ഇന്ത്യൻ ചലച്ചിത്ര അഭിനേതാവ് From Wikipedia, the free encyclopedia
ഒരു മലയാളചലച്ചിത്രനടനും മിമിക്രി താരവുമായിരുന്നു എം.എൽ. വർഗ്ഗീസ്[1] എന്ന മച്ചാൻ വർഗ്ഗീസ്(1960[2]-ഫെബ്രുവരി 3 2011). നൂറിലധികം ചിത്രങ്ങളിലായി ശ്രദ്ധേയമായ നിരവധി വേഷങ്ങൾ അദ്ദേഹം കൈകാര്യം ചെയ്തിട്ടുണ്ട്. മാന്നാർ മത്തായി സ്പീക്കിങ്, പഞ്ചാബി ഹൗസ്, മീശമാധവൻ, സി.ഐ.ഡി. മൂസ, തിളക്കം തുടങ്ങിയവ അവയിൽ പ്രധാനമാണ്.
എറണാകുളം ജില്ലയിലെ എളമക്കര സ്വദേശിയാണ് മച്ചാൻ[1]. മിമിക്രി വേദികളിലൂടെ കലാ ജീവിതത്തിലേക്കു കടന്നു വന്ന മച്ചാൻ വർഗ്ഗീസിന്റെ ആദ്യ ചിത്രം സിദ്ദിഖ് ലാൽ സംവിധാനം ചെയ്ത കാബൂളിവാല ആയിരുന്നു[1]. ചലച്ചിത്രങ്ങളിൽ ഹാസ്യ റോളുകളായിരുന്നു മച്ചാൻ വർഗ്ഗീസ് പ്രധാനമായും കൈകാര്യം ചെയ്തിരുന്നത്. സിദ്ദിഖ് ലാൽ, റാഫി മെക്കാർട്ടിൻ കൂട്ടുകെട്ടുകളുടെ ചലച്ചിത്രങ്ങളിലൂടെയാണ് മച്ചാൻ വർഗ്ഗീസ് ചലച്ചിത്ര രംഗത്ത് സജീവമാകുന്നത്. മിമിക്രി നാടക രംഗത്തു നിന്നാണ് മച്ചാൻ വർഗീസ് ചലച്ചിത്ര ലോകത്തെത്തുന്നത്. ബെസ്റ്റ് ഓഫ് ലക്ക് ആണ് അവസാനമായി റിലീസ് ചെയ്ത ചിത്രം. ബോംബെ മിഠായി ആണ് ഇനി പുറത്തിറങ്ങാനുള്ള ചിത്രം. ഭാര്യ എൽസി[1]. രണ്ടു മക്കളുണ്ട്.
അർബുദബാധയെത്തുടർന്ന് ദീർഘകാലം ചികിത്സയിലായിരുന്ന മച്ചാൻ വർഗ്ഗീസ്, 2011 ഫെബ്രുവരി 3-നു് വൈകീട്ട് നാലരയോടെ കോഴിക്കോട്ടെ മിംസ് ആശുപത്രിയിൽ വെച്ച് അന്തരിച്ചു[1][3].ഏറണാകുളം ജില്ലയിലെ കലൂർ പൊറ്റക്കുഴി പള്ളി സെമിത്തേരിയിലാണ് ഇദ്ദേഹത്തെ സംസ്കരിച്ചിരിക്കുന്നത്.
Seamless Wikipedia browsing. On steroids.