From Wikipedia, the free encyclopedia
റേച്ചൽ ഫുള്ളർ ബ്രൌൺ (Rachel Fuller Brown )(നവംബർ 23, 1898 - ജനുവരി 14, 1980) മൈക്രോബയോളജിസ്റ്റ് എലിസബത്ത് ലീ ഹസനുമായുള്ള തന്റെ ദീർഘദൂര സഹകരണത്തിൽ ന്യൂയോർക്ക് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ഓഫ് ഹെൽത്തിന്റെ ലബോറട്ടറീസ് ആൻഡ് റിസേർച്ച് ഡിവിഷനിൽ ഗവേഷണം നടത്തിവരുമ്പോൾ ആദ്യമായി ഉപയോഗപ്രദമായ ആൻറിഫംഗൽ ആൻറിബയോട്ടിക്കായ നിസ്റ്റാറ്റിൻ വികസിപ്പിച്ചെടുത്തതിൽ ഏറെ പ്രശസ്തയായ ഒരു രസതന്ത്രജ്ഞയാണ്. ബ്രൗൺ മൌണ്ട് ഹോളിക്ക് കോളേജിൽ നിന്ന് ബിരുദവും, ചിക്കാഗോ യൂണിവേഴ്സിറ്റിയിൽ നിന്ന് പിഎച്ച്.ഡി.യും കരസ്ഥമാക്കി. 1994-ൽ നാഷണൽ ഇൻവെന്റേഴ്സ് ഹാൾ ഓഫ് ഫെയിമിൽ ബ്രൌൺനെ ഉൾപ്പെടുത്തുകയും ചെയ്തു.[1]
റേച്ചൽ ഫുള്ളർ ബ്രൗൺ | |
---|---|
ജനനം | സ്പ്രിങ്ങ്ഫീൽഡ്, മസാച്ചുസെറ്റ്സ് | 23 നവംബർ 1898
മരണം | 14 ജനുവരി 1980 81) അൽബാനി, ന്യൂയോർക്ക് | (പ്രായം
ദേശീയത | യുണൈറ്റഡ് സ്റ്റേറ്റ്സ് |
കലാലയം | ചിക്കാഗോ സർവകലാശാല |
അറിയപ്പെടുന്നത് | എലിസബത്ത് ലീ ഹസനുമായുള്ള ആൻറിഫംഗൽ ഏജന്റ് നിസ്റ്റാറ്റിൻ സഹകണ്ടുപിടിത്തം |
പുരസ്കാരങ്ങൾ | ക്വിബ്ബ് അവാർഡ് കീമോതെറാപ്പി (1955) അമേരിക്കയിലെ മെഡിക്കൽ മൈകോളജിക്കൽ സൊസൈറ്റി ഓഫ് റോഡാ ബെൻഹാം അവാർഡ് (1972) അമേരിക്കൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കെമിസ്റ്റുകളുടെ കെമിക്കൽ പയനിയർ അവാർഡ് (1975) നാഷണൽ ഇൻവെൻേററഴ്സ് ഹാൾ ഓഫ് ഫെയിം ഇന്ഡക്ടീ (1994) |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | ജൈവ രസതന്ത്രം ബാക്ടീരിയോളജി |
വിവിധ ട്രേഡ് പേരുകളിൽ ഇന്ന് നിർമ്മിക്കുന്ന നിസ്റ്റാറ്റിൻ, വിനാശകരമായ ഫംഗസ് അണുബാധകളെ നീക്കം ചെയ്യുന്നതു മാത്രമല്ല, മരങ്ങളിലെ ഡച്ച് എം രോഗം തടയാനും, ജലവും പൂപ്പലുമുണ്ടാക്കിയ കേടുപാടുകൾ പുനഃസ്ഥാപിക്കുന്നതിനും ഉപയോഗിക്കാറുണ്ട്.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.