From Wikipedia, the free encyclopedia
കേരളത്തിലെ കായലുകളിലും മറ്റും സാധാരണ കണ്ടുവരാറുള്ള ഒരു തരം വള്ളമാണ് കെട്ടുവള്ളം (House Boat). ഇത് വലിയ വള്ളങ്ങളിൽ മേൽക്കൂര കെട്ടി അകത്ത് സൗകര്യങ്ങളോട് കൂടി പണിത വള്ളങ്ങളാണ്.[1] മുൻകാലങ്ങളിൽ ചരക്കുകടത്തുന്നതിനു ഉപയോഗിച്ചിരുന്ന കെട്ടുവള്ളങ്ങൾ[2] ഇന്ന് പ്രധാനമായും വിനോദസഞ്ചാരത്തിനാണ് ഉപയോഗിക്കുന്നത്. ചരക്കു കടത്തിന് ഉപയോഗിച്ചിരുന്ന കെട്ടുവള്ളങ്ങളിൽ കുറച്ചൊക്കെ സൗകര്യങ്ങൾ കൂട്ടിച്ചേർത്ത് വിനോദസഞ്ചാരത്തിനു പ്രയോജനപ്പെടുത്തുകയാണ് മുൻപ് ചെയ്തിരുന്നത്. സാധാരണയായി ഇതിന്റെ ഉൾഭാഗം വീടുപോലെ ക്രമീകരിച്ചിരിക്കുന്നു.
എന്നാൽ പിന്നീട് ഇതിന്റെ വിപണന സാധ്യതകൾ വലിയ തോതിൽ വർദ്ധിച്ചതോടെ ഈ ആവശ്യത്തിനു വേണ്ടി മാത്രം കെട്ടുവള്ളങ്ങൾ നിർമ്മിച്ചു തുടങ്ങി. രണ്ടുനിലയിൽ പണിതവയുമുണ്ടു്. സൗകര്യങ്ങൾ ഒന്നിനൊന്നു വർദ്ധിച്ച്, അറ്റാച്ച്ഡ് ബാത് റൂം ( Attached Bath Room) ഉൾപ്പെടെ 8 കിടപ്പുമുറികൾ, കോൺഫറൻസ് ഹാൾ, ശീതീകരിച്ച മുറികൾ , മുകൾത്തട്ടിലിരുന്ന് പ്രകൃതിഭംഗി ആസ്വദിക്കാൻ സംവിധാനം, എന്നിവയൊക്കെ ലഭ്യമാണ്. മിക്കതിനും മുന്നിൽ കയറുന്ന ഭാഗം വരാന്തപോലെയാണ്. യാത്രാവഴിയിലെ ദൃശ്യങ്ങൾ കാണാനായി വരാന്തയ്ക്കു് ചുറ്റും കൈപ്പിടിയുള്ള ഇരുത്തികളും കിടപ്പുമുറികൾക്കു് തിരശ്ശീലയിട്ട വലിയ ജനലുകളുമുണ്ടാകും. ഇഷ്ടപ്പെട്ട ഭക്ഷണം തയ്യാറാക്കി കിട്ടുന്നതിനും സൗകര്യമുണ്ട്. കായലുകളെല്ലാം കെട്ടുവള്ളങ്ങൾ കൊണ്ടു നിറഞ്ഞതോടെ ഇവയിൽ നിന്നുള്ള മാലിന്യഭീഷണി വലിയൊരു പ്രശ്നമായി മാറിയിട്ടുണ്ട്. [3]
ഒരു കെട്ടുവള്ളം സാധാരണ രീതിയിൽ 100 അടി വരെ നീളവും, 20 അടി വരെ വീതിയും ഉള്ളതാണ്. തെങ്ങിന്റെ ചകിരികൊണ്ടും, മുള കൊണ്ടുമാണ് വള്ളത്തിന്റെ മേൽഭാഗം പ്രധാനമായും ഉണ്ടാക്കുന്നത്. ആഞ്ഞിലി മരമാണ് വള്ളത്തിന്റെ നിർമ്മാണത്തിനായി പ്രധാനമായും ഉപയോഗിക്കുന്നത്. [2]
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.