നേപ്പാളിലെ നദി From Wikipedia, the free encyclopedia
ബാഗ്മതി[n 1]നേപ്പാളിലെ കാഠ്മണ്ഡു താഴ്വരയിലൂടെ നദി ഒഴുകുന്നതും പാറ്റനിൽ നിന്നും കാഠ്മണ്ഡുവിനെ വേർതിരിക്കുന്നതുമായി നദിയാണ്. ഹിന്ദുക്കളും ബുദ്ധമതക്കാരും ഒരുപോലെ ഈ നദിയെ വിശുദ്ധമായി കരുതുന്നു. ഈ നദിക്കരയിലായി നിരവധി ഹിന്ദു ക്ഷേത്രങ്ങൾ നിലനിൽക്കുന്നു.
ഈ പുണ്യനദിയുടെ പ്രാധാന്യത്തിനുള്ള പ്രധാന കാരണം ഹിന്ദു മതവിഭാഗത്തിലുള്ളവർ മൃതദേഹം സംസ്കരിക്കുന്നതിനായി ഈ പുണ്യ നദിയുടെ തീരങ്ങൾ ഉപയോഗിക്കുന്നതും തദ്ദേശീയ കിരന്റ് വർഗ്ഗക്കാർ അവരുടെ വിഭാഗത്തിന്റെ മൃതദേഹ സംസ്കരണത്തിനായി സമീപത്തുള്ള കുന്നുകൾ ഉപയോഗിക്കുന്നതുമാണ്. നേപ്പാളി ഹിന്ദു പാരമ്പര്യമനുസരിച്ച്, മൃതദേഹം സംസ്കരിക്കപ്പെടുന്നതിന് തൊട്ടു മുമ്പായി ബാഗ്മതി നദിയിൽ മൂന്ന് പ്രാവശ്യം മുക്കിയിരിക്കേണ്ടതാണ്, എന്നാൽ മാത്രമേ പുനർജന്മ ചക്രം അവസാനിക്കുകയുള്ളൂ. ചടങ്ങിൽ പങ്കെടുക്കുന്ന പ്രധാനപ്പെട്ടയാളും (മിക്കവാറും അവസരങ്ങളിൽ മൂത്ത പുത്രൻ) കഴിഞ്ഞാലുടനെ നദിയിൽ ഒരു പുണ്യ സ്നാനം നടത്തണം. ചടങ്ങിൽ പങ്കെടുക്കുന്ന മറ്റു ബന്ധുക്കൾ സംസ്കാരത്തിനൊടുവിൽ ബാഗ്മതി നദിയിൽ സ്നാനം ചെയ്യുകയോ നദിയിലെ വിശുദ്ധജലം അവരുടെ ശരീരത്തിൽ തളിക്കുകയോ ചെയ്യുന്നു. ബാഗ്മതി നദി ജനങ്ങളെ ആത്മീയമായി ശുദ്ധീകരിക്കുന്നു എന്നു വിശ്വസിക്കപ്പെടുന്നു.
നേപ്പാളിലെ നാഗരിക സംസ്ക്കാരത്തിന്റെയും നഗരവൽക്കരണത്തിന്റെയും ഉറവിടം ബഗ്മതി നദിയാണെന്നു കണക്കാക്കപ്പെടുന്നു.[2] “വിനയാ പിറ്റാക്ക” എന്ന മൂന്നു ഭാഗങ്ങളുള്ള ബുദ്ധമത പ്രമാണത്തിലും നന്ദബഗ്ഗയിലും ഈ നദിയെ വഗുമുണ്ട (वग्गुमुदा) എന്നു വിളിക്കുന്നു.[3] മറ്റൊരു ബുദ്ധമത പ്രമാണമായ മജ്ജിമ നികായയിൽ (5 നികായകളിൽ രണ്ടാമത്തേത്) ഈ നദിയെ ബാഹുമതി (बाहुमति) എന്നു പരാമർശിച്ചിരിക്കുന്നു.[4] AD 477 ൽ രേഖപ്പെടുത്തപ്പെട്ട മറ്റൊരു ലിഖിതത്തിലും ഗോപാൽരാജ് വൻഷാവലിയിലും ഈ നദിയെ “ബാഗ്വതി പരപ്രദേശ്” (वाग्वति पारप्रदेशे) എന്നു വിശേഷിപ്പിക്കുന്നു.[5]
ചൗബർ മലയിടുക്ക് മഹാഭാരത് റേഞ്ചിനെ മുറിച്ചു കടന്നുപോകുന്നു, ലെസ്സർ ഹിമാലയ എന്നും ഇത് അറിയപ്പെടുന്നു. ഈ 2,000 മുതൽ 3,000 മീറ്റർ വരെ (6,600 മുതൽ 9,800 അടി വരെ) ഉയരമുള്ള മലനിരകൾ നേപ്പാളിനു കുറുകേ "മധ്യ മലനിരകളുടെ" തെക്കൻ പരിധിയായി നിലനിൽക്കുയും ഒപ്പം ഇത് സവിശേഷമായ നേപ്പാളി സംസ്കാരവും കൂടുതൽ ഇൻഡ്യൻ സംസ്കാരങ്ങളും ഭാഷകളും തമ്മിലുള്ള ഒരു പ്രധാന സാംസ്കാരിക അതിർത്തിയും അതുപോലെ ഒരു ഭൗമശാസ്ത്ര സവിശേഷതയുമാണ്.
കാഠ്മണ്ഡു താഴ്വരയുൾപ്പടെയുള്ള ബാഗ്മതി നദിതടം, അൽപ്പംകൂടി വലിപ്പമുള്ളതും പടിഞ്ഞാറു സ്ഥിതിചെയ്യുന്നതുമായ ഗന്ധകി തടത്തിനും കിഴക്കു സ്ഥിതിചെയ്യന്ന കോസി തടത്തിനുമിടയിലാണുള്ളത്. തൊട്ടുകിടക്കുന്ന ഈ തടങ്ങൾ, പ്രധാനപ്പെട്ട ഹിമാലയൻ മലനിരകളുടെ വടക്കു ഭാഗത്തുകൂടി ബൃഹത്തായ മലയിടുക്കുകളെ മുറിച്ചു കടന്നു പോകുന്നു. വാസ്തവത്തിൽ കോസി നദിയുടെ പോഷകനദിയായ അരുൺ അങ്ങുദൂരെ ടിബറ്റുവരെ വ്യാപിച്ചിരിക്കുന്നു. ചെറിയ ബാഗ്മതി ഹിമാലയത്തിന്റെ കുറച്ചു തെക്കുനിന്ന് ഉത്ഭവിക്കുന്നു. ഹിമാനികളിൽനിന്നുള്ള ഉറവിടമില്ലാത്തതിനാൽ ഈ നദിയിലെ പ്രവാഹം പ്രധാനമായും മഴയെ ആശ്രയിച്ചാണ്. ചൂടു കാലത്ത് (ഏപ്രിൽ മുതൽ ജൂൺ വരെ) ജലപ്രവാഹം വളരെ കുറവായിരിക്കും, മൺസൂൺ സീസണിൽ (ജൂൺ പകുതി മുതൽ ഓഗസ്റ്റ് മദ്ധ്യത്തോടെ) ജലപ്രവാഹം താരമ്യേന വർദ്ധിക്കുന്നു. ഈ രീതിയിൽ, ബാഗ്മതി നദീ വ്യവസ്ഥ, അങ്ങു ദൂരെ നേപ്പാളിന്റെ പടിഞ്ഞാറ് ഗന്ധകി തടത്തിനും കർണാലി തടത്തിനുമിടയിലുള്ള റാപ്തി നദീ വ്യവസ്ഥയെ അനുസ്മരിപ്പിക്കുന്നു.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.