From Wikipedia, the free encyclopedia
ഒരു ചലച്ചിത്രപിന്നണിഗായികയാണ് ബി. വസന്ത (ജനനം :20 മാർച്ച് 1944) ദക്ഷിണേന്ത്യൻ ഭാഷകളിലും ഹിന്ദി, തുളു, ബംഗാളി, എന്നീ ഭാഷകളിലുമായി മൂവായിരത്തിലേറെ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. പുകഴേന്തി, ദേവരാജൻ മാസ്റ്റർ, ബാബുരാജ്, ചിദംബരനാഥ്,ആർ.കെ. ശേഖർ, എം.കെ. അർജ്ജുനൻ തുടങ്ങി അക്കാലത്തെ പ്രമുഖ സംഗീതസംവിധായകരോടൊപ്പം പ്രവർത്തിച്ചു.[1]
ബി. വസന്ത | |
---|---|
പശ്ചാത്തല വിവരങ്ങൾ | |
ജനനം | മച്ചിലിപട്ടണം, ആന്ധ്രാപ്രദേശ് | മാർച്ച് 20, 1944
വിഭാഗങ്ങൾ | സിനിമ സംഗീതം, ശാസ്ത്രീയ സംഗീതം |
തൊഴിൽ(കൾ) | ഗായിക |
ഉപകരണ(ങ്ങൾ) | വായ്പ്പാട്ട് |
വർഷങ്ങളായി സജീവം | 1962-ഇതു വരെ |
ആന്ധ്രയിലെ മസീലിപ്പട്ടം എന്ന സ്ഥലത്ത് ജനിച്ചു. സംഗീതജ്ഞൻ രാഘവാചാരിയിൽ നിന്ന് ശാസ്ത്രീയസംഗീതവും അച്ഛൻ രവീന്ദ്രനാഥിൽ നിന്ന് ലളിതസംഗീതവും അഭ്യസിച്ചു. 1962 ൽ കവിയായ ആത്രേയ നിർമ്മിച്ച “ വാഗ്ദാനം “ എന്ന തെലുഗു ചുത്രത്തിൽ പെണ്ട്യാല നാഗേശ്വര റാവുവിന്റെ സംഗീതത്തിൽ പാടി. പുകഴേന്തിയാണ് മുതലാളി എന്ന ചിത്രത്തിലൂടെ 1966 ൽ വസന്തയെ മലയാള സിനിന്മയ്ക്കു പരിചയപ്പെടുത്തുന്നത്. ഒരു തെലുഗു ചിത്രത്തിനും ഒരു കന്നട ചിത്രത്തിനും സംഗീതസംവിധാനവും നിർവഹിച്ചു.[2]
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.