ഡയോപ്സൈഡ്
From Wikipedia, the free encyclopedia
Remove ads
പൈറോക്സിൻ ഗണത്തിൽ ഉൾപ്പെട്ട ഒരു മോണോക്ലിനിക് ധാതവമാണ് ഡയോപ്സൈഡ്. രാസസംഘടനം: Ca Mg Si2 O6. നൈസർഗിക ഡയോപ്സൈഡിൽ ക്രോമിയം, ടൈറ്റാനിയം, മാംഗനീസ് എന്നിവ നിർണായകമാം വിധം ഉൾപ്പെട്ടിരിക്കും. ശുദ്ധ ഡയോപ്സൈഡ് 13910C -ൽ ഉരുകുന്നു. മോണോക്ലിനിക് ക്രിസ്റ്റൽ വ്യൂഹത്തിൽ പ്രിസ്മിയ പരലുകളായി ക്രിസ്റ്റലീകരിക്കപ്പെടുന്ന ഡയോപ്സൈഡ് മിക്കപ്പോഴും തുല്യ ഘനമാനം പ്രദർശിപ്പിക്കുന്നു. ഇളം പച്ച, നീല, വെള്ള, തവിട്ട് എന്നിവയാണ് ധാതവത്തിന്റെ സാധാരണനിറങ്ങൾ.മാങ്ഗനീസ് അടങ്ങിയ നീലലോഹിത ഡയോപ്സൈഡ് വയ്ലെയ് ൻ (Violane) എന്ന പേരിൽ അറിയപ്പെടുന്നു. ക്രോമിയം അടങ്ങിയ ഡയോപ്സൈഡിന് ഇരു പച്ചനിറമായിരിക്കും. രാസസംഘടനത്തിൽ ഇരുമ്പിന്റെ പരിമാണം വർധിക്കുന്നതിനാനുപാതികമായി ധാതവത്തിന്റെ അപവർത്തനാങ്കത്തിനും ആപേക്ഷിക ഘനത്വത്തിനും വ്യതിയാനം സംഭവിക്കുന്നു.
- ശരാശരി ആപേക്ഷിക ഘനം 3.3 - 3.6
- കാഠിന്യം: 5.5 - 6.5
- വിദളനം: പ്രിസ്മീയം എന്നിവയാണ് പ്രധാന ഭൗതിക ഗുണങ്ങൾ
സംസർഗിത കായാന്തരിത ശിലകളിൽ പ്രത്യേകിച്ചും ഡോളോമിറ്റിക് മാർബിളിലാണ് ഡയോപ്സൈഡിന്റെ ഉപസ്ഥിതി രേഖപ്പെടുത്തിയിട്ടുള്ളത്. അശുദ്ധ ഡോളോമൈറ്റിന് കായാന്തരണ ഫലമായി ഉണ്ടാകുന്ന പരിവർത്തനമാണ് ശുദ്ധ ഡയോപ്സൈഡിന്റെ രൂപീകരണത്തിന് നിദാനം.
Remove ads
അവലംബം
പുറത്തേക്കുള്ള കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads