പുനത്തിൽ കുഞ്ഞബ്ദുള്ള
ഇന്ത്യൻ രചയിതാവ് From Wikipedia, the free encyclopedia
ഇന്ത്യൻ രചയിതാവ് From Wikipedia, the free encyclopedia
മലയാളത്തിലെ പ്രശസ്ത സാഹിത്യകാരനും കർമ്മം കൊണ്ട് ഡോക്ടറുമായിരുന്നു പുനത്തിൽ കുഞ്ഞബ്ദുള്ള. 1940 ഏപ്രിൽ 3ന് വടകരയ്ക്കടുത്ത് മടപ്പള്ളിയിൽ സൈനയുടേയും മമ്മുവിന്റേയും മകനായി ജനിച്ചു. തലശ്ശേരി ബ്രണ്ണൻ കോളെജിൽ നിന്നു ബിരുദവും അലിഗഢ് മുസ്ലീം സർവ്വകലാശാലയിൽനിന്ന് എം.ബി.ബി.എസും നേടിയിരുന്നു. കുറച്ചുകാലം സൗദി അറേബ്യയിലെ ദമാം എന്ന സ്ഥലത്ത് ജോലിനോക്കി. വടകരയിൽ അൽമാ ഹോസ്പിറ്റൽ നടത്തിയിരുന്നു. മൂന്നു മക്കളുണ്ട്. ഏറെക്കാലമായി അസുഖബാധിതനായി ചികിത്സയിലായിരുന്ന കുഞ്ഞബ്ദുള്ള 2017 ഒക്ടോബർ 27 വെള്ളിയാഴ്ച രാവിലെ 7:40-ന് കോഴിക്കോടുള്ള ബേബി മെമ്മോറിയൽ ആശുപത്രിയിൽ വെച്ച് അന്തരിച്ചു.[1] ഇദ്ദേഹത്തിന്റെ സ്മാരകശിലകൾ എന്ന കൃതിക്ക് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചിരുന്നു.
ഡോ. പുനത്തിൽ കുഞ്ഞബ്ദുള്ള | |
---|---|
ജനനം | ഏപ്രിൽ 3, 1940 |
മരണം | 27 ഒക്ടോബർ 2017 77) | (പ്രായം
തൊഴിൽ | സാഹിത്യകാരൻ |
ദേശീയത | ഇന്ത്യ |
അവാർഡുകൾ | കേരള സാഹിത്യ അക്കാദമി പുരസ്കാരം കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം |
2001-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബേപ്പൂർ നിയോജക മണ്ഡലത്തിൽ നിന്നും ഇദ്ദേഹം ബിജെപി സ്ഥാനാർത്ഥി ആയി മത്സരിച്ചിരുന്നു. അന്ന് തെരഞ്ഞെടുപ്പിൽ ജയിച്ചത് സിപിഐഎമ്മിലെ വി. കെ. സി. മമ്മദ് കോയ ആയിരുന്നു. രണ്ടാം സ്ഥാനം മുസ്ലീം ലീഗിൽ മത്സരിച്ച എം. സി. മായിൻ ഹാജിയും കരസ്ഥമാക്കി.[2] [3]
Seamless Wikipedia browsing. On steroids.