From Wikipedia, the free encyclopedia
കൗമാരത്തിൽ നിന്ന് യൗവനത്തിലേക്കു കടക്കുമ്പോൾ ഉണ്ടാകുന്ന ഹോർമോണുകളുടെ ഏറ്റക്കുറച്ചിൽ മൂലം ഉണ്ടാകുന്ന കുരുവാണ് മുഖക്കുരു. പ്രായഭേദമില്ലാതെ പ്രത്യക്ഷപ്പെടുന്ന മുഖക്കുരു 14 മുതൽ 40 വയസ്സുവരെയുള്ള വ്യക്തികളെ കൂടുതലായി ബാധിക്കുന്നു[1]. കവിളുകളിലും മുഖത്തും കറുത്തതോ വെളുത്തതോ ആയ അഗ്രവുമായി ചുവന്നുതുടുത്തു കാണുന്ന ചെറിയ കുരുക്കൾ മുതൽ കൂടുതൽ വലിയ മുഴകളുടെയും വീക്കത്തിന്റെയും രൂപത്തിൽ വരെ കാണപ്പെടുന്നവയെ മുഖക്കുരു എന്നു വിശേഷിപ്പിക്കുന്നു. കവിളുകളിൽ, കഴുത്തിൽ, നെഞ്ചത്ത്, മുതുകിൽ, തോൾഭാഗത്ത് എന്നുവേണ്ട കൈകളുടെ പുറത്തുവരെ ഇതിന്റെ വകഭേദങ്ങൾ പ്രത്യക്ഷപ്പെടാറുണ്ട്.
മുഖക്കുരു | |
---|---|
സ്പെഷ്യാലിറ്റി | ഡെർമറ്റോളജി, family medicine |
എണ്ണമയമുള്ള ചർമ്മക്കാരിലാണ് മുഖക്കുരു അധികവും കാണപ്പെടുന്നത്. മുഖത്തെ രോമകൂപങ്ങൾക്കിടയിൽ അഴുക്കു നിറയുന്നതുകൊണ്ടും മുഖത്ത് ഈർപ്പം നിലനിർത്തുന്ന[[[സെബേഷ്യസ് ഗ്രന്ഥി|സെബേഷ്യസ് ഗ്രന്ഥികളുടെ]]പ്രവർത്തനത്തകരാറുകൾക്കൊണ്ടും അണുബാധകൊണ്ടും മുഖക്കുരു ഉണ്ടാകാം.[1] ശരീരത്തിലെ ആൻഡ്രജൻ ഹോർമോണുകൾ സെബേഷ്യസ് ഗ്രന്ഥികളെ ഉത്തേജിപ്പിച്ച് വലുതാക്കുകയും അവയിൽ നിന്ന് സെബം എന്നറിയപ്പെടുന്ന എണ്ണമയമുള്ള വസ്തു ഉല്പാദിപ്പിക്കുകയും ചെയ്യുന്നതാണ് മുഖക്കുരുവിന് കാരണമാകുന്നത്. ഈ മാറ്റത്തിന് അനുസൃതമായി ചർമ്മത്തിന്റെ ആവരണങ്ങളിലും സെബേഷ്യസ് ഗ്രന്ഥികളുമായി ചേർന്നിരിക്കുന്ന രോമകൂപങ്ങളിലും മാറ്റങ്ങൾ ഉണ്ടാവും. രോമകൂപങ്ങളുടെ ഭാഗമായ കോശങ്ങൾ വളരെ വേഗം കൂട്ടത്തോടെ മൃതമായി അടരുകയും ചെയ്യും. ഈ മൃതകോശങ്ങളും സെബവും ചേർന്ന് കട്ടപിടിക്കുകയും ചെറിയ കുരുക്കളായി മാറുകയും ചെയ്യും. ചർമ്മത്തിൽ സാധാരണമായി കാണപ്പെടുന്ന പ്രൊപിനോ ബാക്ടീരിയ ആക്നേസ് (പി. ആക്നെ) കട്ടപിടിച്ച രോമകൂപങ്ങളിലേക്ക് ചേക്കേറുകയും വളർന്ന് പെരുകാൻ തുടങ്ങുകയും ചെയ്യുന്നതോടെ മുഖക്കുരു രൂപമെടുക്കും. ഇത് ഉണ്ടാകുന്നതിനും ഗുരുതരമാവുന്നതിനും എന്താണ് കാരണമെന്നതിന് വ്യക്തമല്ല. മുഖക്കുരു ഉണ്ടാവുന്ന അതേ കാരണങ്ങൾകൊണ്ടു തന്നെയാണു താരനും വരുന്നത്. താരൻ കാരണം മുഖക്കുരു വരില്ല.[1]
ആർത്തവചക്രത്തിലും , പ്രായപൂർത്തിയാവുന്ന ഘട്ടത്തിലുമുണ്ടാവുന്ന ഹോർമോൺ ഉല്പാദനം ഇത്തരം മുഖക്കുരു ഉണ്ടാവുന്നതിനു കാരണമാവുന്നു. [2] [3]
ജനിതകമായ കാരണങ്ങൾകൊണ്ടും മുഖക്കുരു ഉണ്ടാവാം. മാതാപിതാക്കൾക്കുണ്ടാവുന്ന ഇത് , അടുത്ത തലമുറയിലേക്കും പകരാൻ സാധ്യതയുണ്ട്. [4]
ഈ ലേഖനഭാഗം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
പ്രതിരോധമായി ചെയ്യാവുന്ന ഒരു പരിചരണമാണ് മുഖത്ത് ആവികൊള്ളൽ. കണ്ണുകൾക്ക് ആവി തട്ടാതെ തുണികൊണ്ട് കെട്ടിയശേഷം തലയും മുഖവും മൂടുന്ന വിധത്തിൽ തുണി പുതച്ച് തിളച്ചവെള്ളത്തിന്റെ ആവി പത്തു മിനുട്ട് മുഖത്ത് ഏല്‍പ്പിക്കുന്നതാണ് അഭികാമ്യം. അപ്പോൾ സ്വേദരന്ധ്രങ്ങളെല്ലാം തുറക്കപ്പെടുകയും അതിലൂടെ അഴുക്കുകൾ പുറത്തു പോകുകയും ചെയ്യും. എണ്ണമയമുള്ള ചർമ്മപ്രകൃതക്കാർ ആഴ്ചയിലൊരിക്കൽ ഇത് ചെയ്യുന്നത് നല്ലതാണ്. മുഖക്കുരു ഞെക്കിപ്പൊട്ടിക്കുന്നത് അണുബാധയ്ക്ക് കാരണമാകുകയും ആഴത്തിലുള്ള കലയുണ്ടാകാൻ ഇടയാക്കുകയും ചെയ്യും.
പച്ചമഞ്ഞളും ആര്യവേപ്പിലയും ചതച്ച് കിഴികെട്ടിയിട്ട് തിളപ്പിച്ച വെള്ളംകൊണ്ട് മുഖക്കുരുവുള്ള ഭാഗം വിയർപ്പിക്കുക. അതിനുശേഷം ഏലാദിചൂർണ്ണം വെള്ളത്തിൽ ചാലിച്ച് പുരട്ടിയാൽ മുഖക്കുരു മാറും. കൊത്തമ്പാലയരി, വയമ്പ്, പാച്ചോറ്റിത്തൊലി ഇവ സമം പച്ചവെള്ളത്തിലരച്ച് പുരട്ടുന്നതും നല്ലത്.
മുഖസൗന്ദര്യം സംരക്ഷിക്കുവാനുതകുന്ന അനേകം ഔഷധികള്‍ ഉണ്ട്. അടുക്കളയിൽ നാം ഉപയോഗിക്കുന്ന പലതും ചര്‍മത്തിന്റെ പ്രകൃതത്തിനനുസരിച്ച് തരാതരംപോലെ
ചേര്‍ത്തുപയോഗിച്ചാൽ സൗന്ദര്യവര്ധകവസ്തുക്കളാകുന്നു. പാര്ശ്വഫലങ്ങളില്ലായെന്നതാണ് ഇവയുടെ ആകർഷണം. മുഖചര്‍മം വൃത്തിയാക്കാന്‍ പാലിൽ മുക്കിയ പഞ്ഞി കൊണ്ട് ചര്‍മം
ഉരസുക. മുഖം കരുവാളിച്ചാലും ഇപ്രകാരം പാൽ ഉപയോഗിച്ച് മുഖം കഴുകാം. മുഖചര്‍മം വരണ്ടതാണെങ്കിൽ ദിവസേന പാല്‍പ്പാട പുരട്ടി പത്തു മിനുട്ട് തടവുന്നത് നല്ലതാണ്.
ഇങ്ങനെ മസാജ് ചെയ്യുന്നത് മേല്പോട്ടായിരിക്കണം. അല്ലെങ്കിൽ ക്രമേണ ചര്‍മം അയഞ്ഞു തൂങ്ങാനിടയാകും. രാത്രിയിൽ കുങ്കുമാദിതൈലം 3-4 തുള്ളി പഞ്ഞിയിൽ നനച്ച് മുഖത്ത്
പുരട്ടിക്കിടക്കുക. രാവിലെ ശുദ്ധജലത്തിൽ കഴുകി, വെള്ളം ഒപ്പിയെടുക്കണം. തോര്‍ത്ത്, പരുപരുത്ത തുണി ഇവകൊണ്ട് അമർത്തി ഉരസുന്നത് ചര്‍മത്തിന്റെ മൃദുലത
നഷ്ടപ്പെടുത്തും. വരണ്ട ചര്‍മമുള്ളവർ, രാത്രി കിടക്കും മുമ്പ് ഏലാദികേരം മുഖത്ത് പുരട്ടി പത്തു മിനുട്ട് മസാജ് ചെയ്ത ശേഷം കടലമാവുപയോഗിച്ച് കഴുകുന്നത് നന്നായിരിക്കും.
• ജീരകം വറുത്തു പൊടിച്ചു കുഴമ്പ് രൂപത്തിലാക്കി പുരട്ടുക
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.