ഇന്ത്യൻ എഴുത്തുകാരൻ From Wikipedia, the free encyclopedia
ജീബനാനന്ദ ദാസ്' (ബംഗാളി: জীবনানন্দ দাশ) (18 ഫെബ്രുവരി 1899 – 22 ഒക്ടോബർ 1954) ബംഗാളി സാഹിത്യലോകത്ത് പ്രത്യേക മുദ്ര പതിപ്പിച്ചിട്ടുളള കവിയും കഥാകൃത്തുമാണ്. അന്തർമുഖനായിരുന്ന ജീബനാനന്ദ ദാസിൻറെ മരണശേഷമാണ് രചനകൾ മിക്കതും പ്രസിദ്ധീകരിക്കപ്പെട്ടതും പൊതു ജനശ്രദ്ധ പിടിച്ചു പറ്റിയതും [1]
ജീബനാനന്ദ ദാസ് | |
---|---|
ജനനം | 17 ഫെബ്രുവരി 1899 |
മരണം | 22 ഒക്ടോബർ 1954 55) | (പ്രായം
തൊഴിൽ | സാഹിത്യകാരൻ |
ഭാഷ | ബംഗാളി |
പഠിച്ച വിദ്യാലയം | ബ്രജമോഹൻ കോളേജ് യൂണിവേഴ്സിറ്റി ഓഫ് കൽക്കട്ട |
Genre | കവിത, നോവൽ, ചെറുകഥകൾ, നിരൂപണം |
പങ്കാളി | ലാബണ്യപ്രഭാ ദാസ് |
കുട്ടികൾ | മഞ്ജുശ്രീ ദാസ്, സമരാനന്ദ ദാസ് |
ഇന്ന് ബംഗ്ളാ ദേശിൽ ഉൾപ്പെടുന്ന ബാരിസാൽ ജില്ലയിൽ പദ്മാനദിയുടെ തീരത്തുളള ഒരു ഗ്രാമത്തിലാണ് 1899-ൽ ജീബനാനന്ദ ദാസ് ജനിച്ചത്. കൊൽക്കത്തയിലെ പ്രസിഡൻസി കോളേജിൽ നിന്ന് 1919-ൽ ഇംഗ്ളീഷിൽ ബി.എ ബിരുദമെടുത്തു. പിന്നീട് 1920 മുതൽ 1927 വരെ കൊൽക്കത്ത സിറ്റി കോളേജിൽ അദ്ധ്യാപകനായിരുന്നു. 1925-ൽ ദേശബന്ധു സി. ആർ. ദാസിന്റെ നിര്യാണത്തിൽ അനുശോചനം പ്രകടിപ്പിച്ചുകൊണ്ടുളള ദേശബന്ധൂർ പ്രയാണേ ( ദേശബന്ധുവിന്റെ വിയോഗത്തിൽ ) എന്ന കവിത ബംഗബാണി മാസികയിൽ പ്രസിദ്ധീകരിക്കപ്പെട്ടു. 1927--ൽ അദ്ധ്യാപകജോലി നഷ്ടപ്പെട്ടശേഷം സ്ഥിരമായ വരുമാനം ഇല്ലാതിരുന്നതിനാൽ , ദാസ് ഏറെ ബുദ്ധിമുട്ടിയെങ്കിലും, അനവരതം എഴുതിക്കൊണ്ടേയിരുന്നു. 1930-ലാണ് ദാസ് ലാബണ്യയെ വിവാഹം കഴിച്ചത്. വൈവാഹികജീവിതം സ്വരച്ചേർച്ച ഇല്ലാത്തതായിരുന്നു എന്ന് സൂചനകളുണ്ട്. ദാസിന്റേത് അപകട മരണമായിരുന്നു. 1954-ൽ ട്രാമിനടിയിൽ പെട്ടാണ് ദാസ് മരിച്ചത്.
രബീന്ദ്രനാഥ് ടാഗോർ ശൈലിയിൽ നിന്ന് തികച്ചും വ്യത്യസ്തമായ രചനാശൈലിയാണ് ജീബനാനന്ദ ദാസിന്റേത് [2] [3], [4]
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.