മലയാള ചലച്ചിത്രം From Wikipedia, the free encyclopedia
അലി അക്ബർ സംവിധാനം ചെയ്ത് മിലൻ ജലീൽ നിർമ്മിച്ച് 1998-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് കുടുംബവാർത്തകൾ. ജഗദീഷ്, ജഗതി ശ്രീകുമാർ, ഇന്നസെന്റ്, കലാഭവൻ മണി, കൽപ്പന എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.[1] [2] [3]
കുടുംബവാർത്തകൾ | |
---|---|
സംവിധാനം | അലി അക്ബർ |
നിർമ്മാണം | മിലൻ ജലാൽ |
രചന | വി.സി. അശോകൻ |
തിരക്കഥ | വി.സി. അശോകൻ |
സംഭാഷണം | വി.സി. അശോകൻ |
അഭിനേതാക്കൾ | ഇന്നസെന്റ്, ജഗതി ശ്രീകുമാർ, കൽപ്പന കലാഭവൻ മണി |
സംഗീതം | ബേണി ഇഗ്നേഷ്യസ് |
പശ്ചാത്തലസംഗീതം | ദേവ് കൃഷ്ണ |
ഗാനരചന | എസ്. രമേശൻ നായർ |
ഛായാഗ്രഹണം | അഴകപ്പൻ |
സംഘട്ടനം | പഴനിരാജ് |
ചിത്രസംയോജനം | ജി.മുരളി |
സ്റ്റുഡിയോ | ചന്ദ്രകല പിക്ചേഴ്സ് |
ബാനർ | ചന്ദ്രകല പിക്ചേഴ്സ് |
വിതരണം | റോണ റിലീസ് |
പരസ്യം | സാബു കൊളോണിയ |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
സ്ത്രീസ്വാതന്ത്ര്യത്തിന്റെ പേരിൽ നരുന്തുപോലുള്ള ഒരു പെൺകുട്ടിയെ വഴിതെറ്റിക്കുന്ന സ്ത്രീസമൂഹമാണ് ഈ ചിത്രത്തിന്റെ പ്രമേയം. ഉദ്യോഗസ്ഥയും തന്റേടിയുമായ മീരയുടെ (കൽപ്പന) ചൊൽപ്പടിയ്ക്കൊത്തു നയിക്കുന്ന ഒരു ജീവിതമാണ് ഭർത്താവ് ഗോവിന്ദൻറേത് (ജഗതി) . അയാൾ പ്രതിഷേധിക്കുമ്പോഴെല്ലാം അവൾ പൂർവ്വാധികം ശക്തിയിൽ അയാളോട് പ്രതികരിക്കുന്നു. ഇതിനിടയിൽ അയൽക്കാരനായ ദേവദാസിന്റെ (ജഗദീഷ്) സ്വസ്ഥമായ കുടുംബജീവിതമാണ് ഗോവിന്ദനെ അഹങ്കാരിയാക്കുന്നതെന്ന് ചിന്തയിൽ പാർവ്വതിയുടെ (രഹ്ന നവാസ്) മനസിലേയ്ക്ക് ഭർത്താവിൻറെ കുറ്റങ്ങൾ കുത്തിവെക്കാൻ ആരംഭിക്കുന്നു. അതിനിടയിൽ അവളുടെ അമ്മൂമ്മയും ഉപദേശങ്ങളിലൂടെ അവളെ അഹങ്കാരിയാക്കുന്നുണ്ട്. അവളുടെ രണ്ടാനമ്മയും (മങ്ക മഹേഷ് ) അച്ഛനെ (ഇന്നസെന്റ്) സംശയിക്കുന്ന സ്ത്രീയാണ്. അവരുടെ ഓഫീസിലെ പ്യൂൺ ലോനായ്(കലാഭവൻ മണി) ഈ കനലിനെ കൂടുതൽ ഊതിക്കത്തിക്കുന്നു. ഈ സാഹചര്യങ്ങളിൽ വിടരുന്ന നനുത്ത തമാശകളാണ് ഈ ചിത്രത്തെ മുന്നോട്ട് നയിക്കുന്നതും ആകർഷകമാക്കുന്നതും.
ക്ര.നം. | താരം | വേഷം |
---|---|---|
1 | ജഗദീഷ് | ദേവദാസ് |
2 | രഹ്ന നവാസ് | പാർവതി നായർ |
3 | ജഗതി | ഗോവിന്ദൻ |
4 | കൽപ്പന | മീര ഗോവിന്ദൻ |
5 | ഇന്നസെന്റ് | അമ്പു നായർ |
6 | കലാഭവൻ മണി | ലോനായ് |
7 | മങ്ക മഹേഷ് | പത്മാക്ഷി |
8 | സാദിഖ് | നരേന്ദ്രൻ |
9 | സലീം കുമാർ | കുഞ്ചുമോൻ |
10 | അടൂർ പങ്കജം | നാണി അമ്മ |
11 | മോഹിനി[4] |
നമ്പർ. | ഗാനം | ആലാപനം | രാഗം |
1 | ദുഖ സ്വപ്നങ്ങളേ നിത്യ സത്യങ്ങളേ | ബിജു നാരായണൻ | |
2 | ദുഃഖ സ്വപ്നങ്ങളേ നിത്യ സത്യങ്ങളേ | സംഗീത | |
3 | പൊന്നുഷ കന്യകേ | സംഗീത | |
4 | പൊൻവിളക്കേന്തും | കെ.ജെ. യേശുദാസ് | |
5 | തങ്കമണി താമരയായ് | ബിജു നാരായണൻ, ചിത്ര അയ്യർ | |
6 | തിരുവാണിക്കാവും | സംഗീത |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.