സത്യജിത് റായ് സം‌വിധാനം ചെയ്ത് പശ്ചിമ ബംഗാൾ സർക്കാർ നിർമ്മിച്ച് 1955-ൽ പുറത്തിറങ്ങിയ ഒരു ബംഗാളി ചലച്ചിത്രമാണ്‌ പഥേർ പാഞ്ചാലി (ബംഗാളി: পথের পাঁচালী, Pôther Pãchali, IPA: [pɔt̪ʰer pãtʃali], ഇംഗ്ലീഷ്: Song of the Little Road). ബിഭൂതിഭൂഷൺ ബന്ദോപാദ്ധ്യായ എഴുതിയ പഥേർ പാഞ്ചാലി എന്ന നോവലിനെ ആസ്പദമാക്കി നിർമ്മിച്ചിരിക്കുന്ന ഈ ചലച്ചിത്രം സത്യജിത് റേയുടെ ആദ്യ സം‌വിധാനസം‌രഭമാണ്‌. അപു ത്രയത്തിലെ ആദ്യ ചലച്ചിത്രമായ ഇത് പ്രധാന കഥാപാത്രമായ അപുവിന്റെ ബാല്യകാലത്തിലൂടെ1920 കളിലെ ബംഗാളിന്റെ ഗ്രാമ്യജീവിതത്തെ വരച്ചു കാട്ടുന്നു.

വസ്തുതകൾ പഥേർ പാഞ്ചാലി, സംവിധാനം ...
പഥേർ പാഞ്ചാലി
Thumb
പഥേർ പാഞ്ചാലിയുടെ ടൈറ്റിൽ കാർഡ്
സംവിധാനംസത്യജിത് റായ്
നിർമ്മാണംപശ്ചിമബംഗാൾ സർക്കാർ
രചനസത്യജിത് റായ്
ബിഭൂതിഭൂഷൺ ബന്ദോപാദ്ധ്യായ (കഥ)
അഭിനേതാക്കൾസുബീർ ബാനർജി,
കനു ബാനർജി,
കരുണാ ബാനർജി,
ഉമ ദാസ്‌ഗുപത,
ചുനിബാല ദേവി
സംഗീതംരവിശങ്കർ
ഛായാഗ്രഹണംസുബ്രതാ മിത്ര
ചിത്രസംയോജനംദുലാൽ ദത്ത
റിലീസിങ് തീയതി1955
രാജ്യംഇന്ത്യ
ഭാഷബംഗാളി
ബജറ്റ്രൂപ 1.5 ലക്ഷം ($3000)
സമയദൈർഘ്യം115 മിനുട്ടുകൾ, 122 മിനുട്ടുകൾ (പശ്ചിമബംഗാൾ)[1]
അടയ്ക്കുക
Thumb
ചിത്രത്തിൽ നിന്ന്

ചെലവുചുരുക്കി[2] നിർമ്മിച്ച (1.5 ലക്ഷം രൂപ[3]) ഈ ചിത്രത്തിലെ പല കഥാപാത്രങ്ങളെയും അവതരിപ്പിച്ചിരിക്കുന്നത് അമേച്വർ നടീനടന്മാരും പുതുമുഖങ്ങളുമാണ്‌[4][5] . പഥേർ പാഞ്ചാലി വളരെ നിരൂപക പ്രശംസയും ജനപ്രീതിയും പിടിച്ചു പറ്റിയിട്ടുണ്ട്. സത്യജിത് റായിയെ സ്വാധീനിച്ച ഇറ്റാലിയൻ നവറിയലിസം കാരണം റേ തന്നെ തന്റേതായ ഒരു റിയലിസ്റ്റിക് രീതിയാണ് ഈ ചിത്രത്തിൽ സ്വീകരിച്ചിരിക്കുന്നത്. സ്വാതന്ത്രാനന്തര ഇന്ത്യയിൽ നിന്നും ആഗോള നിരൂപക പ്രശംസ പിടിച്ചു പറ്റിയ ആദ്യ ചലച്ചിത്രമായ പഥേർ പാഞ്ചാലി 1956-ലെ കാൻ ഫിലിം ഫെസ്റ്റിവെലിലെ ബെസ്റ്റ് ഹ്യൂമൺ ഡോക്യുമെന്റ്[6] പുരസ്കാരം നേടുകയുണ്ടായി. എക്കാലത്തെയും ഏറ്റവും മികച്ച ചലച്ചിത്രങ്ങളിലൊന്നായി പഥേർ പാഞ്ചാലിയെ ഇന്നു പലരും കണക്കാക്കുന്നുണ്ട്[7][8][9][10].

പുറമെ നിന്നുള്ള കണ്ണികൾ

അവലംബം

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.