ചുരുങ്ങിയ ലിംഗം
From Wikipedia, the free encyclopedia
പൊതുവേ പ്രായമായ പുരുഷന്മാരിൽ, പ്രത്യേകിച്ച് വാർദ്ധക്യത്തിൽ കാണപ്പെടുന്ന ഒരു പ്രശ്നമാണ് ചുരുങ്ങിയ ലിംഗം (Penis Shrinkage/ Penile Atrophy). പ്രായമാകുമ്പോൾ ലിംഗവും വ്രഷണവും ചുരുങ്ങാനും വലിപ്പം കുറയുവാനും സാധ്യതയുണ്ട്. എന്നാൽ എല്ലാവരിലും ഇങ്ങനെ സംഭവിക്കണമെന്നില്ല. ഉദ്ധാരണശേഷിക്കുറവ് ഉണ്ടാകുവാനും പ്രായമാകുമ്പോൾ സാധ്യത കൂടുന്നു. ലിംഗത്തിലെ രക്തക്കുഴലുകളിൽ കൊഴുപ്പ് അടിയുക, അതുമൂലം ലിംഗത്തിലേക്കുള്ള രക്തയോട്ടം തടസപ്പെടുക, അമിത കൊളസ്ട്രോൾ, ടെസ്റ്റോസ്റ്റിറോൺ ഹോർമോണിന്റെ ഉത്പാദനത്തിൽ ഉണ്ടാകുന്ന കുറവ് അഥവാ ആൻഡ്രോപോസ്,അമിതവണ്ണം,പ്രമേഹം, രക്താദിസമ്മർദ്ദം, ഹൃദ്രോഗം, നാഡി സംബന്ധമായ പ്രശ്നങ്ങൾ, പുകവലി, അതിമദ്യപാനം, വ്യായാമക്കുറവ് തുടങ്ങിയവ ഇതിന് കാരണമാകാവുന്ന ഘടകങ്ങളാണ്. ബീജത്തിന്റെ ഗുണനിലവാരം, ഗുഹ്യരോമവളർച്ച എന്നിവയിൽ ഉണ്ടാകുന്ന കുറവാണ് മറ്റൊരു മാറ്റം. എന്നാൽ ശരിയായ ചികിത്സയും പതിവായ വ്യായാമം ഉൾപ്പടെയുള്ള ആരോഗ്യകരമായ ജീവിതശൈലിയും നയിച്ചു വരുന്നവരിൽ ഇത്തരം മാറ്റങ്ങൾ അത്ര വേഗത്തിൽ ഉണ്ടാകണമെന്നില്ല. താപനില കുറയുന്ന സാഹചര്യത്തിലും ലിംഗം ചുരുങ്ങി കാണപ്പെടാറുണ്ട്. എന്നാൽ ഇത് താൽക്കാലികമാണ്.[1][2][3][4]
റഫറൻസുകൾ
Wikiwand - on
Seamless Wikipedia browsing. On steroids.