മീൻചാടി, ചാടി എന്നീ പുഴകളിൽ നിർമിച്ച മണ്ണ് കൊണ്ടുള്ള അണക്കെട്ട് From Wikipedia, the free encyclopedia
കേരളത്തിലെ പാലക്കാട് ജില്ലയിൽ നെന്മാറ - നെല്ലിയാമ്പതി പാതയിൽ നെന്മാറ ഗ്രാമപഞ്ചായത്തിലെ പോത്തുണ്ടിയിൽ ഭാരതപ്പുഴയുടെ ഒരു പ്രധാന പോഷകനദിയായ ഗായത്രിപ്പുഴയുടെ പോഷകനദിയായ മംഗലം പുഴയുടെ കൈവഴിയായ അയിലൂർപ്പുഴയുടെ കൈവഴികളായ മീൻചാടി, ചാടി എന്നീ പുഴകളിൽ നിർമിച്ച മണ്ണ് കൊണ്ടുള്ള അണക്കെട്ടാണ് പോത്തുണ്ടി അണക്കെട്ട്.[1] പാലക്കാട് പട്ടണത്തിൽ നിന്നും 42 കിലോമീറ്ററും നെന്മാറയിൽ നിന്ന് 8 കിലോമീറ്ററുമാണ് പോത്തുണ്ടിയിലേക്കുള്ള ദൂരം. പോത്തുണ്ടി അണക്കെട്ട് ഇന്ത്യയിലെ മണ്ണുകൊണ്ടുണ്ടാക്കിയ വലിയ അണക്കെട്ടുകളിൽ ഒന്നാണ്. [അവലംബം ആവശ്യമാണ്] 1958-ൽ കേരള ഗവർണറായിരുന്ന ഡോ. ആർ. രാധാകൃഷ്ണറാവുവാണ് ഡാമിന്റെ നിമ്മാണം അരംഭിച്ചത്. 1672 മീറ്റർ നീളമുള്ള അണക്കെട്ടിനു മുകളിൽ 8 മീറ്റർ വീതിയും താഴെ 154 മീറ്റർ വീതിയുമാണുള്ളത്.
പോത്തുണ്ടി അണക്കെട്ട് | |
പോത്തുണ്ടി അണക്കെട്ടും സംഭരണിയും | |
നദി | പോത്തുണ്ടിപുഴ |
---|---|
Creates | പോത്തുണ്ടി റിസർവോയർ |
സ്ഥിതി ചെയ്യുന്നത് | നെന്മാറ,പാലക്കാട്, കേരളം, ഇന്ത്യ |
പരിപാലിക്കുന്നത് | കേരള സംസ്ഥാന ജലസേചന വകുപ്പ് |
നീളം | 1680 |
ഉയരം | 32.61 |
തുറന്നു കൊടുത്ത തീയതി | 1971 |
ഭൂമിശാസ്ത്രപരമായ വിവരങ്ങൾ | |
Coordinates | 10°32′41″N 76°37′29.3916″E |
പോത്തുണ്ടി ജലസേചനപദ്ധതി |
പാലക്കാട് ജില്ലയിലെ കൃഷിക്കും കുടിവെള്ളത്തിനുമായാണ് പോത്തുണ്ടി ജലസേചനപദ്ധതി[2] , [3]
-|website= www.idrb.kerala.gov.in }}</ref> തയ്യാറാക്കിയിരിക്കുന്നത്. പാലക്കാട് ജില്ലയിലെ ചിറ്റൂർ, നെന്മാറ, ആലത്തൂർ, തൃശ്ശൂർ ജില്ലയിലെ വടക്കാഞ്ചേരി തുടങ്ങിയ സ്ഥലങ്ങളിലുള്ള കൃഷിസ്ഥലങ്ങൾക്കാണ് ഈ ജലസേചന പദ്ധതിമൂലം പ്രയോജനം ലഭിക്കുന്നു. പാവങ്ങളുടെ ഊട്ടി എന്ന അപരനാമത്തിൽ അറിയപ്പെടുന്ന നെല്ലിയാമ്പതി മലകൾ [4]പോത്തുണ്ടിയിൽ നിന്ന് 17 കിലോമീറ്റർ അകലെയാണ്. അടുത്തുള്ള പട്ടണമായ നെന്മാറയിലെ ഉത്സവമായ നെന്മാറ വല്ലങ്ങി വേല പ്രശസ്തമാണ്.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.