കേരളത്തിലെ ഒരു ന്യൂറോ സർജനും, ആരോഗ്യപ്രവർത്തകനും, വിദ്യാഭ്യാസ വിചക്ഷണനും ആണ് ബി. ഇക്ബാൽ. From Wikipedia, the free encyclopedia
കേരളത്തിലെ ഒരു ന്യൂറോ സർജനും,ആരോഗ്യപ്രവർത്തകനും, വിദ്യാഭ്യാസ വിചക്ഷണനും ആണ് ബി. ഇക്ബാൽ എന്ന പേരിൽ അറിയപ്പെടുന്ന ബാപ്പുക്കുഞ്ഞു ഇക്ബാൽ. കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി സ്വദേശി. തിരുവനന്തപുരം, കോഴിക്കോട്, കോട്ടയം മെഡിക്കൽ കോളേജുകളിൽ ജോലി ചെയ്തു. 2000 മുതൽ 2004 വരെ കേരള സർവകലാശാലയുടെ വൈസ് ചാൻസലർ ആയി പ്രവർത്തിച്ചു.[1] കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് തുടങ്ങിയ ജനകീയ ശാസ്ത്ര പ്രസ്ഥാനങ്ങളുമായി അടുപ്പം പുലർത്തുന്ന ഡോ. ബി. ഇക്ബാൽ കേന്ദ്ര- സംസ്ഥാന സർക്കാരുകൾക്ക് വ്യക്തവും സമഗ്രവും ആയ ജനകീയ ആരോഗ്യ നയവും വിദ്യാഭ്യാസ നയവും വേണമെന്നു വാദിക്കുന്ന ആളാണ്. ആരോഗ്യ, വിദ്യാഭ്യാസ, ശാസ്ത്ര, സാഹിത്യ സംബന്ധമായ വിഷയങ്ങളെപ്പറ്റി പത്രങ്ങളിലും ആനുകാലിക പ്രസിദ്ധീകരണങ്ങളിലും എഴുതുകയും പ്രഭാഷണങ്ങൾ നടത്തുകയും ചെയ്യുന്നു.[2] നിരവധി പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്.
കേരള സംസ്ഥാന ആസൂത്രണ ബോർഡ് മെംബർ. സഹകരണ മെഡിക്കൽ കോളേജിന്റെ അനുബന്ധ സ്ഥാപനമായ അക്കാഡമി ഓഫ് മെഡിക്കൽ സയൻസസിന്റെ ചെയർമാൻ ചുമതല വഹിക്കുന്നു., D.A.K.F.( സ്വതന്ത്ര വിജ്ഞാന ജനാധിപത്യ സഖ്യം- Democratic Alliance for Knowledge Freedom) സംസ്ഥാന പ്രസിഡന്റായും, Wikimedia India Chapter എക്സിക്യൂട്ടീവ് കമ്മറ്റി അംഗമായും അഖിലേന്ത്യാ ജനകീയാരോഗ്യ പ്രസ്ഥാനത്തിന്റെ (ജന സ്വസ്ഥയ അഭിയാൻ) നിവാഹകസമിതി അംഗം ആയും കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ പ്രസിദ്ധീകരണ സമിതി ചെയർമാനായും പ്രവർത്തിക്കുന്നു [3] കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന പ്രസിഡൻഡ് (1983-85) ആയും, കേരള സർവകലാശാല വൈസ് ചാൻസലർ (2000-2004) ആയും, സംസ്ഥാന ആസൂത്രണ ബോർഡ് അംഗമായും (1996-2001),മെഡിക്കൽ സർവകലാശാല രൂപീകരണ കമ്മറ്റി ചെയർമാൻ (2006-2007) ആയും, മലിനീകരണ നിയന്ത്രണ ബോർഡ് ചെയർമാൻ (2008) ആയും നാഷണൽ ഇൻസ്റ്റിസ്റ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്റ് ഹിയറിഗിംന്റെ പ്രോജക്റ്റ് ബോർഡ് ചെയർമാൻ (1998-2011) ആയും പ്രവർത്തിച്ചിട്ടുണ്ട്. 2011 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ചങ്ങനാശ്ശേരി മണ്ഡലത്തിൽ നിന്ന് ഇടത് മുന്നണി സ്ഥാനാർത്ഥിയായി മത്സരിച്ചു. കേരളാ കോൺഗ്രസ് മാണി വിഭാഗത്തിലെ സി എഫ് തോമസിനോട് 2554 വോട്ടുകൾക്ക് പരാജയപ്പെട്ടു.ഭാര്യ ഡോക്ടർ മെഹറുന്നീസ ആലപ്പുഴ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ആയിരുന്നു.. മക്കൾ ഡോ. അമൽ ഇക്ബാൽ. അപർണ്ണ ഇക്ബാൽ
Seamless Wikipedia browsing. On steroids.