ജബൽ അൽ നൂർ (പർവ്വതം)
From Wikipedia, the free encyclopedia
ജബൽ അൽ നൂർ (അറബി: جَبَل ٱلنُّوْر 'ഇംഗ്ലീഷ്: Jabal al-Nour)സൗദി അറേബ്യയിൽ ഹിജാസി പ്രദേശത്ത് മക്കയ്ക്ക് സമീപമുള്ള ചരിത്ര പ്രാധാന്യമുള്ള ഒരു പർവതമാണ്. [1] ഇസ്ലാമിക ചരിത്ര പ്രാധാന്യമുള്ള ഹിറാ ഗുഹ നിലകൊള്ളുന്നത് ഈ പർവ്വതത്തിലാണ്.പ്രവാചകൻ മുഹമ്മദ് നബി ധ്യാനിക്കാൻ തിരഞ്ഞെടുത്ത ഗുഹയാണ് അത്. ഖുർആനിന്റെ ആദ്യ അവതരണം നടന്നത് ഈ ഗുഹയിലാണെന്ന് വിശ്വസിക്കപ്പെടുന്നു. [2] മക്കയിലെ ഏറ്റവും പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒന്നാണിത്. പർവതത്തിന് 640 മീറ്റർ (2,100 അടി) ഉയരമാണ് ഉള്ളത്. 1750 പടികളുണ്ട്.
ജബൽ അൽ നൂർ | |
---|---|
ഉയരം കൂടിയ പർവതം | |
Elevation | 642 മീ (2,106 അടി) |
Coordinates | 21°27′29″N 39°51′41″E |
മറ്റ് പേരുകൾ | |
Native name | جَبَل ٱلنُّوْر (Arabic) |
ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ | |
സ്ഥാനം | മക്ക, ഹിജാസ്, സൗദി അറേബ്യ |
പദോൽപ്പത്തി
ജബലുന്നൂർ പർവതത്തിന്റെ മുകളിലുള്ള ഹിറ ഗുഹയിൽ ഏകനായി ധ്യാനത്തിലിരിക്കുന്ന സമയത്താണ് മുഹമ്മദ് നബി(സ) ക്ക് ജിബ്രീൽ എന്ന മലക്ക് പ്രത്യക്ഷപ്പെട്ടു ദിവ്യ സന്ദേശം കൈ മാറിയത്. വായിക്കുക എന്നതിന്റെ അറബി ഉച്ചാരണമായ 'ഇഖ്റഅ്' എന്നാണ് അവിടെ വച്ച് ആദ്യമായി നൽകിയ സന്ദേശം. ഈ വായിക്കുക എന്ന സന്ദേശമാണ് ജബൽ നൂർ (പ്രകാശം പരത്തുന്ന പർവതം) എന്ന പേര് ഈ പർവതത്തിനു വരാൻ കാരണം.[3] ഖുർആൻ ആദ്യ അവതരണം നടന്ന തീയതി എ.ഡി 610 ഓഗസ്റ്റ് 10 രാത്രി അല്ലെങ്കിൽ റമദാൻ 21 തിങ്കളാഴ്ച രാത്രി . അന്ന് മുഹമ്മദ് നബിക്ക് പ്രായം 40 ചാന്ദ്ര വർഷങ്ങളും 6 മാസവും 12 ദിവസവും പ്രായം, അതായത് 39 സൗരവർഷങ്ങൾ, 3 മാസങ്ങളും 22 ദിവസവും.[4]
ഗാലറി
- ആളുകൾ ഹിറാ ഗുഹയിൽ പ്രവേശിക്കുന്നു
- ജബൽ അൽ നൂർ കാഴ്ച്ച
- മുൻവശത്ത് മസ്ജിദ് അൽ ഹറാമും പശ്ചാത്തലത്തിൽ ജബൽ അൽ നൂറും .2019 ലെ മക്കയുടെ ഒരു ഫോട്ടോ . ഫോട്ടോയുടെ വലതുവശത്ത് പള്ളിയുടെ കിഴക്കുവശത്താണ് ജബൽ അബു ഖുബെയ്സ്
References
Wikiwand in your browser!
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.