പരമോന്നത ബഹുമതിയായ പരമവീര ചക്രം ലഭിച്ച വ്യക്തിയാണ് From Wikipedia, the free encyclopedia
1949 ജനുവരി 6ന് ജമ്മു കാശ്മീരിലെ കദ്യാൽ ജില്ലയിലാണ് നായിക് സുബേദാർ ബാനാ സിങ്ങിന്റെ ജനനം. 1969 ജനുവരി 6ന് ഇന്ത്യൻ കരസേനയുടെ ജമ്മു കാശ്മീർ ലൈറ്റ് ഇൻഫന്ററി റെജിമെന്റിൽ ബാനാ സിങ്ങ് പ്രവേശനം നേടി.
Subedar Major and Honorary Captain ബാനാ സിങ് PVC | |
---|---|
ജനനം | Kadyal, Jammu & Kashmir | 6 ജനുവരി 1949
ദേശീയത | Republic of India |
വിഭാഗം | Indian Army |
ജോലിക്കാലം | 1969–2000 |
പദവി | Honorary Captain |
യൂനിറ്റ് | 8 JAK LI |
യുദ്ധങ്ങൾ | Siachen Conflict Operation Meghdoot Operation Rajiv |
പുരസ്കാരങ്ങൾ | Param Vir Chakra |
1987ലെ സിയാച്ചിൻ സംഘർഷത്തെത്തുടർന്ന് 6450 മീറ്റർ ഉഅയരമുള്ള സിയാച്ചിൻ പ്രദേശത്ത് കൂടി നിരവധി പാകിസ്താൻ നുഴഞ്ഞുകയറ്റക്കാർ ഇന്ത്യയിലേക്ക് കടന്നു വന്നു. മഞ്ഞു നിറഞ്ഞ സിയാച്ചിൻ പ്രദേശത്ത് ഒരു സൈനികനീക്കം നടത്താൻ ബുദ്ധിമുട്ടാണെങ്കിൽ പോലും സൈനികപരമായി തന്ത്രപ്രധാനമായ മേഖലയായതിനാൽ ഇന്ത്യ അതിന് നിർബന്ധിതമായി. ഇതിനായി ഒരു പ്രത്യേക സൈനികവ്യൂഹത്തെ ഇന്ത്യ നിയോഗിച്ചു. സുബേദാർ ബാനാ സിങ്ങും ഈ ദൗത്യസംഘത്തിൽ അംഗമായി.[1]
സിയാച്ചിനിൽ എത്തിച്ചേരുക എന്നത് വളരെയധികം ബുദ്ധിമുട്ടുള്ള കാര്യമാണ്. ദുർഘടം പിടിച്ച പാതയിലൂടെ ബാനാ സിങ്ങും സംഘവും പണിപ്പെട്ട് മുന്നേറി. ഗനേഡും ബയണറ്റുമുപയോഗിച്ച് അവർ ധീരമായി പൊരുതി. ഒടുവിൽ അവർ നുഴഞ്ഞുകയറ്റകാരെ തുരത്തി. 21,000 അടി ഉയരത്തിൽ ശത്രുക്കളെ ആക്രമിച്ച് തുരത്തിയതിന് ബാനാ സിങ്ങിന് പരമോന്നത ബഹുമതിയായ പരമവീര ചക്രം നൽകി രാഷ്ട്രം ആദരിച്ചു.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.