From Wikipedia, the free encyclopedia
സ്ലാവിക് ഭാഷാ കുടുംബത്തിലെ തെക്കൻ സ്ലാവിക് ഭാഷാ ശാഖയിൽ ഉൾപ്പെട്ട ഇൻഡോ-യൂറോപ്യൻ ഭാഷയാണ് ബൾഗേറിയൻ ഭാഷ - Bulgarian /bʌlˈɡɛəriən/ ⓘ, /bʊlˈ-/ (ബൾഗേറിയൻ: български bǎlgarski, pronounced [ˈbɤɫɡɐrski]). ബൾഗേറിയൻ ജനതയുടെ ഭാഷയാണിത്. ബൾഗേറിയൻ ഭാഷ, മാസിഡോണിയൻ ഭാഷയുമായി വളരെ അടുത്ത ബന്ധമുള്ള ഭാഷയാണ്-ഈസ്റ്റ് സൗത്ത് സ്ലാവിക് ഭാഷകളിൽ നിന്ന് രൂപപ്പെട്ടതാണ് ഈ ഭാഷ. മറ്റു എല്ലാ സ്ലാവിക് ഭാഷകളിൽ നിന്ന് വ്യത്യസ്തമായി നിരവധി സവിശേഷതകൾ ഈ ഭാഷക്ക് ഉണ്ട്. വാക്യത്തിലെ മറ്റു പദങ്ങളുമായുള്ള ബന്ധത്തെക്കുറിക്കാൻ നാമത്തിൽ വരുത്തുന്ന രൂപഭേദം നിർവ്വചനം - വിഭക്തികളുടെ രൂപഭേദനിർവ്വചനം, ഒരു പേരിനവസാനം കൃത്യമായ ലേഖനം വികസനം - ഒടുവിലത്തെ വിശേഷണപദം ക്രത്യമായ നിർവ്വചനം, കേവല ക്രിയ അഭാവം എന്നിവ ബൾഗേറിയൻ ഭാഷയുടെ പ്രത്യേകതകളാണ്. സംശയകരമായ നടപടികളും, പുനരാഖ്യാനവും , ബോധ്യമില്ലാത്ത കാര്യങ്ങളെ പ്രകടിപ്പിക്കാൻ തെളിവുകളെ ആധാരമാക്കിയുള്ള വിവിധ ക്രിയാ രൂപങ്ങൾ ബൾഗേറിയൻ ഭാഷയുടെ സവിശേഷതയാണ്. 2007 ജനുവരി ഒന്നിന് യൂറോപ്യൻ യൂനിയൻ വിപുലീകരിച്ചതിനെ തുടർന്ന്, ബൾഗേറിയൻ ഭാഷ യൂറോപ്യൻ യൂനിയന്റെ ഒരു ഔദ്യോഗിക ഭാഷയായി അംഗീകരിച്ചു.[7][8]
Bulgarian | |
---|---|
български bǎlgarski | |
ഉത്ഭവിച്ച ദേശം | Bulgaria, Turkey, Serbia, Greece, Ukraine, Moldova, Romania, Albania, Kosovo, Republic of Macedonia and among emigrant communities worldwide |
ഭൂപ്രദേശം | Southeastern Europe |
മാതൃഭാഷയായി സംസാരിക്കുന്നവർ | 9 million (2005–2012)[1][2][3][4] |
Indo-European
| |
ഭാഷാഭേദങ്ങൾ |
|
Cyrillic (Bulgarian alphabet) Bulgarian Braille Banat Bulgarian Latin | |
ഔദ്യോഗിക സ്ഥിതി | |
ഔദ്യോഗിക പദവി | ബൾഗേറിയ യൂറോപ്യൻ യൂണിയൻ |
Recognised minority language in | |
Regulated by | Institute for the Bulgarian language at the Bulgarian Academy of Sciences (Институт за български език при Българската академия на науките (БАН)) |
ഭാഷാ കോഡുകൾ | |
ISO 639-1 | bg |
ISO 639-2 | bul |
ISO 639-3 | bul |
ഗ്ലോട്ടോലോഗ് | bulg1262 [6] |
Linguasphere | 53-AAA-hb < 53-AAA-h |
ബൾഗേറിയൻ ഭാഷയുടെ വികസനം വിവിധ കാലഘട്ടങ്ങളിലായി വിഭജിക്കാവുന്നതാണ്. ചരിത്രാതീതകാലത്ത് : - കിഴക്കൻ ബാൾക്കനിലേക്ക് സ്ലാവോനിക് കുടിയേറ്റം നടന്നു. മിഷനറിമാരായ വിശുദ്ധ സിറിളും മെതോഡിയസും 860കളിൽ ഗ്രേറ്റ് മൊറാവിയയിലേക്ക് പോയി.
ഓൾഡ് ബൾഗേറിയൻ (9 മുതൽ 11ആം നൂറ്റാണ്ട് വരെ ): - സാധാരണ സ്ലാവിക് ഭാഷയുടെ വകഭേദമായി ഒരു സാഹിത്യ രൂപം ബൾഗേറിയൻ ഭാഷയിൽ വികസിപ്പിക്കപ്പെട്ടിരുന്നു. ഇത് മിഷനറിമാരായ സിറിലും മെതോഡിയസും അവരുടെ ശിഷ്യൻമാർക്ക് ബൈബിൾ വിവർത്തനം ചെയ്തുകൊടുക്കാനായി ഉപയോഗിച്ചിരുന്നു. കൂടാതെ, ക്രിസ്റ്റിയൻ ആരാധനാ ക്രമങ്ങൾ വിവരിക്കുന്ന സാഹിത്യങ്ങൾ ഗ്രീക്ക് ഭാഷയിൽ നിന്ന് സ്ലാവിക്കിലേക്ക് തർജമ ചെയ്യാനും ഇവർ ഈ ഭാഷ ഉപയോഗിച്ചിരുന്നു.
മധ്യ ബൾഗേറിയൻ (12ആം നൂറ്റാണ്ട് മുതൽ 15ആം നൂറ്റാണ്ട് വരെ) :- നേരത്തെയുള്ള പഴയ ബൾഗേറിയനിൽ വളരെ പ്രധാനപ്പെട്ട നവീകരണ പ്രവർത്തനങ്ങൾ സ്വീകരിച്ച ശേഷം, ഒരു സാഹിത്യ രീതി വളർന്നുവന്നു. ഇത് വളരെ സമ്പുഷ്ടമായ സാഹിത്യ പ്രവർത്തനിത്തിന് ഉപയോഗിച്ചു. രണ്ടാം ബൾഗേറിയൻ സാമ്രാജ്യത്തിന്റെ ഔദ്യോഗിക ഭരണ ഭാഷയായിരുന്നു ഇത്.
ആധുനിക ബൾഗേറിയൻ :- പതിനാറാം നൂറ്റാണ്ട് മുതൽ ഭാഷ പൊതു വ്യാകരണ വിധേയമായി, 18, 19 നൂറ്റാണ്ടുകളിൽ വാക്യഘടനയിൽ മാറ്റം വരുത്തി. ഇന്നത്തെ രീതിയിലുള്ള ബൾഗേറിയൻ ഭാഷ 19ആം നൂറ്റാണ്ടിൽ ബൾഗേറിയൻ നാട്ടുഭാഷ രീതിയിൽ ക്രമപ്പെടുത്തിയതാണ്.
രേഖാമൂലം സാക്ഷ്യപ്പെടുത്തിയ ആദ്യത്തെ സ്ലാവിക് ഭാഷയായിരുന്നു ബൾഗേറിയൻ. ബൾഗേറിയൻ ഭാഷയിലെ ഏറ്റവും പുരാതന കൈയെഴുത്തുപ്രതികളായി ആദ്യകാലത്ത് അവലംബമാക്കിയിരുന്നത് -языкъ словяньскъ - "the Slavic language" ഇതിനെയാണ്. എന്നാൽ, മധ്യ ബൾഗേറിയൻ കാലയളവിൽ ഈ നാമം ക്രമേണ മാറി - языкъ блъгарьскъ- "Bulgarian language" ഇതായി.
ബൾഗേറിയൻ ഭാഷ പ്രധാനമായും രണ്ട് പ്രാദേശിക വകഭേദങ്ങളായി തിരിച്ചിട്ടുണ്ട്. ബൾഗേറിയൻ അക്ഷരമാലയിലെ (Early Cyrillic alphabet) 32ആമത്തെ അക്ഷരമായ Yat or jat (Ѣ ѣ; italics: Ѣ ѣ) -Ѣ - എന്ന സ്വരാക്ഷരത്തെ അടിസ്ഥാനമാക്കിയാണ് തരംതിരിവ്. മധ്യയുഗത്തിൽ സംഭവിച്ച ഈ വകഭേദം ബൾഗേറിയനിനെ വികസനത്തിലേക്ക് നയിച്ചു.
യാറ്റ് അക്ഷരത്തെ ഈ വകഭേദത്തിൽ 'യ', 'ഇ' എന്നീ രീതിയിൽ അവസരത്തിന് അനുസരിച്ച് ഉപയോഗിച്ചിരുന്നു. സമ്മർദം നൽകി ഉപയോഗിക്കേണ്ടിടത്ത് 'യ' എന്നും യാറ്റിന് ശേഷം വരുന്ന ആദ്യ അക്ഷരം 'ഇ', 'ഐ'(e or i) എന്നിവ അടങ്ങിയതല്ലെങ്കിലും യാറ്റ് അക്ഷരത്തെ 'യ' എന്നാണ് ഉച്ചരിച്ചിരുന്നത്.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.