From Wikipedia, the free encyclopedia
നന്ദൻ നിലേക്കനി ഒരു ഇന്ത്യൻ വ്യവസായിയും,സോഫ്റ്റ്വെയർ എഞ്ചിനീയറുമാണ്. ഇൻഫോസിസിന്റെ ഏഴ് സ്ഥാപകരിൽ ഒരാളുമാണ് ഇദ്ദേഹം. 1973-ൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി,ബോബൈയിൽ നിന്നും ബിരുദം നേടിയ ഇദ്ദേഹം 2009 ജൂലൈ 9 വരെ ഇൻഫോസിസിന്റെ കോ ചെയർമാനായി സേവനമനുഷ്ടിച്ചിരുന്നു. കേന്ദ്ര ഗവണ്മെന്റ് ആരംഭിച്ച യുനീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ( Unique Identification Authority of India (UIDAI)) എന്ന സ്ഥാപനത്തിന്റെ ആദ്യ ചെയർമാനായി ജൂൺ 2009ൽ നിയമിതനായി[1].
നന്ദൻ നിലേക്കനി | |
---|---|
ജനനം | |
തൊഴിൽ | ഇൻഫോസിസിന്റെ സഹചെയർമാനും, സഹ സ്ഥാപകനും |
2 ജൂൺ 1955നു ദുർഗയുടെയും മോഹൻ റാവു നിലേക്കനിയുടെയും ഇളയ മകനായി ജനിച്ചു. പിതാവ് മൈസൂരിലെ മിനെർവ്വ മില്ലിൽ ജനറൽ മാനേജർ ആയിരുന്നു. മൂത്ത സഹോദരൻ, വിജയ്.
ബന്ഗലൂരുവിലെ ബിഷപ്പ് കോട്ടൻ ബോയ്സ് സ്കൂളിലാണ് പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയത്. പിന്നീട് ഐ.ഐ.റ്റി ബോംബയിൽ നിന്ന് ഇലക്ട്രിക്കൽ എഞ്ചിനീയർ ആയി ബിരുദ്ദം നേടി.
ഐ.ഐ.റ്റി ബിരുദം നേടിയ ശേഷം 1978ൽ പട്നി കംപ്യുട്ടർ എന്ന സ്ഥാപനത്തിൽ ജോലി ആരംഭിച്ചു. നാരായണമൂർത്തിയുടെ കീഴിലായിരുന്നു അദ്ദേഹം ജോലി ചെയ്തിരുന്നത്. മൂന്ന് വർഷങ്ങൾക്ക് ശേഷം 1981ൽ നന്ദൻ നിലെക്കനിയും നാരായണമൂർത്തിയും മറ്റു അഞ്ചു പേരും ചേർന്ന് 'ഇൻഫോസിസ്' എന്ന സ്ഥാപനം തുടങ്ങി. ഇൻഫോസിസ് ഡയറക്ടർ ആയി അദ്ദേഹം ദീർഘകാലം പ്രവർത്തിച്ചു. മാനേജിംഗ് ഡയറക്ടർ, പ്രസിഡന്റ്, സി.ഇ.ഓ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.
രോഹിണി ആണ് ഭാര്യ. നിഹാർ, ജാൻവി എന്നിവർ മക്കളാണ്.
2006-ൽ ഭാരത സർക്കാർ പത്മഭൂഷൺ പുരസ്കാരം നൽകി ആദരിച്ചിട്ടുണ്ട്.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.