മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ 3ാമത്തെ കാതോലിക്ക From Wikipedia, the free encyclopedia
സുറിയാനി ഓർത്തഡോക്സ് സഭയുടെ മഫ്രിയോനോയും (കാതോലിക്കോസ്) മലങ്കര സുറിയാനി ഓർത്തഡോക്സ് സഭയുടെ തലവനും ആയിരുന്നു ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവ.[2]
ശ്രേഷ്ഠ മോർ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കോസ് | |
---|---|
ഇന്ത്യയുടെ കാതോലിക്കോസ് | |
സഭ | സുറിയാനി ഓർത്തഡോക്സ് സഭ |
നിയമനം | 26 ജൂലൈ 2002 |
മുൻഗാമി | ബസേലിയോസ് പൗലോസ് ദ്വിതീയൻ |
വൈദിക പട്ടത്വം | സെപ്റ്റംബർ 1958 |
പദവി | മഫ്രിയോനോ |
വ്യക്തി വിവരങ്ങൾ | |
ജനനം | പുത്തൻകുരിശ്, കേരളം, ഭാരതം | 22 ജൂലൈ 1929
മരണം | 31 ഒക്ടോബർ 2024 95)[1] | (പ്രായം
ദേശീയത | ഭാരതീയൻ |
വിഭാഗം | മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭ |
ഭവനം | മൗണ്ട് സീനായി കാതോലിക്കേറ്റ് അരമന, കോതമംഗലം |
എറണാകുളം ജില്ലയിൽ പുത്തൻകുരിശ് വടയമ്പാടി ചെറുവിള്ളിൽ മത്തായിയുടെയും കുഞ്ഞയുടെയും മകനായി ജനനം. സി.എം. തോമസ് എന്നായിരുന്നു ആദ്യനാമം. 1958 ഒക്ടോബർ 21-ന് വൈദികപട്ടം സ്വീകരിച്ചു. 1974-ൽ തോമസ് മോർ ദീവന്ന്യാസിയോസ് എന്ന പേരിൽ മെത്രാപ്പോലീത്തയായി സ്ഥാനമേറ്റു. 1998 ഫെബ്രുവരി 22-ന് സുന്നഹദോസ് പ്രസിഡന്റായി നിയോഗിതനായി. 2000 ഡിസംബർ 27-ന് പുത്തൻകുരിശിൽ ചേർന്ന പള്ളിപ്രതിപുരുഷയോഗം നിയുക്ത കാതോലിക്കയായി ഇദ്ദേഹത്തെ തെരഞ്ഞെടുത്തു. 2002 ജുലൈ 26-ന് ബസേലിയോസ് തോമസ് പ്രഥമൻ എന്ന പേരിൽ മഫ്രിയോനോ ആയി അഭിഷിക്തനായി.[3]
ബസേലിയോസ് തോമസ് പ്രഥമൻ 2024 ഒക്ടോബർ 31ന് 95-ാം വയസ്സിൽ കൊച്ചിയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ വച്ച് അന്തരിച്ചു. വാർദ്ധക്യസഹജമായ ആരോഗ്യപ്രശ്നങ്ങൾക്ക് മരണത്തിന് മുമ്പ് ഏറെ നാളായി ചികിത്സയിലായിരുന്നു.[1]
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.