ആധുനിക മ്യാൻമാറിലെ റഖൈൻ സംസ്ഥാനത്ത് ജീവിക്കുന്ന ഒരു ആദിമ ജനവിഭാഗമാണ് റഖൈൻ ജനങ്ങൾ. Rakhine (ബർമ്മീസ്: ရခိုင်လူမျိုး, Rakhine pronunciation [ɹəkʰàiɴ lùmjó]; Burmese pronunciation: [jəkʰàiɴ lùmjó]; formerly Arakanese) മ്യാൻമാറിന്റെ ജനസംഖ്യയുടെ 5.53 ശതമാനത്തിൽ കൂടുതലുണ്ട് ഇവരുടെ ജനസംഖ്യ. നേരത്തെ ഇവർ അര്ഡക്കനീസ് ജനങ്ങൾ എന്ന പേരിലും അറിയപ്പെട്ടിരുന്നു. ബംഗ്ലാദേശിന്റെ തെക്കുകിഴക്കൻ പ്രദേശത്തും റഖൈൻ ജനത താമസിക്കുന്നുണ്ട്. പ്രത്യേകിച്ച് ചിറ്റഗോങ്, ബരിസൽ ഡിവിഷനുകളിലാണ് ബംഗ്ലാദേശിൽ ഇവർ താമസിക്കുന്നത്. അർക്കനീസ് ജനവിഭാഗങ്ങളുടെ വംശപരമ്പരയിൽ പെട്ട ഒരു വിഭാഗം ജനങ്ങൾ ബംഗ്ലാദേശിലെ ചിറ്റഗോങ് ഹിൽ ട്രാക്ട്‌സ് മേഖലയിൽ ചുരുങ്ങിയത് പതിനാറാം നൂറ്റാണ്ട് മുതൽ ജീവിച്ച് വരുന്നുണ്ട്. ഇവരെ മർമ ജനങ്ങൾ എന്നും അറിയപ്പെടുന്നുണ്ട്. അർക്കനീസ് ജനങ്ങളുടെ വംശപരമ്പരയിൽ പെട്ട ഈ വംശം ചിറ്റഗോങ് അർക്കനീസ് രംജവംശത്തിന്റെ നിയന്ത്രണത്തിലായ കാലം മുതൽ ഈ പ്രദേശത്ത് വാസം ആരംഭിച്ചിട്ടുണ്ട്. അർക്കനീസ് വംശപരമ്പര ഇന്ത്യയിലെ ത്രിപുര സംസ്ഥാനത്തും വസിച്ചുവരുന്നുണ്ട്. ത്രിപുര അർക്കനീസ് രാജാവിന്റെ ഭരണത്തിൽ ആയിരുന്ന കാലം മുതൽക്ക് അർക്കനീസ് വംശത്തിന്റെ ഉയർച്ച ത്രിപുരയിൽ ഉണ്ടായിട്ടുണ്ട്. വടക്കു കിഴക്കൻ ഇന്ത്യയിൽ അർക്കനീസ് ജനങ്ങളെ അറിയപ്പെടുന്നത് മോഗ് ജനങ്ങൾ എന്ന പേരിലാണ്. അതേസമയം, ബംഗാളിൽ അർക്കനീസ് ജനതയുടെ വംശപരമ്പരയിൽ പെട്ട് ജനങ്ങളെയും മറ്റു അർക്കനീസ് ജനങ്ങളെയും മാഗ് ജനങ്ങൾ എന്ന പേരിലാണ്.
Regions with significant populations | |
---|---|
Burma | 2,346,000 |
Bangladesh | 207,000 |
India | 50,000 |
Languages | |
Arakan, Burmese | |
Religion | |
Theravada Buddhism | |
ബന്ധപ്പെട്ട വംശീയ ഗണങ്ങൾ | |
Bamar, Chakma |
സംസ്‌കാരം
അർക്കനീസ് ജനങ്ങൾ മുഖ്യമായും ഥേവാര ബുദ്ധമതം പിന്തുടരുന്നവരാണ്. ബർമ്മയിലെ പ്രധാനപ്പെട്ട നാലു ബുദ്ധ മത വംശീയ വിഭാഗങ്ങളിൽ ഒന്നാണ് ഇവർ. ബമർ ജനങ്ങൾ, മോൻ ജനങ്ങൾ, ഷാൻ ജനങ്ങൾ എന്നിവയാണ് മറ്റു മൂന്ന് വിഭാഗങ്ങൾ. തെക്കു കിഴക്കൻ ഏഷ്യയിൽ നിന്ന് ഗൗതമ ബൂദ്ധനെ പിന്തുടർന്ന ആദ്യ വിഭാഗമായാണ് ഇവർ അവകാശപ്പെടുന്നത്. അർക്കനീസ് സംസ്‌കാരം ബർമ്മീസ് സംസ്‌കാരത്തിനോട് സമാനമാണ്. എന്നാൽ കൂടുതലും ഇന്ത്യൻ സ്വാധീനമാണ്. ബർമ്മീസ് വൻകരയെ അർക്കൻ മലനിരകളുമായി വിഭജിച്ച് ഭൂമിശാസ്ത്രപരമായ ഒറ്റപ്പെടലാകാം ഇതിന് കാരണം. തെക്കൻ ഏഷ്യയുമായിട്ടാണ് ഈ പ്രദേശം വളരെ അടുത്ത് കിടക്കുന്നത്. സാഹിത്യം, സംഗീതം, ഭക്ഷണ രീതികൾ ഉൾപ്പെടെ പലതിലും ഇന്ത്യൻ സംസ്‌ക്കാരവുമായിട്ടാണ് അർക്കനീസ് ജനങ്ങൾ ഏറെ സ്വാധിനക്കപ്പെട്ടിരിക്കുന്നത്.
ഭാഷ
ബർമ്മീസ് ഭാഷയുമായിട്ടാണ് അർക്കനീസ് ഭാഷയ്ക്ക് കൂടുതൽ സാമ്യമുള്ളത്. ബർമ്മീസ് ഭാഷയിലെ ജെ എന്ന ശബ്ദം അർക്കനീസ് ഭാഷയിൽ ആർ എന്ന ശബ്ദത്തിൽ നിലനിർത്തിയതാണ് പ്രധാനമായ മാറ്റം. ആധുനിക അർക്കനീസ് ഭാഷയിലെ അക്ഷരങ്ങൾ അടിസ്ഥാനപരമായി സ്റ്റാൻഡേർഡ് ബർമ്മീസ് സമാനമാണ്. മുൻകാലത്ത് ഇത്, റാഖവുന്ന അക്ഷരമായിരുന്നു ഉപയോഗിച്ചിരുന്നത്, വെസാലി കാലഘട്ടത്തിലെ കല്ലു ലിഖിതങ്ങളിൽ ഇതാണ് വ്യക്തമാക്കുന്നത്. അരക്കൻസ് എഴുതാൻ ഉപയോഗിച്ചിരുന്നത് ഈ ലിപിയായിരുന്നു [1].
ചരിത്രം
ധന്യവാദി
കലാഡൻ, ലെ മ്‌റോ പർവ്വതങ്ങൾക്കിടയിലുള്ള പടിഞ്ഞാറൻ മലമ്പ്രദേശത്തായിരുന്നു പുരാതന ധന്യവാദി നഗരം പരന്നുകിടന്നിരുന്നത്. ഈ നഗരത്തിന് ചുറ്റും ഇഷ്ടിക കൊണ്ട് നിർമ്മിച്ചിരുന്ന ഒരു മതിൽ ഉണ്ടായിരുന്നു.9.6 കിലോ മീറ്ററോളം ചുറ്റളവിൽ ക്രമരഹിതമായ ഒരു വൃത്താകൃതിയിലായിരുന്നു ഇത്. 4.42 ചതുരശ്ര കിലോ മീറ്റർ വിസൃതിതിയിലായിരുന്നു ഈ നഗരം. മതിലിന് അപ്പുറം, വിശാലമായ കിടങ്ങായിരുന്നു. ഇപ്പോൾ ഈ പ്രദേശം എക്കൽ മണ്ണ് കൊണ്ട് മൂടു കയും നെൽവയൽ പാടവുമാണ്. ഈ പ്രദേശങ്ങൾ ഇപ്പോഴും കാണാവുന്നതാണ്.
മ്‌റൗക് യു
1430ൽ മോൻങ് സ്വ മോൻ രാജാവ് സ്ഥാപിച്ച അവസാന സ്വതന്ത്ര അരകൻ രാജവംശമാണ് മ്‌റൗക്-യു. ബുദ്ധമത തത്ത്വ അനുസരിച്ചായിരുന്നു ഈ രാജവംശം നിലനിന്നിരുന്നത്. ഈ കാലഘട്ടമായിരുന്നു അവരുടെ സുവർണ്ണ കാലഘട്ടം
അവലംബം
Wikiwand in your browser!
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.