From Wikipedia, the free encyclopedia
നല്ല വെള്ളമുള്ള സ്ഥലങ്ങളിലും അപൂർവ്വം ചില മലകളിലും വളരുന്ന സുഗന്ധമുള്ള പൂക്കളുണ്ടാവുന്നതും മുള്ളുകളോടുകൂടിയ ഇലകളുമുള്ള സസ്യമാണ് കൈത. ശാസ്ത്രീയനാമം Pandanus Canaranus. പൂക്കൈത എന്നും തഴ എന്നും വിളിക്കുന്നു. വയലുകളും കായലുകളും ധാരാളം വെള്ളവുമുള്ള സ്ഥലങ്ങളിലാണ് ഇത് കണ്ടുവരുന്നത്. എന്നാൽ കടലിനോട് ചേർന്ന പ്രദേശങ്ങളിലും ഇടുക്കി ജില്ലയിലെ മഞ്ഞുമൂടിയ പ്രദേശങ്ങളിലും ഇവയുടെ സാന്നിദ്ധ്യമുണ്ട്. ദക്ഷിണേന്ത്യയിൽ കേരളത്തിലും കർണ്ണാടകത്തിലും ഇവ കണ്ടുവരുന്നു. ഇതിന്റെ ഇലകളുണക്കിയാണ് പായ നെയ്യുന്നത്. കൊട്ട, കയർ തുടങ്ങിയവയുണ്ടാക്കാനുമുപയോഗിക്കുന്നു. വേരുപയോഗിച്ച് വെള്ളപൂശാനുള്ള ബ്രഷുണ്ടാക്കാറുണ്ട്. പൂക്കൾ ഹൃദയഹാരിയായ അതിസുഗന്ധമുള്ളവയാണ്. 12 വർഷത്തിലൊരിക്കലേ കൈതപൂക്കാറുള്ളു. കേരളത്തിൽ താഴമ്പൂ എന്നും ചിലയിടങ്ങളിൽ കൈനാറിപ്പൂവ് എന്നും ഇതിന്നു പേരുണ്ട്. സ്ത്രീകൾ പണ്ട് കാലത്ത് മുടിയിൽ ചൂടിയിരുന്നു. വസ്ത്രങ്ങൾ സൂക്ഷിക്കുന്ന പെട്ടികളിൽ സുഗന്ധവസ്തുവായി ഇതുപയോഗിച്ചിരുന്നു. പെട്ടികളിൽ ഇതിന്റെ ഗന്ധം ദീർഘകാലം നിലനിൽക്കും. കൈതപ്പൂവിനെപ്പറ്റി പുരാണങ്ങളിൽ പരാമർശമുണ്ട്. ചില അറബി നാടുകളിൽ കൈതപ്പൂവ് വിൽക്കുന്നത് കാണാൻ കഴിയും സൗദിയിലെ ഉൾഗ്രാമങ്ങളിൽ വിവാഹം പോലുള്ള വിശേഷ ദിവസങ്ങളിൽ സ്ത്രീ പുരുഷ ഭേദമന്യേ ഉപയോഗിച്ചു വരുന്നു അർശസ്സിനുള്ള മരുന്നായും കൈത ഉപയോഗിക്കപ്പെടുന്നു. കൈതച്ചക്കയോട് സാമ്യമുള്ള കായ്കൾ ഇതിൽ ഉണ്ടാകുമെങ്കിലും അവയ്ക്ക് ഉപയോഗമുള്ളതായി കേട്ടിട്ടില്ല.എന്നാൽ Screw Pine വിഭാഗത്തിൽ ലോകത്താകമാനം 750 ൽ ഏറെ ഇനങ്ങൾ ഉളളതിൽ ചിലതിന്റെ കായ് പാകം ചെയ്ത് ഉപയോഗിക്കാമെന്നും കേൾക്കുന്നു. വംശവർദ്ധന. തണ്ട് മുറിച്ചു നട്ട് പുതിയ ചെടി വളർത്താം.
പൂക്കൈത | |
---|---|
![]() | |
പൂക്കൈത | |
Scientific classification | |
കിങ്ഡം: | |
(unranked): | |
(unranked): | |
Order: | Pandanales |
Family: | |
Genus: | Pandanus |
Species: | P. canaranus |
Binomial name | |
Pandanus canaranus Warb., 1900 | |
സാധരണ വയലുകളുടെ അതിരുകളിലാണു് കൈതകൾ കാണപ്പെടാറു്. കൈതയുടെ ഓലകൊണ്ടു് പായ ഉണ്ടാക്കുക പണ്ടു് കേരളത്തിലെ സ്ത്രീകളുടെ തൊഴിലിന്റെ ഭാഗമായിരുന്നു. കൈതോല വെട്ടിയെടുത്തു് മുള്ളു് കളഞ്ഞ് ഉണക്കിയെടുത്ത ഓലകൊണ്ടാണു് പായ ഉണ്ടാക്കാറുള്ളതു്. ഇവ വളരെക്കാലം ഈടുനിൽക്കുന്നവയുമാണു്.
ഇല, വേര്, പൂവ്, ഇലയുടെ നാര് [1]
Seamless Wikipedia browsing. On steroids.