From Wikipedia, the free encyclopedia
ഖാക്സർ പ്രസ്ഥാനം (ഉർദു: تحریکِ خاکسار) ബ്രിട്ടീഷ് ഇന്ത്യയിലെ പഞ്ചാബിലെ ലാഹോർ നഗരം ആസ്ഥാനമാക്കി, ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ ഭരണത്തിൽ നിന്ന് ഇന്ത്യയെ മോചിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 1931-ൽ ഇനായത്തുള്ള ഖാൻ മഷ്രിഖി സ്ഥാപിച്ച ഒരു സാമൂഹിക പ്രസ്ഥാനമാണ്.[1] ഖാക്സർ പ്രസ്ഥാനം ഇന്ത്യയുടെ വിഭജനത്തെ എതിർത്തതോടൊപ്പം ഒരു ഐക്യരാഷ്ട്രമെന്ന ലക്ഷ്യത്തെ പിന്താങ്ങുകയും ചെയ്തു.[2][3][4][5] വ്യക്തിയുടെ മതം, വംശം, ജാതി അല്ലെങ്കിൽ സാമൂഹിക നില എന്നിവ പരിഗണിക്കാതെ അംഗത്വം എല്ലാവർക്കും ലഭ്യമായിരുന്ന ഈ പ്രസ്ഥാനത്തിന് അംഗത്വ ഫീസ് ഇല്ലായിരുന്നു. മനുഷ്യരാശിയുടെ സാഹോദര്യവും എല്ലാ ആളുകളെയും ഉൾക്കൊള്ളുകയുമെന്നതായിരുന്നു ഇതിൻറെ പ്രത്യയശാസ്ത്രം.[6][7]
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.