From Wikipedia, the free encyclopedia
വിറ്റാമിൻ എ യുടെ കുറവ് മൂലം കൺജങ്റ്റൈവക്ക് മുകളിൽ കെരാറ്റിൻ അടിയുന്നത് മൂലം ഉണ്ടാവുന്ന പാടുകളാണ് ബിറ്റോട്ട്സ് സ്പോട്ടുകൾ. ഇവ ഓവൽ ആകൃതി, ത്രികോണാകൃതി അല്ലെങ്കിൽ ക്രമരഹിതമായ ആകൃതിയിൽ കാണപ്പെടാം. 1863-ൽ ഫ്രഞ്ച് ചികിത്സകൻ പിയറി ബിറ്റോട്ട് (1822-1888) ആദ്യമായി ഈ പാടുകളെക്കുറിച്ച് വിവരിച്ചു[1] എന്നതിനാൽ അദ്ദേഹത്തിന്റെ പേരിൽ ഈ പാടുകൾ അറിയപ്പെടുന്നു. മൃഗങ്ങളുടെ കരളിൽ വിറ്റാമിൻ എ അടങ്ങിയിട്ടുള്ളതിനാൽ പുരാതന ഈജിപ്തിൽ മൃഗങ്ങളുടെ കരൾ ഉപയോഗിച്ചാണ് ഇത് ചികിത്സിച്ചിരുന്നത്.
ബിറ്റോട്ട്സ് സ്പോട്ടുകൾ | |
---|---|
മറ്റ് പേരുകൾ | ICD10 = E50.1 |
Typical location of Bitot's spots | |
സ്പെഷ്യാലിറ്റി | നേത്രവിജ്ഞാനം |
വിറ്റാമിൻ എ യുടെ കുറവ് ആണ് ബിറ്റോട്ട്സ് സ്പോട്ടിന്റെ പ്രധാന കാരണം.[2] അപൂർവ്വമായി, വിറ്റാമിൻ ബി 3 (നിയാസിൻ) യുടെ കുറവ് മൂലമുള്ള പെല്ലെഗ്രയും ബിറ്റോട്ട്സ് സ്പോട്ടിന് കാരണമായേക്കാം.[3]
ഓറൽ വിറ്റാമിൻ എ സപ്ലിമെന്റുകളുപയോഗിച്ചാണ് ബിറ്റോട്ട്സ് സ്പോട്ട് സാധാരണയായി ചികിത്സിക്കുന്നത്.[4] ഉയർന്ന അളവിലുള്ള വിറ്റാമിൻ എ തെറാപ്പിയിലൂടെ ബിറ്റോട്ട്സ് സ്പോട്ടുകൾ മെച്ചപ്പെടുത്തുന്നതായി തെളിഞ്ഞിട്ടുണ്ട്.[5] വിറ്റാമിൻ എ തെറാപ്പിക്ക് പ്രതികരിക്കാത്തവ ശസ്ത്രക്രിയയിലൂടെ നീക്കംചെയ്യാം.[6]
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.