻ ദൈവങ്ങളുടെ പിതാവ് എന്നവർ വിശ്വസിച്ചിരുന്നു. ഏകദേശം ഗ്രീക്ക് ദൈവങ്ങളുമായി സാമ്യമുള്ള റോമൻ ദൈവങ്ങൾ മറ്റുപേരുകളിൽ അറിയപ്പെടുന്നു. റോമിലെ ഏഴ് പ്രധാനപ്പെട്ട കുന്നുകളിലൊന്നായ കാപിടോലിൻ കുന്നിൽ ഏറെക്കുറെ പൂർണമായും മൂടിക്കിടക്കുന്ന മധ്യകാലഘട്ട കൊട്ടാരങ്ങളുടെയും പ്രധാന റോമൻ ക്ഷേത്രങ്ങളുടെയും നിരവധി പുരാതന അവശിഷ്ടങ്ങൾ ഉണ്ട്. നഗരത്തിലെ ഏറ്റവും മനോഹരമായതും പ്രധാനപെട്ടതുമായിരുന്ന റോമൻ ക്ഷേത്രങ്ങളിൽപ്പെട്ട യൂപ്പിത്തോർ ക്ഷേത്രം ഇവിടെയാണ് സ്ഥിതി ചെയ്തിരുന്നത്.
കൊമ്യൂണെ ദി റോമ | ||
---|---|---|
| ||
Nickname(s): "അനശ്വര നഗരം" | ||
Motto(s): | ||
റോമാ പ്രൊവിൻസിലും (ചുവന്ന) ലാസിയോയിലും (ചാര) റോമിന്റെ (മഞ്ഞ) സ്ഥാനം | ||
പ്രദേശം | ലാസിയോ | |
പ്രൊവിൻസ് | റോമൻ പ്രൊവിൻസ് | |
സ്ഥാപിതം | 21 ഏപ്രിൽ, 753 ബിസി | |
• മേയർ | വാൾട്ടർ വെൽട്രോണി | |
• ആകെ | [[1 E+പ്രയോഗരീതിയിൽ പിഴവ്: തിരിച്ചറിയാൻ കഴിയാത്ത വിരാമചിഹ്നം ","_m²|1,285 ച.കി.മീ.]] (580 ച മൈ) | |
ഉയരം | 20 മീ(66 അടി) | |
(31 ജനുവരി 2014)[1] | ||
• ആകെ | 2.872.021 | |
• ജനസാന്ദ്രത | 2,121.3/ച.കി.മീ.(5,495.9/ച മൈ) | |
സമയമേഖല | UTC+1 (CET) | |
പിൻകോഡ് | 00121 മുതൽ 00199 വരെ | |
ഏരിയ കോഡ് | 06 | |
വിശുദ്ധർ | വിശുദ്ധ പത്രോസും വിശുദ്ധ പൗലോസും | |
വെബ്സൈറ്റ് | http://www.comune.roma.it |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.