രണ്ടാം ലോകമഹായുദ്ധത്തിൽ, നാസി ജർമ്മനി പ്രധാനമായി ഉപയോഗിച്ചിരുന്ന ഒരു പോർവിമാനമായിരുന്നു മെസ്സർഷ്മിറ്റ് ബി.എഫ്. 109. മെസ്സർഷ്മിറ്റ് എ.ജി. എന്ന കമ്പനിയിന് വേണ്ടി ജോലി ചെയ്ത വില്ലി മെസ്സർഷ്മിറ്റും റോബർട്ട് ലസ്സരും ആയിരുന്നു 1930-കളിൽ ഈ വിമാനത്തിൻ്റെ രൂപകൽപ്പന ചെയ്തത്.[2] സ്പാനിഷ് ആഭ്യന്തരയുദ്ധത്തിലായിരുന്നു ആദ്യമായി ബി.എഫ്. 109 ഉപയോഗിച്ചിരുന്നത്. ആ കാലഘട്ടത്തിൽ ഏറ്റവും പുരോഗമിച്ച വിമാനങ്ങളിൽ ഒന്നായിരുന്നു ഈ വിമാനം. രണ്ടാം ലോകമഹായുദ്ധത്തിൽ, ജർമ്മനി കൂടാതെ മറ്റ് പല രാജ്യങ്ങളും ബി.എഫ് 109 ഉപയോഗിച്ചിരുന്നു, യുദ്ധത്തിൻ്റെ ശേഷവും പല രാജ്യങ്ങൾ ബി.എഫ്. 109 ഉപയോഗിക്കുന്നുണ്ടായിരുന്നു.

വസ്തുതകൾ തരം, നിർമ്മാതാവ് ...
ബി.എഫ്. 109
Thumb
തരം പോർവിമാനം
നിർമ്മാതാവ് മെസ്സർഷ്മിറ്റ് എ.ജി.
രൂപകൽപ്പന വില്ലി മെസ്സർഷ്മിറ്റ്
റോബർട്ട് ലസ്സർ
ആദ്യ പറക്കൽ 1935 മേയ് 29
അവതരണം 1937 ഫെബ്രുവരി
ഉപയോഗം നിർത്തിയ തീയതി 1945 മേയ് 9, ലുഫ്റ്റ്വാഫ
1965 ഡിസംബർ 27, സ്പാനിഷ് വായുസേന
പ്രാഥമിക ഉപയോക്താക്കൾ ലുഫ്റ്റ്വാഫ
ഹംഗേറിയൻ വായുസേന
അയേറൊനോറ്റിക്ക നാസിയൊനാലെ റെപ്പുബ്ലിക്കാന
രാജകീയ റൊമാനിയൻ വായുസേന
നിർമ്മിച്ച എണ്ണം 33,984[1]
അടയ്ക്കുക

ഉപയോക്താക്കൾ

സാങ്കേതിക വിശദാംശങ്ങൾ

വിവരങ്ങൾ കിട്ടിയത് "The Great Book of Fighters"-ൽ നിന്നും "Finnish Air Force Bf 109 Manual"-ൽ നിന്നും

സാധാരണ വിശദാംശങ്ങൾ

  • വൈമാനികരുടെ എണ്ണം: ഒന്ന്
  • നീളം: 8.95 മീ. (29 അടി 7 ഇഞ്ച്)
  • ചിറകിൻ്റെ നീളം: 9.925 മീ. (32 അടി 6 ഇഞ്ച്)
  • ഉയരം: 2.60 മീ. (8 അടി 2 ഇഞ്ച്)
  • ചിറകിന്റെ വിസ്തീർണ്ണം: 16.05 ച.മീ. (173.3 ച.അടി)
  • ഒഴിഞ്ഞിരിക്കുമ്പോളുളള ഭാരം: 2,247 കി.ഗ്രാം (5,893 പൗണ്ട്)
  • നിറഞ്ഞിരിക്കുമ്പോളുളള ഭാരം: 3,148 കി.ഗ്രാം (6,940 പൗണ്ട്)
  • പറന്നുയരാൻ സാധിക്കുന്ന പരമാവധി ഭാ‍രം: 3,400 കി.ഗ്രാം (7,495 പൗണ്ട്)
  • എഞ്ചിൻ: 1× ഡേംലർ-ബെൻസ് ഡി.ബി. 605 എ.-1 ദ്രാവകം കൊണ്ട് തണുപ്പിച്ച തലതിരിഞ്ഞ വി.12 എഞ്ചിൻ, 1,085 കി.വാട്ട് (1,455 ഹോഴ്സ് പവർ)
  • പ്രൊപ്പല്ലരുകൾ: വി.ഡി.എം. 9-12087 മൂന്ന് ബ്ലേഡുകളുള്ള കനംകുറഞ്ഞ ലോഹസങ്കരം കൊണ്ട് ഉണ്ടാക്കിയ പ്രൊപ്പല്ലർ
    • പ്രൊപ്പല്ലരുടെ വ്യാസം: 3 മീ. (9 അടി 10 ഇഞ്ച്)

പ്രകടനം

  • പരമാവധി വേഗത: 640 കി.മീ./മണിക്കൂറിൽ (398 മൈൽ/മണിക്കൂറിൽ) 6,300 മീ. ഉയരത്തിൽ (20,669 അടി ഉയരത്തിൽ)
  • സുഖമായി പറക്കാവുന്ന വേഗത: 590 കി.മീ./മണിക്കൂറിൽ (365 മൈൽ/മണിക്കൂറിൽ) 6,000 മീ. ഉയരത്തിൽ (19,680 അടി ഉയരത്തിൽ)
  • പരിധി: 850 കി.മീ. (528 മൈൽ) 1,000 കി.മീ. (621 മൈൽ) ഡ്രോപ്പ്ടാങ്കിൻ്റെ കൂടെ
  • സാധാരണ പറക്കുന്ന ഉയരം: 12,000 മീ. (39,370 അടി)
  • കയറിപ്പോകുന്നതിൻ്റെ നിരക്ക്: 17.0 മീ./സെ. (3,345 അടി/മിനിറ്റിൽ)
  • ചിറകിൻ മേലുള്ള ഭാരം: 196 കി.ഗ്രാം/ച.മീ. (40 പൗണ്ട്/ച.അടി)
  • ശക്തി/പിണ്ഡം: 344 വാട്ട്/കി.ഗ്രാം (0.21 ഹോഴ്സ് പവർ/പൗണ്ട്)

ആയുധങ്ങൾ

  • തോക്കുകൾ:
    • 2 × 13 മി.മീ. (.51 ഇഞ്ച്) സമന്വിതമായ എം.ജി. 131 മെഷീൻ ഗണ്ണുകൾ (300 വെടിയുണ്ടകൾ ഒരു തോക്കിൽ)
    • 1 × 20 മി.മീ. (.78 ഇഞ്ച്) എം.ജി. 151/20 യാന്ത്രികമായ പീരങ്കി തോക്ക് (200 വെടിയുണ്ടകൾ ഒരു തോക്കിൽ)
  • റോക്കറ്റുകൾ: 2 × 21 സെ.മീ. (8 ഇഞ്ച്) ഡബ്ല്യു.എഫ്.ആർ. ജി.ആർ. 21 റോക്കറ്റുകൾ
  • ബോംബുകൾ: 1 × 250 കി.ഗ്രാം (551 പൗണ്ട്) ബോംബ് അല്ലെങ്കിൽ 4 × 50 കി.ഗ്രാം (110 പൗണ്ട്) ബോംബുകൾ അല്ലെങ്കിൽ 1 × 300-ലിറ്റർ (79 യു.എസ്. ഗാലൻ) ഡ്രോപ്പ്ടാങ്ക്

ഏവിയോണിക്സ്

  • എഫ്.യു.ജി. 16 സെഡ്. റേഡിയോ

അവലംബം

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.