ഇംഗ്ലീഷ് നടൻ From Wikipedia, the free encyclopedia
ഒരു ഇംഗ്ലീഷ് ചലച്ചിത്ര നടനാണ് ക്രിസ്റ്റ്യൻ ചാൾസ് ഫിലിപ്പ് ബെയ്ൽ എന്ന ക്രിസ്റ്റ്യൻ ബെയ്ൽ (ജനനം: 1974 ജനുവരി 30-ന് വെയിൽസിൽ).[2][3] 13-ആം വയസിൽ സ്റ്റീവൻ സ്പിൽബർഗിന്റെ എമ്പയർ ഓഫ് ദ സണ്ണിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് ബെയ്ൽ ആദ്യമായി ജനശ്രദ്ധയാകർഷിച്ചത്.[4] പിന്നീടിങ്ങോട്ട് വ്യത്യസ്തങ്ങളായ പല കഥാപാത്രങ്ങളെ ഇദ്ദേഹം അവതരിപ്പിച്ചു. അമേരിക്കൻ സൈക്കോയിലെ പാട്രിക്ക് ബെയ്റ്റ്മാൻ, ഡാർക്ക് നൈറ്റ് ത്രയത്തിലെ ബാറ്റ്മാൻ, പ്രസ്റ്റീജിലെ ആൽഫ്രഡ് ബോർഡൻ, മെഷീനിസ്റ്റിലെ ട്രെവർ റെസ്നിക്ക്[5] എന്നിവ ബെയ്ൽ അവതരിപ്പിച്ച പ്രശസ്ത കഥാപാത്രങ്ങളാണ്. വാണിജ്യചിത്രങ്ങളിലെന്ന പോലെ കലാചിത്രങ്ങളിലും, സ്വതന്ത്രചിത്രങ്ങളിലും ബെയ്ൽ അഭിനയിച്ചിട്ടുണ്ട്.
2010ൽ പുറത്തിറങ്ങിയ ദ ഫൈറ്റർ എന്ന ജീവചരിത്രാഖ്യായികാ ചിത്രത്തിൽ ബോക്സറായ ഡിക്കി എക്ലൻഡിനെ അവതരിപ്പിച്ചതിന് ബെയിലിന് മികച്ച സഹനടനുള്ള അക്കാദമി, ഗോൾഡൻ ഗ്ലോബ്, സ്ക്രീൻ ആക്റ്റേഴ്സ് ഗിൽഡ് പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. 2013ൽ പുറത്തിറങ്ങിയ അമേരിക്കൻ ഹസിൽ എന്ന ചിത്രത്തിലെ അഭിനയത്തിന് ബെയ്ലിന് മികച്ച നടനുള്ള അക്കാദമി അവാർഡ് നാമനിർദ്ദേശം ലഭിക്കുകയുണ്ടായി. 2007-ൽ ഐഎംഡിബി ഉപഭോക്താക്കളുടെ ഇടയിൽ നടന്ന ഒരു തിരഞ്ഞെടുപ്പിൽ "നാൽപത് വയസിന് താഴെയുള്ള ഏറ്റവും പ്രീയപ്പെട്ട നടനായി" തിരഞ്ഞെടുക്കപ്പെട്ടു. അമേരിക്കൻ സൈക്കോയിലെ ചലനാത്മകകമായ പ്രകടനത്തിനുശേഷം എന്റർടെയിന്മെന്റ് വീക്കിലി ഇദ്ദേഹത്തെ "വിനോദ രംഗത്തെ ഏറ്റവും സർഗ്ഗാത്മക വ്യക്തികളിൽ" ഒരാളായി തിരഞ്ഞെടുത്തു.
വർഷം | ചലച്ചിത്രം | കഥാപാത്രം | കുറിപ്പുകൾ |
---|---|---|---|
1986 | അന്റാസിയ: ദ മിസ്റ്ററി ഓഫ് അന്ന | അലെക്സി | [6] |
1987 | മിയോ ഇൻ ദ ലാൻഡ് ഓഫ് ഫാർഎവേ | യം യം | [7] |
ഏംപയർ ഓഫ് ദ സൺ | ജിം ഗ്രഹാം | [8][9][10] | |
1989 | ഹെൻറി V | ഫാൽസ്റ്റാഫിന്റെ പയ്യൻ | [11][12][13] |
1990 | ട്രഷർ ഐലൻഡ് | ജിം ഹോകിൻസ് | [14] |
1991 | എ മർഡർ ഓഫ് ക്വാളിറ്റി | ടിം പെർകിൻസ് | [15] |
1992 | ന്യൂസീസ് | ജാക്ക് കെല്ലി | [16][17] |
1993 | സ്വിംഗ് കിഡ്സ് | തോമസ് ബെർഗർ | [18][19] |
1994 | പ്രിൻസ് ഓഫ് ജട്ലാൻഡ് | പ്രിൻസ് അംലെഡ് | [20] |
1994 | ലിറ്റിൽ വിമൺ | തിയോഡോർ ലോറൻസ് | [21] [22] |
1995 | പോക്കഹോണ്ടസ് | തോമസ് (ശബ്ദം) | [23] [24] |
1996 | ദ പോർട്രെയിറ്റ് ഓഫ് എ ലേഡി | എഡ്വേഡ് റോസിയർ | [25][26] |
ദ സീക്രട്ട് ഏജന്റ് | സ്റ്റീവീ | [27][28] | |
1997 | മെട്രോലാൻഡ് | ക്രിസ് ലോയിഡ് | [29][30] |
1998 | വെൽവെറ്റ് ഗോൾഡ്മൈൻ | ആർതർ സ്റ്റുവാർട്ട് | [31][32] |
ആൾ ദ ലിറ്റിൽ എനിമൽസ് | ബോബി പ്ലാറ്റ് | [33][34] | |
1999 | എ മിഡ്സമ്മർ നൈറ്റ്സ് ഡ്രീം | ഡെമെട്രിയസ് | [35][36][37] |
മേരി, മദർ ഓഫ് ജീസസ് | യേശുക്രിസ്തു | [38] | |
2000 | അമേരിക്കൻ സൈക്കോ | പാട്രിക്ക് ബേറ്റ്മാൻ | [39][40] |
ഷാഫ്റ്റ് | വാൾട്ടർ വെയിഡ് ജൂ. | [41][42] | |
2001 | ക്യാപ്റ്റൻ കൊറെല്ലീസ് മാൻഡോലിൻ | മൻഡ്രാസ് | [43][44] |
2002 | ലോറൽ കാന്യോൺ | സാം | [45][46] |
റൈൻ ഓഫ് ഫയർ | ക്വിൻ ഏബെർക്രോംബി | [47] [48] | |
ഇക്വിലിബ്രിയം | ജോൺ പ്രെസ്റ്റൺ | [49][50] | |
2004 | ദ മെഷീനിസ്റ്റ് | ട്രെവർ റെസ്നിക്ക് | [51][52] |
ഹൗൾസ് മൂവിംഗ് കാസിൽ | ഹൗൾ (ശബ്ദം) | [53][54] | |
2005 | ബാറ്റ്മാൻ ബിഗിൻസ് | ബ്രൂസ് വെയ്ൻ / ബാറ്റ്മാൻ | [55][56] |
ദ ന്യൂ വേൾഡ് | ജോൺ റോൾഫി | [57] [58] | |
ഹാർഷ് ടൈംസ് | ജിം ഡേവിസ് | [59][60] | |
2006 | റെസ്ക്യൂ ഡോൺ | ഡെയെറ്റെർ ഡെംഗ്ലർ | [61][62] |
ദ പ്രസ്റ്റീജ് | ആൽഫ്രഡ് ബോർഡൻ | [63][64] | |
2007 | 3:10 റ്റു യൂമ | ഡാൻ ഇവാൻസ് | [65][66] |
അയാം നോട്ട് ദേർ | ജാക്ക് റോളിൻസ് / പാസ്റ്റർ ജോൺ | [67][68] | |
2008 | ദ ഡാർക്ക് നൈറ്റ് | ബ്രൂസ് വെയ്ൻ / ബാറ്റ്മാൻ | [69][70] |
2009 | ടെർമിനേറ്റർ സാൽവേഷൻ | ജോൺ കോണർ | [71][72] |
പബ്ലിക്ക് എനമീസ് | മെൽവിൻ പർവിസ് | [73][74] | |
2010 | ദ ഫൈറ്റർ | ഡിക്കി എക്ലൻഡ് | [75][76] |
2011 | ദ ഫ്ലവേഴ്സ് ഓഫ് വാർ | ജോൺ മില്ലർ | [77][78] |
2012 | ദ ഡാർക്ക് നൈറ്റ് റൈസസ് | ബ്രൂസ് വെയ്ൻ / ബാറ്റ്മാൻ | [79][80] |
2013 | ഔട്ട് ഓഫ് ദ ഫർണസ് | റസൽ ബെയ്സ് | [81][82] |
അമേരിക്കൻ ഹസിൽ | ഇർവിംഗ് റോസൻഫീൽഡ് | [83][84] | |
2014 | എക്സോഡസ്: ഗോഡ്സ് ആൻഡ് കിംഗ്സ് | മോസ്സസ് | |
2015 | നൈറ്റ് ഓഫ് കപ്പ്സ് | റിക്ക് | |
2015 | ദി ബിഗ് ഷോർട്ട് | മൈക്കൾ ബുര്രി | |
2016 | ദി പ്രോമിസ് | ക്രിസ്സ് | |
2017 | ഹോസ്ടിലെസ് | ക്യാപ്റ്റൻ ജോസഫ് | |
2018 | ജൻഗിൽ ബുക്ക് ഓർജിൻസ് | ബാഗിരാ (ശബ്തം) | |
2018 | ബാക്ക് സീറ്റ് | ഡിക്ക് ചെറി |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.