From Wikipedia, the free encyclopedia
ജർമ്മൻ ഫുട്ബോൾ കളിക്കാരനും പരിശീലകനും മാനേജരും ആയിരുന്നു ഫ്രാൻസ് ബെക്കൻബോവർ [fʁants ˈbɛkənˌbaʊ̯ɐ]. 1945 സെപ്റ്റംബർ 11നു ജർമ്മനിയിലെ മ്യൂണിക്കിൽ ജനിച്ചു. ജർമ്മനിയുടെ എക്കാലത്തെയും മികച്ച ഫുട്ബോളർമാരിൽ ഒരാളും ലോകഫുട്ബോളിലെ തന്നെ ഏറ്റവും മികച്ച കളിക്കാരിലൊരാളുമായി അദ്ദേഹത്തെ കരുതിവരുന്നുണ്ട്. [1] തുടക്കത്തിൽ മധ്യനിരയിൽ കളിച്ചിരുന്ന ബെക്കൻ ബോവർ പ്രതിരോധനിരയിലെ കളിക്കാരൻ എന്ന നിലയിലാണ് തന്റെ പ്രാഗല്ഭ്യം കാഴ്ചവച്ചത്.[2] ആധുനിക ഫുട്ബോളിലെ 'സ്വീപ്പർ' എന്ന സ്ഥാനത്തിനു കൂടുതൽ പ്രാധാന്യം കൈവന്നത് ബെക്കൻബോവറിന്റേ കേളീശൈലിയിൽ നിന്നാണ്.[3] രണ്ടുതവണ യൂറോപ്യൻ ഫുട്ബോളർ ആയി തിരഞ്ഞെടുക്കപ്പെട്ട ബെക്കൻ ബോവർ പശ്ചിമ ജർമ്മനിയെ അന്താരാഷ്ട്രതലത്തിൽ 103 കളികളിൽ പ്രതിനിധാനം ചെയ്യുകയും മൂന്നു തവണ ലോകകപ്പിൽ പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്.
Personal information | |||
---|---|---|---|
Date of birth | 11 സെപ്റ്റംബർ 1945 | ||
Place of birth | മ്യൂണിക്, ജർമനി | ||
Date of death | 7 ജനുവരി 2024 78) | (പ്രായം||
Place of death | ഓസ്ട്രിയ | ||
Height | 1.81 മീ (5 അടി 11+1⁄2 ഇഞ്ച്) | ||
Position(s) | സ്വീപെർ | ||
Youth career | |||
1951–1959 | എസ്.സി. 1906, മ്യൂണിക് | ||
1959–1964 | ബെയ്റൻ മ്യൂണിക് | ||
Senior career* | |||
Years | Team | Apps | (Gls) |
1964–1977 | ബെയ്റൻ മ്യൂണിക് | 427 | (60) |
1977–1980 |
ന്യൂയോർക്ക് കോസ്മോസ് | 105 | (19) |
1980–1982 | ഹാംബർഗർ എസ്.വി. | 28 | (0) |
1983 |
ന്യൂയോർക്ക് കോസ്മോസ് | 27 | (2) |
Total | 587 | (81) | |
National team | |||
1964 |
വെസ്റ്റ് ജെർമ്മനി നാഷണൽ യൂത്ത് ടീം. | 3 | (3) |
1965 |
വെസ്റ്റ് ജെർമ്മനി നാഷണൽ 'ബി' ടീം. | 2 | (0) |
1965–1977 |
വെസ്റ്റ് ജെർമ്മനി നാഷണൽ ഫുട്ബോൾ ടീം | 103 | (14) |
Teams managed | |||
1984–1990 |
വെസ്റ്റ് ജെർമ്മനി നാഷണൽ ഫുട്ബോൾ ടീം | ||
1990–1991 | മാർസിലേ | ||
1993–1994 | ബെയ്റൻ മ്യൂണിക് | ||
1996 | ബെയ്റൻ മ്യൂണിക് | ||
*Club domestic league appearances and goals |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.