പേഷ്വ
From Wikipedia, the free encyclopedia
From Wikipedia, the free encyclopedia
പേഷ്വാ മറാഠ സാമ്രാജ്യത്തിൽ ഒരു ആധുനിക പ്രധാനമന്ത്രിയുടെ പദവിയ്ക്കു തുല്യമായിരുന്ന സ്ഥാനമായിരുന്നു. പ്രാരംഭത്തിൽ പേഷ്വാമാർ ഛത്രപതിയുടെ (മറാഠ രാജാവ്) കീഴുദ്യോഗസ്ഥന്മാരായിരുന്നു. എന്നാൽ പിന്നീട് അവർ മറാഠികളുടെ നേതാക്കന്മാരാരെന്ന നിലയിൽ ഭരണാധികാരികളുടെ ഏതാനും അനുവാദങ്ങളോടൊപ്പം പ്രവർത്തിക്കാൻ തുടങ്ങുകയും ഛത്രപതി ഒരു നാമമാത്ര ഭരണാധികാരിയായി മാറുകയും ചെയ്തു. മറാത്ത സാമ്രാജ്യത്തിന്റെ അവസാന വർഷങ്ങളിൽ പേഷ്വാമാർ സ്വയംതന്നെ മറാത്ത പ്രഭുക്കന്മാരുടേയും ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെയും കീഴിലുള്ള പാവ ഭരണാധികാരികളായി മാറുകയും ചെയ്തു.
Maratha Empire Peshwa | |
---|---|
ഔദ്യോഗിക വസതി | Shaniwar Wada |
നിയമനം നടത്തുന്നത് | Chhatrapati Hereditary (1713–1818) |
രൂപീകരണം | 1674 |
ആദ്യം വഹിച്ചത് | Moropant Trimbak Pingle |
അവസാനം വഹിച്ചത് | Baji Rao II |
ഇല്ലാതാക്കി | 3 June 1818 |
പിൻഗാമി | None |
ഛത്രപതി ശിവാജിയുടേയും, സംബാജിയുടേയും ഭരണകാലത്തുണ്ടായിരുന്നു എല്ലാ പെഷ്വാമാരും ദേശസ്ഥ ബ്രാഹ്മണ സമുദായത്തിൽ പെട്ടവരായിരുന്നു.[1] ആദ്യത്തെ പേഷ്വയായിരുന്നത് മൊറോപന്ത് പിംഗ്ലെ ആയിരുന്നു. മറാഠ സാമ്രാജ്യത്തിന്റെ സ്ഥാപകനായ ഛത്രപതി ശിവജി അദ്ദേഹത്തെ അഷ്ട പ്രധാനിൻറെ (എട്ട് മന്ത്രിമാരുടെ കൗൺസിൽ) തലവനായി നിയമിച്ചിരുന്നു. ആദ്യകാല പെഷ്വാമാർ എല്ലാവരുംതന്നെ രാജാവിൻറെ മുഖ്യ ഭരണനിർവ്വാഹകരായ മന്ത്രിമാരായിരുന്നു. പിൽക്കാല പേഷ്വാമാർ ഏറ്റവും വലിയ ഭരണ കാര്യാലയത്തെയും അതോടൊപ്പം മറാത്താ കോൺഫെഡറസിയെയും നിയന്ത്രിച്ചു. ചിറ്റ്പ്പവൻ ബ്രാഹ്മിൺ ഭട്ട് കുടുംബത്തിന്റെ കീഴിൽ പേഷ്വാമാർ യഥാർത്ഥ പരമ്പരാഗത ഭരണനിർവ്വാഹകരായി മാറി. ബാജിറാവു ഒന്നാമന്റെ കീഴിൽ (1720-1740) പേഷ്വയുടെ ഓഫീസ് ഏറ്റവും ശക്തമായ ഒന്നായിരുന്നു.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.