From Wikipedia, the free encyclopedia
സെമിറ്റിക് പാരമ്പര്യത്തിൽപ്പെട്ട യഹൂദരുടെയും, ക്രിസ്ത്യാനികളുടേയും, മുസ്ലിംകളുടെയും ആരാധനാലയത്തിനു പൊതുവേ പറയുന്ന പേരാണ് പള്ളി എന്നത്. കേരളത്തിൽ യഹൂദരും ക്രൈസ്തവരും മുസ്ലിംകളും അവരുടെ ആരാധനാലയത്തിന് ഒരേ പദമാണ് ഉപയോഗിക്കുന്നത്..കേരളത്തിൽ ബുദ്ധ ജൈന വിഹാരങ്ങൾക്കും പള്ളി എന്നാണ് പറഞ്ഞിരുന്നത്.
ഈ സെക്ഷൻ ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
പള്ളി എന്ന പദത്തിന്റെ ഉല്പത്തിയെക്കുറിച്ച് വിവിധ അഭിപ്രായങ്ങളുണ്ട്. പാലി ഭാഷയിലെ പദമാണ് പള്ളി.[1][2] മലയാളത്തിലും അത് പള്ളിതന്നെ. പള്ളി എന്നാൽ ബുദ്ധവിഹാരം എന്നാണ് അർത്ഥം.[2] വാടാനപ്പള്ളി[2], കരുനാഗപ്പള്ളി, പാരിപ്പള്ളി, വാഴപ്പള്ളി, കാർത്തികപ്പള്ളി, ചന്ദനപ്പള്ളി, പള്ളിക്കൽ, പള്ളിമൺ, പള്ളിപ്പുറം, പള്ളിവാസൽ എന്നിങ്ങനെ പള്ളി ശബ്ദമുള്ള സ്ഥലനാമങ്ങൾ ബുദ്ധവിഹാരകേന്ദ്രങ്ങളായിരുന്നു.[2][3] കേരളത്തിൽ സ്കൂളുകൾക്ക് പള്ളിക്കൂടമെന്ന പേരാണുണ്ടായിരുന്നത്. ശബരിമലയ്ക്ക് കൊണ്ടുപോകുന്ന കെട്ടിനെ പള്ളിക്കെട്ടെന്നാണു വിളിക്കുന്നത്. ഇതെല്ലാം തകർക്കപ്പെട്ട ബൌദ്ധപാരമ്പര്യത്തിന്റെ ഭാഗം തന്നെയാണെന്ന് ഒരു കൂട്ടർ വാദിക്കുന്നു.[അവലംബം ആവശ്യമാണ്]
ബുദ്ധവിഹാരങ്ങളായിരുന്ന പള്ളികൾ തകർക്കപ്പെട്ടതോടെ അവിടെ ക്ഷേത്രങ്ങൾ സ്ഥാപിക്കുകയുണ്ടായി[4]. അപ്പോൾ ഭൂരിപക്ഷം വരുന്ന ജനങ്ങളെ ക്ഷേത്രത്തിൽ കയറ്റാതിരുന്നത് അവർ പഴയ ബുദ്ധപാരമ്പര്യത്തിൽപ്പെട്ടവരായതുകൊണ്ടായിരുന്നു. ഇപ്രകാരം ജാതിവ്യവസ്ഥയിൽ മനുഷ്യാവകാശങ്ങൾ നിഷേധിക്കപ്പെട്ടവരാണ് ഇസ്ലാമിക-ക്രൈസ്തവ മതപ്രസ്ഥാനങ്ങളിലേക്ക് പരിവർത്തനം ചെയ്യപ്പെട്ടത്. അവർക്ക് ദേവാലയം ഉണ്ടാക്കിയപ്പോൾ 'പള്ളി' എന്ന നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള പദം തന്നെ ക്രൈസ്തവരും മുസ്ലിങ്ങളും ഉപയോഗിക്കുകയാണ് ഉണ്ടായത് . ഹിന്ദുക്കൾ ആ പദം ഉപയോഗിക്കാത്തതിന്റെയും ക്രൈസ്തവരും മുസ്ലിങ്ങളും ഉപയോഗിക്കുന്നതിന്റെയും കാരണമിതാണ് എന്നും ഈക്കൂട്ടർ വാദിക്കുന്നു.[അവലംബം ആവശ്യമാണ്]
എന്നാൽ ബൌദ്ധ, ജൈന ആരാധനാലയങ്ങൾ ഇന്നും അറിയപ്പെടുന്നത് ‘ക്ഷേത്രങ്ങൾ’ എന്നാണ്. മാത്രമല്ല തദ്ദേശ ജനതയുമായി യാതൊരു ബന്ധവുമില്ലാത്ത യഹൂദരും തങ്ങളുടെ ആരാധനാലയത്തെ പള്ളി എന്നാണ് മലയാളത്തിൽ വിളിക്കുന്നത്. അതുകൊണ്ട് ബൌദ്ധപാരമ്പര്യത്തിൽപ്പെട്ടവർ ക്രൈസ്തവ, ഇസ്ലാം മതങ്ങളെ ആശ്ലേഷിച്ചുവെന്നും അതുകൊണ്ട് പള്ളി എന്ന നാമം പ്രസ്തുത ആരാധനാലയങ്ങൾക്ക് വന്നുവെന്നും ഉള്ള വാദത്തിന് നിലനിൽപ്പില്ലാതെയാകുന്നു. ബൌദ്ധ, ജൈന വിശ്വാസത്തിൽ തുടർന്നവർ തങ്ങളുടെ ആരാധനാലയങ്ങളെ ക്ഷേത്രങ്ങൾ എന്നു വിളിക്കുകയും പ്രസ്തുത പാരമ്പര്യം ഉപേക്ഷിച്ചവർ തങ്ങളുടെ ആരാധനാലയങ്ങൾക്ക് പഴയ പേരുതന്നെ ഉപയോഗിക്കുകയും ചെയ്തു എന്ന് കരുതുന്നത് വിഡ്ഢിത്തം ആണെന്നാണ് ബൌദ്ധ വാദത്തെ എതിർക്കുന്നവരുടെ അഭിപ്രായം. കേരളത്തിലെ തദ്ദേശീയ ക്രൈസ്തവരായ സുറിയാനി ക്രിസ്ത്യാനികൾ തങ്ങളുടെ ഹൈന്ദവ (ബ്രാഹ്മണ) പാരമ്പര്യത്തെ മുറുകെപ്പിടിക്കുന്നതും അവർ ചൂണ്ടിക്കാണിക്കുന്നു.[അവലംബം ആവശ്യമാണ്]
അമ്പലങ്ങൾ അഥവാ ക്ഷേത്രങ്ങൾ വിഗ്രഹാരാധനയ്ക്കുള്ള സ്ഥലമായി കണക്കാക്കിയിരുന്ന സെമിറ്റിക് മതാനുയായികൾ തങ്ങളുടെ ആരാധനാലയത്തെ ‘ദൈവം പള്ളികൊള്ളുന്ന’ (ദൈവം വസിക്കുന്ന) സ്ഥലമായാണ് കണക്കാക്കിയിരുന്നത്.
എന്നാൽ ബുദ്ധമതക്കാരുടെ വിഹാരത്തെ പാലി ഭാഷയിൽ "ഹള്ളി" എന്നു പറയുന്നു.ഇംഗ്ലീഷിലെ ഹാൾ എന്ന പദമുണ്ടായത് പാലിയിൽ നിന്നാണ്[അവലംബം ആവശ്യമാണ്]. പഴയ മലയാളത്തിൽ "ഹ" എന്ന് ആക്ഷരം ഇല്ലായിരുന്നതിനാൽ "പ" ഉപയോഗിച്ചു പള്ളി എന്നാക്കി. ബൗദ്ധരുടെ യോഗം നടക്കുന്ന ഹാളിനെയാണ് ആദ്യം പള്ളി എന്നു വിളിച്ചിരുന്നത്. ഇന്നത് ഹിന്ദുക്കളല്ലാത്തവരുടെ ആരാധനാസ്ഥലത്തെ പരാമർശിക്കാൻ ഉപയോഗിക്കുന്നു. ക്രിസ്ത്യൻ-മുസ്ലിം പള്ളികൾ ഉദാഹരണം. "പള്ളീക്കൂട"ത്തിലുള്ള പള്ളിയും ഹള്ളിയിൽ നിന്നുണ്ടായതാണ്. കേരളത്തിൽ പാഠശാലകൾ സ്ഥാപിച്ചത് ബുദ്ധഭിക്ഷുക്കളായിരുന്നു. പലസ്ഥലനാമങ്ങളിലും പള്ളി ഉണ്ട്.കാഞ്ഞൊരപ്പള്ളി,കരുനാഗപ്പള്ളി, തോട്ടപ്പള്ളി, പള്ളിക്കൽ, പള്ളിക്കത്തോട്, പള്ളിപ്പാട് തുടങ്ങിയവ ഉദാഹരണം.
1864-ിൽ കേരളത്തിലെ സുറിയാനി കത്തോലിക്കരുടെ വികാരി ജനറൽ ആയിരിക്കവേ മാർ കുര്യാക്കോസ് ഏലിയാസ് ചാവറ ഒരു പള്ളിക്ക് ഒരു പള്ളിക്കൂടം എന്ന പേരിൽ എല്ലാ പള്ളികൾക്കൊപ്പവും വിദ്യാലയങ്ങൾ നിർബന്ധമാക്കിക്കൊണ്ടുള്ള കല്പന പുറപ്പെടുവിച്ചു. ഇത് പിന്നീട് പള്ളിക്കൂടം എന്ന വാക്കിന്റെ ഉൽഭവത്തിന് കാരണമായി.[5] കാലക്രമേണ പള്ളിക്കൂടങ്ങൾ വിദ്യാലയങ്ങളായി പരിണമിച്ചു.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.