From Wikipedia, the free encyclopedia
കൊങ്കൺ റെയിൽവേയുടെ കീഴിലുള്ള ഗോവയിലെ റെയിൽവേ സ്റ്റേഷനാണ് കർമാലി റെയിൽവേ സ്റ്റേഷൻ. നോർത്തിൽനിന്നും വരുമ്പോൾ പെർനേം, തിവിം എന്നിവയ്ക്കു ശേഷം ഗോവയിൽ വരുന്ന സ്റ്റേഷനാണു കർമാലി റെയിൽവേ സ്റ്റേഷൻ. ഗോവയുടെ തലസ്ഥാനവും മദ്ധ്യഭാഗത്തായും സ്ഥിതിചെയ്യുന്ന പഞ്ചിം അഥവാ പനാജിയുടെ അടുത്തായി സ്ഥിതിചെയ്യുന്ന റെയിൽവേ സ്റ്റേഷനാണ് കർമാലി റെയിൽവേ സ്റ്റേഷൻ. [1]
ഭാരത സർക്കാരിൻറെ ഉടമസ്ഥതയിലുള്ള പൊതുമേഖല സ്ഥാപനമാണ് ഇന്ത്യൻ റെയിൽവേ. ലോകത്തിലെ തന്നെ ഏറ്റവും തിരക്കേറിയതും വലുതുമായ തീവണ്ടിപ്പാതാശൃംഖലകളിലൊന്നാണ് ഇന്ത്യൻ റെയിൽവേയുടേത്, ഏകദേശം 5000 കോടി യാത്രക്കാരും, 650 ദശലക്ഷം ടൺ ചരക്കും ഓരോ വർഷവും ഇന്ത്യൻ റെയിൽപ്പാതകളിലൂടെ നീങ്ങുന്നുണ്ട്. അതുമാത്രമല്ല 16 ലക്ഷത്തിൽ കൂടുതൽ പേർക്ക് തൊഴിൽ നൽകുന്ന ഒരു സ്ഥാപനവും കൂടിയാണ് ഇന്ത്യൻ റെയിൽവേ. ഇന്ത്യയിലെ തീവണ്ടി ഗതാഗത മേഖല ഇന്ത്യൻ റെയിൽവേയുടെ കുത്തകയാണെന്നു പറയാം. ഇന്ത്യൻ റെയിൽവേയിലെ മൊത്തം തീവണ്ടിപ്പാതയുടെ നീളം 63,940 കിലോമീറ്ററോളം വരും.
ഇന്ത്യയിൽ ആദ്യമായി തീവണ്ടി ഗതാഗതം ആരംഭിച്ചത് 1853-ലാണ് [2].
1844-ൽ ഇന്ത്യയുടെ ഗവർണർ ജനറൽ ആയിരുന്ന ലോർഡ് ഹാർഡിങ്ങ് ഇന്ത്യയിൽ തീവണ്ടി ഗതാഗതം ആരംഭിക്കാൻ സ്വകാര്യ സംരംഭകരെ അനുവദിച്ചു. ഈ തീരുമാനത്തിൻറെ ഫലമായി ഇംഗ്ലണ്ടിലുള്ള നിരവധി നിക്ഷേപകർ പണം മുടക്കാൻ തയ്യാറായി മുന്നോട്ടു വന്നു. ഇതേത്തുടർന്നാണ് ഇന്ത്യയിൽ തീവണ്ടി ഗതാഗതം എന്ന അക്കാലത്തെ ഏറ്റവും പുതുമയുള്ള ഗതാഗത സംവിധാനത്തിന് തുടക്കമിടുന്നത്. 1851 ഡിസംബർ 12-ആം തീയതിയാണ് ഇന്ത്യയിൽ ആദ്യമായി തീവണ്ടി ഓടിയത്. റൂർക്കിയിലേക്കുള്ള നിർമ്മാണ വസ്തുക്കൾ കൊണ്ടുപോകാൻ വേണ്ടിയായിരുന്നു ഇത്. [3] ഒന്നര വർഷത്തിനു ശേഷം 1853 ഏപ്രിൽ 16-ആം തീയതി ഇന്ത്യയിലെ ആദ്യത്തെ യാത്രാ തീവണ്ടി ഓടിത്തുടങ്ങി.അങ്ങനെ ഇംഗ്ലണ്ടിൽ തീവണ്ടി ആദ്യമായി ഓടിയതിനു ശേഷം വെറും 28 വർഷം കൊണ്ടുതന്നെ അത് ഇന്ത്യയിലെത്തി. ലോർഡ് ഫാക്ൿലാന്റ് എന്ന 2-4-0 എഞ്ചിനാണ് ഈ തീവണ്ടിയിൽ ഘടിപ്പിച്ചിരുന്നത്. ബോറിബന്ദർ, ബോംബെ, താനെ എന്നീ സ്ഥലങ്ങളിലൂടെയാണ് ഈ തീവണ്ടി ഓടിയത്. ഏകദേശം 34 കിലോമീറ്റർ ദൂരം ആയിരുന്നു യാത്രാദൂരം. സാഹിബ്, സിന്ധ്, സുൽത്താൻ എന്നിങ്ങനെയായിരുന്നു അന്ന് ഉപയോഗിച്ച തീവണ്ടി എഞ്ചിനുകളുടെ പേരുകൾ. ഏതാണ്ട് ഒരു വർഷത്തിനു ശേഷം കൽക്കത്തയിലും തീവണ്ടി ഗതാഗതം ആരംഭിച്ചു. 1854 ഓഗസ്റ്റ് 15-ന് ഹൗറയിൽ നിന്ന് ഹൂഗ്ലിയിലേക്ക് യാത്രാവണ്ടി ഓടാൻ തുടങ്ങി. 1856-ൽ മദ്രാസ് റെയിൽവേ കമ്പനി മദ്രാസിലും ആദ്യത്തെ തീവണ്ടിപ്പാത തുറന്നു. ഇത് റോയപുരം മുതൽ ചിന്നാമപ്പേട്ട വരെ ആയിരുന്നു. റോയപുരത്തുനിന്നാണ് മദിരാശിയിൽ നിന്നുള്ള എല്ലാ വണ്ടികളും ആദ്യകാലത്ത് പുറപ്പെട്ടിരുന്നത്. 1873-ലാണ് മദിരാശിയിലെ സെൻട്രൽ സ്റ്റേഷൻ നിർമ്മിക്കുന്നത്. ആർക്കോട്ട് നവാബ് സ്വർണ്ണക്കൈക്കോട്ടു കൊണ്ട് മണ്ണ് കോരിയിട്ടുകൊണ്ടാണ് റോയപ്പേട്ട സ്റ്റേഷൻറെ നിർമ്മാണോദ്ഘാടനം നടത്തിയത് എന്നാണ് കഥ. [4]
ഇന്ത്യൻ റെയിൽവേയുടെ കീഴിലുള്ള കൊങ്കൺ റെയിൽവേയുടെ കർവാർ റെയിൽവേ റീജിയനിൽ വരുന്ന റെയിൽവേ സ്റ്റേഷനാണ് ഇത്.
മഹാരാഷ്ട്രയിലെ റോഹയെയും കർണ്ണാടകത്തിലെ മാംഗ്ലൂരിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന റെയിൽപ്പാതയാണ് കൊങ്കൺ റെയിൽവേ. കേരളം, കർണ്ണാടകം, ഗോവ, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങൾ കൊങ്കൺ റെയിൽവേ പദ്ധതിയിൽ പങ്കാളികളാണ്. കൊങ്കൺ റെയിൽവേ കോർപ്പറേഷൻ ലിമിറ്റഡിനായിരുന്നു ഇതിൻറെ നിർമ്മാണച്ചുമതല. മലയാളിയായ ഇ. ശ്രീധരൻ ആയിരുന്നു ഇതിൻറെ മാനേജിങ് ഡയറക്ടർ. 1990 സെപ്റ്റംബർ 15-നു റോഹയിൽ കൊങ്കൺ റെയിൽവേയുടെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തറക്കല്ലിട്ടു.
1997 മുതൽ കൊങ്കൺ പാതയിലൂടെ ചരക്കുവണ്ടികൽ ഓടിത്തുടങ്ങി. കൊങ്കൺ റെയിൽവേയിലൂടെ ആദ്യത്തെ യാത്രാ ട്രെയിൻ അടൽ ബിഹാരി വാജ്പേയി ഉദ്ഘാടനം ചെയ്തത് 1998 ജനുവരി 26നാണ്. യാത്രാദൈർഘ്യം പകുതിയോളം കുറഞ്ഞതാണ് കൊങ്കൺ റെയിൽവേയിലൂടെയുണ്ടായ നേട്ടം. 760 കിലോമീറ്ററാണ് ഈ പാതയുടെ ദൈർഘ്യം.
60 സ്റ്റേഷനുകളാണ് കൊങ്കൺ റെയിൽപ്പാതയിലുള്ളത്. 91 തുരങ്കങ്ങളും 1858 പാലങ്ങളും കൊങ്കൺ പാതയിലുണ്ട്. കൊങ്കൺ റെയിൽപ്പാതയിലെ 6.5 കിലോമീറ്റർ നീളമുള്ള കർബുദ് തുരങ്കമാണ് ഇന്ത്യയിലെതന്നെ ഏറ്റവും നീളം കൂടിയ റെയിൽവേ തുരങ്കം. നവി മുംബൈയിലെ ബേലാപുർ ഭവനാണ് കൊങ്കൺ റെയിൽവേയുടെ ആസ്ഥാനം.
വിസ്തീർണ്ണത്തിൻറെ കാര്യത്തിൽ ഇന്ത്യയിലെ ഏറ്റവും ചെറിയ സംസ്ഥാനവും ജനസംഖ്യയുടെ കാര്യത്തിൽ ഇന്ത്യയിലേ ഏറ്റവും ചെറിയ നാലാമത്തെ സംസ്ഥാനവുമാണ്. ഇന്ത്യയുടെ പടിഞ്ഞാറൻ തീരപ്രദേശത്തെ കൊങ്കൺ മേഖലയിലാണ് ഈ സംസ്ഥാനം സ്ഥിതി ചെയ്യുന്നത്. മഹാരാഷ്ട്ര, കർണ്ണാടക എന്നിവയാണ് അയൽ സംസ്ഥാനങ്ങൾ. ബീച്ച് ടൂറിസത്തിൽ ലോകത്തിൽ തന്നെ മികച്ച കേന്ദ്രങ്ങളിലൊന്നാണ് ഗോവ. വിനോദ സഞ്ചാര മേഖലയിൽ നിന്നും ഇന്ത്യയ്ക്ക് ഏറ്റവും കൂടുതൽ വിദേശ നാണയം നേടിത്തരുന്നത് ഈ കൊച്ചു സംസ്ഥാനമാണ്.
പനാജിയാണ് ഗോവയുടെ തലസ്ഥാനം. ചിലർ ചുരുക്കി വാസ്കോ എന്നു വിളിക്കുന്ന വാസ്കോഡ ഗാമയാണ് ഗോവയിലെ ഏറ്റവും വലിയ പട്ടണം. ഒരു ഗോവൻ നഗരമായ മഡ്ഗാവ് ഇന്നും പോർച്ചുഗീസ് അടയാളങ്ങൾ ഉള്ള ഒരു നഗരമായി അവശേഷിക്കുന്നു. പ്രശസ്തമായ ഗോവൻ കടൽത്തീരങ്ങളും, ചരിത്രമുറങ്ങുന്ന ഗോവൻ നഗരങ്ങളും ആയിരക്കണക്കിനു സ്വദേശി വിദേശി ടൂറിസ്റ്റുകളെ എല്ലാ വർഷവും ഗോവയിലേക്ക് ആകർഷിപ്പിക്കുന്നു.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.