അമേരിക്കൻ ചലചിത്ര നടൻ From Wikipedia, the free encyclopedia
റെബേക്ക ലൂസിൽ ഷാഫെർ (ജീവിതകാലം: നവംബർ 6, 1967 - ജൂലൈ 18, 1989) ഒരു അമേരിക്കൻ മോഡലും നടിയുമായിരുന്നു. അഭിനയ രംഗത്തേയ്ക്ക് പ്രവേശിക്കുന്നതിനുമുമ്പ് ഒരു കൗമാര മോഡലായാണ് അവർ ഔദ്യോഗിക ജീവിതം ആരംഭിച്ചത്. 1986 ൽ മൈ സിസ്റ്റർ സാം എന്ന സിബിഎസ് ഹാസ്യ പരമ്പരയിലെ പട്രീഷ്യ "പാറ്റി" റസ്സലിന്റെ വേഷം ചെയ്തു. 1988-ൽ ഈ പരമ്പര റദ്ദാക്കപ്പെടുകയും ബ്ലാക്ക് കോമഡി സീൻസ് ഫ്രം ദ ക്ലാസ് സ്ട്രഗിൾ ഇൻ ബെവർലി ഹിൽസ് ഉൾപ്പെടെയുള്ള നിരവധി ചിത്രങ്ങളിൽ ഷേഫർ പ്രത്യക്ഷപ്പെടുകയും ചെയ്തു. 21-ാം വയസ്സിൽ, ഷാഫെർ ഒരു ആരാധകനാൽ കൊല്ലപ്പെട്ടു.
റെബേക്ക ഷാഫെർ | |
---|---|
ജനനം | റെബേക്ക ലൂസിൽ ഷാഫെർ നവംബർ 6, 1967 Eugene, Oregon, U.S. |
മരണം | ജൂലൈ 18, 1989 21) | (പ്രായം
മരണ കാരണം | വെടയേറ്റുള്ള പരിക്ക് |
അന്ത്യ വിശ്രമം | അഹാവായ് ഷോലം സെമിത്തേരി, പോർട്ട്ലാന്റ്, ഒറിഗൺ 45.4569°N 122.6795°W |
വിദ്യാഭ്യാസം | ലിങ്കൺ ഹൈസ്കൂൾ പ്രൊഫഷണൽ ചിൽഡ്രൺസ് സ്കൂൾ |
തൊഴിൽ | നടി, മോഡൽ |
സജീവ കാലം | 1985–1989 |
പോർട്ട്ലാൻഡ് കമ്മ്യൂണിറ്റി കോളേജിലെ അധ്യാപികയും എഴുത്തുകാരിയുമായിരുന്ന ഡാനയുടേയും (മുമ്പ്, വിൽനർ) കുട്ടികളുടെ മനശാസ്ത്രജ്ഞനായിരുന്ന ഡോ. ബെൻസൺ ഷാഫെറുടേയും ഏകപുത്രിയായി ഒറിഗണിലെ യൂജിനിൽ ഒരു ജൂത കുടുംബത്തിലാണ് റെബേക്ക ഷാഫെർ ജനിച്ചത്.[1] പോർട്ട്ലാൻഡിൽ ജൂത മതവിശ്വാസത്തിൽ വളർന്ന അവർ അവിടെ ലിങ്കൺ ഹൈസ്കൂളിൽ വിദ്യാഭ്യാസത്തിനു ചേർന്നു. തുടക്കത്തിൽ ഒരു റബ്ബിയാകാനുള്ള ആഗ്രഹം അവൾക്കുണ്ടായിരുന്നുവെങ്കിലും ഹൈസ്കൂളിലെ ജൂനിയർ വർഷത്തിൽ മോഡലിംഗിലേയ്ക്കു തിരിഞ്ഞു.[2] ഡിപ്പാർട്ട്മെന്റ് സ്റ്റോർ കാറ്റലോഗുകളിലും ടെലിവിഷൻ പരസ്യങ്ങളിലും പ്രത്യക്ഷപ്പെട്ടതോടൊപ്പം ഇക്കാലത്ത് ഒരു ടെലിവിഷൻ സിനിമയിൽ എക്സ്ട്രാ നടിയായും അഭിനയിച്ചു.[3] മോഡലിംഗ് ജീവിതം നയിക്കുന്നതിനായി 1984 ഓഗസ്റ്റിൽ മാതാപിതാക്കളുടെ അനുവാദത്തോടെ സ്വയം ന്യൂയോർക്ക് നഗരത്തിലേക്ക് പോയി. ന്യൂയോർക്കിൽ ജോലി ചെയ്യുന്നതോടൊപ്പം പ്രൊഫഷണൽ ചിൽഡ്രൻസ് സ്കൂളിലും ചേർന്നു. ഗൈഡിംഗ് ലൈറ്റ് എന്ന പകൽസമയ സോപ്പ് ഓപ്പറയിലും അവർക്ക് ഹ്രസ്വകാല വേഷം ഉണ്ടായിരുന്നു.[4][5][6][7]
1984 ന്റെ അവസാനത്തിൽ, ആറുമാസം മാത്രം നീണ്ടുനിന്ന എബിസിയുടെ വൺ ലൈഫ് ടു ലൈവ് എന്ന സോപ്പ് ഓപ്പറയിൽ ആനി ബാർണസിന്റെ വേഷം റെബേക്ക ഷാഫെർ അവതരിപ്പിച്ചു. ഈ സമയത്ത്, തന്റെ മോഡലിംഗ് സാധ്യതകൾ വർദ്ധിപ്പിക്കാനും അവൾ ശ്രമിച്ചിരുന്നു. 5 അടി 7 ഇഞ്ച് (1.70 മീറ്റർ) ഉയരമുണ്ടായിരുന്ന അവരുടെ ഉയരം ഉന്നത ഫാഷൻ മോഡലിംഗിൽ ഹ്രസ്വമായി കണക്കാക്കപ്പെടുകയും തൊഴിൽ കണ്ടെത്താൻ അവർ ബുദ്ധിമുട്ടുകയും ചെയ്തു.[8] 1985 ൽ കൂടുതൽ മോഡലിംഗ് സാദ്ധ്യതകൾ കണ്ടെത്താമെന്ന പ്രതീക്ഷയിൽ അവൾ ജപ്പാനിലേക്ക് മാറിയെങ്കിലും അവളുടെ കുറഞ്ഞ ഉയരവും ഭാരവും കാരണം ഈ രംഗത്ത് ജോലി കണ്ടെത്തുന്നതിന് ബുദ്ധിമുട്ടുകൾ നേരിട്ടു.[9] ന്യൂയോർക്ക് നഗരത്തിലേയ്ക്കു തിരിച്ചെത്തിയ അവർ അഭിനയ രംഗത്ത് ശ്രദ്ധ കേന്ദ്രീകരിക്കാൻ തീരുമാനിച്ചു.[10]
1986-ൽ വൂഡി അല്ലന്റെ റേഡിയോ ഡെയ്സ് എന്ന കോമഡി സിനിമയിൽ ഷാഫർ ഒരു ചെറിയ വേഷം നേടിയെങ്കിലും അവളുടെ പ്രകടനം ആത്യന്തികമായി സിനിമയിൽ നിന്ന് എഡിറ്റുചെയ്യപ്പെടുകയും കഥാപാത്രത്തിന്റെ ഒരു ഹ്രസ്വ രംഗം മാത്രം സിനിമയിൽ അവശേഷിക്കുകയും ചെയ്തു.[11] മോഡലിംഗ് രംഗത്ത് തുടർന്ന അവർ ഇതിനിടെ ഒരു പരിചാരികയായും ജോലി ചെയ്തിരുന്നു. സെവന്റീൻ മാസികയുടെ കവറിൽ പ്രത്യക്ഷപ്പെട്ട ഷാഫെർ ടെലിവിഷൻ നിർമ്മാതാക്കളുടെ ശ്രദ്ധ പിടിച്ചുപറ്റിയതോടെ പാം ഡോബർ അഭിനയിച്ച മൈ സിസ്റ്റർ സാം എന്ന കോമഡി പരമ്പരയ്ക്കായി കരാർ ചെയ്യപ്പെട്ടു.[12] ഈ ചിത്രത്തിൽ മാതാപിതാക്കളുടെ മരണശേഷം 29 കാരിയായ സഹോദരി സാമന്തയോടൊപ്പം ("സാം") താമസിക്കാൻ ഒറിഗണിൽ നിന്ന് സാൻ ഫ്രാൻസിസ്കോയിലേക്ക് പോകുന്ന കൗമാരക്കാരിയായ പട്രീഷ്യ "പാറ്റി" റസ്സലിന്റെ വേഷം അവതരിപ്പിക്കുന്നതിനുള്ള കരാർ ഷേഫർ നേടി.[13][14] തുടക്കത്തിൽത്തന്നെ ഹിറ്റായിത്തീർന്ന ഈ പരമ്പര ആദ്യ 25 സ്ഥാനങ്ങളിൽ എത്തിയെങ്കിലും പിന്നീട് റേറ്റിംഗ് കുറയുന്നതിനാൽ 1988 ഏപ്രിലിൽ രണ്ടാം സീസണിൽ പാതിവഴിയിൽ റദ്ദാക്കപ്പെട്ടു.[15] മൈ സിസ്റ്റർ സാമിനുശേഷം, സീൻസ് ഫ്രം ദ ക്ലാസ് സ്ട്രഗിൾ ഇൻ ബെവർലി ഹിൽസ്, ദി എൻഡ് ഓഫ് ഇന്നസെൻസ്, ടെലിവിഷൻ ചലച്ചിത്രമായ ഔട്ട് ഓഫ് ടൈം എന്നിവയിൽ അവർക്ക് സഹവേഷങ്ങൾ ഉണ്ടായിരുന്നു.[16] കുട്ടികളുടെ ചാരിറ്റിയായ തേർസ്ഡേ ചൈൽഡിന്റെ വക്താവായും അവർ പ്രവർത്തിച്ചിരുന്നു.
റോബർട്ട് ജോൺ ബാർഡോ എന്ന വ്യക്തി 1989 ജൂലൈ 18 ചൊവ്വാഴ്ച വെസ്റ്റ് ഹോളിവുഡിലെ വീട്ടിൽ വച്ച് റെബേക്ക ഷാഫറിനെ വെടിവച്ചു കൊന്നു. മൂന്ന് വർഷത്തോളമായി അവളെ പിന്തുടരുന്ന ഒരു ആരാധകനായിരുന്നു അദ്ദേഹം.[17][18] 1985 ൽ വിമാനാപകടത്തിൽ കൊല്ലപ്പെട്ട, കുട്ടികളുടെ സമാധാന പ്രവർത്തകയായ സാമന്ത സ്മിത്തിനോട് അയാൾക്ക് നേരത്തെ താൽപ്പര്യമുണ്ടായിരുന്നു.[19] തുടർന്ന് അയാൾ ഷാഫറിന് നിരവധി കത്തുകൾ എഴുതുകയും അതിലൊന്നിന് അവൾ മറുപടി നൽകുകയും ചെയ്തു.[20] 1987 ൽ മൈ സിസ്റ്റർ സാമിന്റെ സെറ്റിൽ ഷേഫറുമായി കൂടിക്കാഴ്ച നടത്താമെന്ന പ്രതീക്ഷയിൽ അയാൾ ലോസ് ഏഞ്ചലസിലേക്ക് പോയെങ്കിലും വാർണർ ബ്രദേഴ്സിന്റെ സുരക്ഷാ സംഘം അയാളെ പിന്തിരിപ്പിച്ചു. ഒരു മാസത്തിനുശേഷം ഒരു കത്തിയുമായി മടങ്ങിയെത്തിയ അയാളുടെ പ്രവേശനം സുരക്ഷാ ഗാർഡുകൾ വീണ്ടും തടഞ്ഞു. പോപ്പ് ഗായകരായ ഡെബി ഗിബ്സൺ, മഡോണ, ടിഫാനി ഡാർവിഷ് എന്നിവരിലേക്ക് ആസക്തി മാറിയതോടെ അയാൾ ടക്സണിലേക്ക് മടങ്ങിപ്പോയി.[21]
1989 ൽ ബ്ലാക്ക് കോമഡിയായ സീൻസ് ഫ്രം ദ ക്ലാസ് സ്ട്രഗിൾ ഇൻ ബെവർലി ഹിൽസിൽ മറ്റൊരു നടനോടൊപ്പം കിടപ്പറ രംഗത്തു പ്രത്യക്ഷപ്പെട്ട ഷേഫറിനെ ബാർഡോ കണ്ടു. അയാൾ ആ രംഗത്തിന്റെ ചിത്രീകരണത്തിൽ പ്രകോപിതനായിത്തീരുകയും, പ്രത്യക്ഷത്തിലുള്ള അസൂയ കാരണം, "മറ്റൊരു ഹോളിവുഡ് അഭിസാരിക" ആയി മാറിയതിന് ഷാഫെറിനെ ശിക്ഷിക്കണമെന്ന് തീരുമാനിക്കുകയും ചെയ്തു.[22] ആർതർ റിച്ചാർഡ് ജാക്സൺ 1982 ൽ നടി തെരേസ സൽദാനയെ പതിയിരുന്ന് കുത്തിക്കൊലപ്പെടുത്തിയിരുന്ന സംഭവത്തിൽ സൽദാനയുടെ വിലാസം ലഭിക്കാൻ ജാക്സൺ ഒരു സ്വകാര്യ അന്വേഷകനെ ഉപയോഗിച്ചതായി ബാർഡോ മനസ്സിലാക്കി.[23] കാലിഫോർണിയ ഡിപ്പാർട്ട്മെന്റ് ഓഫ് മോട്ടോർ വെഹിക്കിൾസ് (DMV) രേഖകളിൽനിന്ന് ഷാഫറുടെ വീട്ടുവിലാസം കണ്ടെത്താൻ ബാർഡോ ടക്സണിലെ ഒരു ഡിറ്റക്ടീവ് ഏജൻസിക്ക് 250 ഡോളർ പാരതോഷികം നൽകി.[24][25] 19 വയസ്സ് മാത്രം പ്രായമുണ്ടായിരുന്ന, മാനസികാരോഗ്യ പ്രശ്നങ്ങളുണ്ടായിരുന്ന അയാളെ ഒരു റഗർ ജിപി 100 .357 കൈത്തോക്ക് നേടാൻ സഹോദരൻ സഹായിച്ചു.[26]
ബാർഡോ മൂന്നാം തവണ ലോസ് ഏഞ്ചലസിലേക്ക് പോകുകയും ഷാഫെർ താമസിച്ചിരുന്ന സമീപപ്രദേശങ്ങളിൽ ചുറ്റി സഞ്ചരിക്കുകയും അവൾ യഥാർത്ഥത്തിൽ അവിടെത്തന്നെയാണോ താമസിക്കുന്നതെന്ന് ആളുകളോട് ചോദിച്ചു മനസിലാക്കുകയും ചെയ്തു.[27] മേൽവിലാസം ശരിയാണെന്ന് ഉറപ്പായതോടെ അയാൾ ഡോർബെൽ മുഴക്കി.[28] ഗോഡ്ഫാദർ പാർട്ട് III യുടെ ഓഡിഷന് തയ്യാറെടുക്കുകയായിരുന്ന ഷാഫർ, ഒരു സ്ക്രിപ്റ്റ് കൈമാറുമെന്ന് പ്രതീക്ഷിച്ചിരുന്നതിനാൽ വാതിൽ തുറന്നു.[29][30] ബാർഡോ അവൾ അയാൾക്കു മുമ്പ് അയച്ച ഒരു കത്തും ഓട്ടോഗ്രാഫും കാണിക്കുകയും ഒരു ഹ്രസ്വ സംഭാഷണത്തിന് ശേഷം[31] തന്റെ വീട്ടിലേക്ക് ഇനിമേലിൽ വരരുതെന്ന് അയാളോട് ആവശ്യപ്പെടുകയും ചെയ്തു. അടുത്തുള്ള ഒരു ഭക്ഷണശാലയിൽ ചെന്ന് പ്രഭാതഭക്ഷണം[32] കഴിച്ച് ഒരു മണിക്കൂറിനുശേഷം അവളുടെ അപ്പാർട്ട്മെന്റിലേക്ക് അയാൾ മടങ്ങിയെത്തി.[28] മുഖത്ത് വിരോധ ഭാവത്തോടെ അവൾ വാതിൽ തുറന്നതായി ബാർഡോ പിന്നീട് പറഞ്ഞു.[18] ഒരു തവിട്ട് പേപ്പർ ബാഗിൽ നിന്ന് തോക്ക് പുറത്തെടുത്ത അയാൾ അവളുടെ അപ്പാർട്ട്മെന്റ് കെട്ടിടത്തിന്റെ പടിവാതിൽക്കൽനിന്ന് പോയിന്റ് ബ്ലാങ്ക് പരിധിയിൽനിന്ന് അവളുടെ നെഞ്ചിലേയ്ക്ക് വെടിയുതിർത്തു.[33] ഷാഫെർ നിലവിളിച്ചുകൊണ്ട് വീടിന്റെ പടിവാതിൽക്കൽ വീഴുകയും ബാർഡോ ഓടിപ്പോകവേ ഒരു അയൽക്കാരൻ ആംബുലൻസ് വിളിക്കുകയും സെഡാർസ്-സിനായി മെഡിക്കൽ സെന്ററിലേക്ക് കൊണ്ടുപോകുകയും ചെയ്തു. അവിടെയെത്തി 30 മിനിറ്റിനുശേഷം അവൾ മരിച്ചതായി പ്രഖ്യാപിക്കപ്പെട്ടു.
അന്തർസംസ്ഥാന പാത 10 ലെ വാഹനത്തിരക്കിനിടയിലൂടെ ഒരാൾ ഓടുന്നുവെന്ന് വാഹനമോടിച്ചവർ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ടക്സൺ പോലീസ് മേധാവി പീറ്റർ റോൺസ്റ്റാഡ് അടുത്ത ദിവസം ബാർഡോയെ അറസ്റ്റ് ചെയ്തു. അയാൾ തൽക്ഷണം കൊലപാതകക്കുറ്റം സമ്മതിച്ചു.[34] ഒ.ജെ. സിംസൺ കൊലപാതകക്കേസിലെ ലീഡ് പ്രോസിക്യൂട്ടർ എന്ന നിലയിൽ പ്രശസ്തയായിരുന്ന മാർസിയ ക്ലാർക്ക് അയാൾക്കെതിരായ കേസ് വിചാരണ ചെയ്തു. വിചാരണയിൽ അയാൾക്കെതിരെയുള്ള കുറ്റം തെളിയിക്കപ്പെടുകയും ബാർഡോ പരോൾ ലഭിക്കാതെ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെടുകയും ചെയ്തു.[35] ഈ സംഭവത്തോടെ, ഡിഎംവി വഴി വ്യക്തിഗത വിവരങ്ങൾ പുറത്തുവിടുന്നത് സംബന്ധിച്ച കാലിഫോർണിയ നിയമത്തിൽ ഭേദഗതി വരുത്തി. സ്വകാര്യ വിലാസങ്ങൾ പുറത്തിറക്കുന്നതിൽ നിന്ന് ഡിഎംവിയെ തടയുന്ന ഡ്രൈവറുടെ സ്വകാര്യതാ പരിരക്ഷണ നിയമം 1994 ൽ നടപ്പാക്കപ്പെട്ടു.[36][37]
വർഷം | പേര് | കഥാപാത്രം | കുറിപ്പുകൾ | Ref |
---|---|---|---|---|
1985 | വൺ ലൈഫ് ടു ലിവ് | ആനി ബാർണെസ് | അജ്ഞാതമായ എപ്പിസോഡുകൾ | |
1986 | അമേസിംഗ് സ്റ്റോറീസ് | മിസ്. ക്രൌണിങ്ഷീൽഡ് | എപ്പിസോഡ്: "മിസ്കാൽക്കുലേഷൻ" | [38] |
1986–1988 | മൈ സിസ്റ്റർ സാം | പാറ്റി റസ്സൽ | 44 എപ്പിസോഡുകൾ | |
1987 | റേഡിയോ ഡേസ് | കമ്മ്യൂണിസ്റ്റിന്റെ മകൾ | ||
1988 | ഔട്ട് ഓഫ് ടൈം | പാം വാല്ലസ് | ടെലിവിഷൻ സിനിമ | [39] |
1989 | സീൻസ് ഫ്രം ദ ക്ലാസ് സ്ട്രഗിൾ ഇൻ ബെവർലി ഹിൽസ് | സാന്ദ്ര | [39] | |
1990 | വോയേജ് ടു ടെറർ: ദ അകില്ലെ ലൌറോ അഫയർ | ഷെറിൽ | ടെലിവിഷൻ സിനിമ; മരണാന്തരം പുറത്തിറങ്ങി | [39] |
ദ എൻഡ് ഓഫ് ഇന്നസൻസ് | സ്റ്റെഫാനീ (18–25 years old) | മരണാനന്തരം പുറത്തിറങ്ങി. | [40] |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.