Remove ads
From Wikipedia, the free encyclopedia
പരമ്പരാഗത യുണിക്സ്-പോലുള്ള കമാൻഡ് ലൈൻ യൂസർ ഇന്റർഫേസ് ലഭ്യമാക്കുന്ന കമാൻഡ് ലൈൻ ഇന്റർപ്രെട്ടർ അല്ലെങ്കിൽ ഷെൽ ആണ് യൂണിക്സ് ഷെൽ. കമാന്റ് ലൈനിൽ നിർദ്ദേശങ്ങൾ ടെക്സ്റ്റ് ആയി ടൈപ് ചെയ്ത് എക്സിക്യൂട്ട് ചെയ്തോ, ഒന്നിലധികം നിർദ്ദേശങ്ങൾ ചേർന്ന ടെക്സ്റ്റ് ഫയൽ ആയോ ആണ് ഉപയോക്താക്കൾ കമ്പ്യൂട്ടറിന്റെ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നത്. ഉപയോക്താക്കൾ യൂണിക്സ് ഷെല്ലുമായി സംവദിക്കുന്നത് ടെർമിനൽ എമുലേറ്റർ വഴിയാണ്, എങ്കിലും സെർവർ സിസ്റ്റങ്ങളിൽ സീരിയൽ ഹാർഡ്വെയർ കണക്ഷൻ വഴിയും നെറ്റ്വർക്ക് സെഷൻ വഴിയും നേരിട്ട് ഷെൽ ഉപയോഗിക്കുന്നത് സാധാരണമാണ്.
ഷെൽ എന്ന പദത്തിന്റെ ഏറ്റവും പൊതുവായ അർഥം ഉപയോക്താക്കൾ ആജ്ഞകൾ ടൈപ്പുചെയ്യാൻ ഉപയോഗിക്കുന്ന ഏതെങ്കിലും പ്രോഗ്രാം എന്നാണ്. ഒരു ഷെൽ അടിസ്ഥാന ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ വിശദാംശങ്ങൾ ഒളിപ്പിച്ചുവക്കുകയും ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ കെർണൽ ഇന്റർഫെയിസിന്റെ സാങ്കേതിക വിശദാംശങ്ങൾ മാനേജ് ചെയ്യുകയും ചെയ്യുന്നു. മിക്ക ഓപ്പറേറ്റിങ് സിസ്റ്റങ്ങളുടേയും ഏറ്റവും കുറഞ്ഞ തലത്തിലുള്ള അല്ലെങ്കിൽ ഏറ്റവും ആന്തരിക ഘടകമാണ് കെർണൽ.
യൂണിക്സ് പോലുള്ള ഓപറേറ്റിംഗ് സിസ്റ്റങ്ങളിൽ ഉപയോക്താക്കൾക്ക് ഇന്ററാക്ടീവ് സെഷനുകൾക്കുള്ള കമാന്റ് ലൈൻ ഇന്റർപ്രെറ്ററുകൾ നിരവധിയുണ്ട്. ഒരു ഉപയോക്താവ് കമ്പ്യൂട്ടറിൽ ലോഗിൻ ചെയ്യുമ്പോൾ ഒരു ഷെൽ പ്രോഗ്രാം ആ സെഷന് മുഴുവനായി എക്സിക്യൂട്ട് ചെയ്യപ്പെടും. ഓരോ ഉപയോക്താവിനുമായി ആവശ്യാനുസരണം മാറ്റം വരുത്തിയ ഷെല്ലുകൾ അതത് ഉപയോക്താക്കുളുടെ പ്രൊഫൈലിൽ സൂക്ഷിച്ചിരിക്കും. ഉദാഹരണത്തിന് ലോക്കൽ passwd ഫയലിലോ അല്ലെങ്കിൽ NIS, LDAP പോലുള്ള ഡിസ്ട്രിബ്യൂട്ടഡ് കോൺഫിഗറേഷനിലോ. എന്നിരുന്നാലും ഉപയോക്താവിന് ലഭ്യമായ ഏത് ഷെല്ലും ഉപയോഗിക്കാം.
യുണിക്സ് ഷെൽ ഇൻട്രാക്ടീവ് കമാന്റ് ലാംഗ്വേജും അതുപോലെത്തന്നെ ഒരു പ്രോഗ്രാമിംഗ് സ്ക്രിപ്റ്റിംഗ് ലാംഗ്വേജുമാണ്. [1] സിസ്റ്റത്തിന്റെ എക്സിക്യൂഷൻ നിയന്ത്രിക്കാനായി ഓപറേറ്റിംഗ് സിസ്റ്റം ഇത് ഉപയോഗിക്കുന്നു. മറ്റു ഓപ്പറേറ്റിംഗ് സിസ്റ്റങ്ങൾക്ക് വേണ്ടി ഉണ്ടാക്കിയ ഷെല്ലുകളും ഇതുപോലത്തെ ഓപറേഷനുകൾ നൽകുന്നുണ്ട്.
ആദ്യത്തെ യുണിക്സ് ഷെൽ തോംസൺ ഷെൽ ആയിരുന്നു. ബെൽ ലാബ്സിലെ കെൻ തോംസൺ ആണ് അത് എഴുതിയത്. 1971 മുതൽ 1975 വരെയുള്ള യുണിക്സ് 6 ൽ അതിന്റെ ആദ്യ വെർഷൻ വിതരണം ചെയ്തു.[2] പൈപ്പിംഗ്, കണ്ട്രോൾ സ്ട്രക്ചർ, if
, goto
, ഫയൽനെയിം വൈൽഡ്കാർഡിംഗ് തുടങ്ങിയ നിരവധി ഫീച്ചറുകൾ അത് കൊണ്ടുവന്നു. ഇതിപ്പോൾ നിലവിൽ ഉപയോഗത്തിലില്ലെങ്കിലും ചില പ്രാചീന യുണിക്സ് സിസ്റ്റങ്ങളലിൽ ഇപ്പോഴും ലഭ്യമാണ്.
1965-ൽ അമേരിക്കൻ സോഫ്റ്റ്വെയർ എഞ്ചിനീയർ ഗ്ലെൻഡ ഷ്രോഡർ വികസിപ്പിച്ചെടുത്ത മൾട്ടിക്സ് ഷെല്ലിന്റെ മാതൃകയിലാണ് ഇത് നിർമ്മിച്ചത്. ഷ്രോഡറുടെ മൾട്ടിക്സ് ഷെൽ തന്നെ റൺകോം പ്രോഗ്രാം ലൂയിസ് പൌസിൻ മൾട്ടിക്സ് ടീമിനെ കാണിച്ചതിന് ശേഷം രൂപപ്പെടുത്തിയതാണ്. ചില യുണിക്സ് കോൺഫിഗറേഷൻ ഫയലുകളിലെ "ആർസി(rc)" പ്രത്യയം (ഉദാഹരണത്തിന്, ".vimrc"), യുണിക്സ് ഷെല്ലുകളുടെ റൺകോം(RUNCOM) ആൻസ്സറ്ററിയുടെ ശേഷിപ്പാണ്.[3][4]
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.