From Wikipedia, the free encyclopedia
കില്ലിങ് ഈവ് ഒരു ബ്രിട്ടീഷ് സ്പൈ ത്രില്ലർ ടെലിവിഷൻ പരമ്പരയാണ്, സിഡ് ജെന്റിൽ ഫിലിംസ് ബിബിസി അമേരിക്കയ്ക്കായി നിർമിച്ച ഒരു പരമ്പരയാണ് ഇത്. വില്ലനെൽ എന്ന ഒരു സൈക്കോപതിക് കൊലയാളിയെയും അവരെ പിടികൂടാൻ ചുമതലപ്പെടുത്തിയ ഈവ് പോളാസ്ട്രി ബ്രിട്ടീഷ് രഹസ്യാന്വേഷണ ഉദ്യോഗസ്ഥയുടെയും കഥയാണ് പരമ്പരയിൽ വിവരിക്കുന്നത്. കഥ പുരോഗമിക്കുമ്പോൾ ഇരുവരും പരസ്പരം ആകൃഷ്ടരാകുന്നു[3]. ലൂക്ക് ജെന്നിംഗ്സിന്റെ വില്ലനെൽ നോവൽ പരമ്പരയെ അടിസ്ഥാനമാക്കിയാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. ജോഡി കോമെർ വില്ലനെൽ ആയും സാൻഡ്ര ഓ ഈവ് പോളാസ്ട്രിയായും വേഷമിടുന്നു. പരമ്പരയുടെ ഓരോ സീസണിലും വ്യത്യസ്ത വനിതകൾ ആണ് ഷോ റണ്ണർ ആയി പ്രവർത്തിച്ചിട്ടുള്ളത്.
കില്ലിങ് ഈവ് | |
---|---|
തരം | |
അടിസ്ഥാനമാക്കിയത് | Villanelle novel series by Luke Jennings |
അഭിനേതാക്കൾ |
|
ഈണം നൽകിയത് |
|
രാജ്യം |
|
ഒറിജിനൽ ഭാഷ(കൾ) | English |
സീസണുകളുടെ എണ്ണം | 2 |
എപ്പിസോഡുകളുടെ എണ്ണം | 16 (എപ്പിസോഡുകളുടെ പട്ടിക) |
നിർമ്മാണം | |
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ(മാർ) |
|
നിർമ്മാണം |
|
Camera setup | Single-camera |
സമയദൈർഘ്യം | 41–55 minutes |
പ്രൊഡക്ഷൻ കമ്പനി(കൾ) |
|
വിതരണം | IMG |
സംപ്രേഷണം | |
ഒറിജിനൽ നെറ്റ്വർക്ക് |
|
ഒറിജിനൽ റിലീസ് | ഏപ്രിൽ 8, 2018 – present |
External links | |
Website |
എട്ട് എപ്പിസോഡുകളുടെ ആദ്യ സീസൺ 2016 നവംബർ 15 ന് നിർമ്മാണം തുടങ്ങി, 2018 ഏപ്രിൽ 8 ന് പ്രദർശിപ്പിച്ചു. അതിന്റെ പ്രീമിയറിനു തൊട്ടുമുൻപ് തന്നെ, ബിബിസി അമേരിക്ക കില്ലിംഗ് ഈവിന്റെ രണ്ടാം സീസണിനായി തയാറെടുപ്പ് തുടങ്ങി. അത് 2019 ഏപ്രിൽ 7 ന് പ്രദർശിപ്പിച്ചു. അടുത്ത ദിവസം, ബിബിസി അമേരിക്ക മൂന്നാം സീസണിലേക്ക് പരമ്പര പുതുക്കി. യുണൈറ്റഡ് സ്റ്റേറ്റ്സിലും യുണൈറ്റഡ് കിംഗ്ഡത്തിലും വളരെയധികം പ്രീതി നേടിയ ഈ പരമ്പര മികച്ച നിരൂപക പ്രശംസ നേടി.
കില്ലിംഗ് ഈവിന് നിരൂപക പ്രശംസയും പീബൊഡി അവാർഡും മികച്ച നാടക പരമ്പരയ്ക്കുള്ള ബ്രിട്ടീഷ് അക്കാദമി ടെലിവിഷൻ അവാർഡും ഉൾപ്പെടെ നിരവധി അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ട്. കൂടാതെ മികച്ച ടെലിവിഷൻ പരമ്പരയ്ക്കുള്ള ഗോൾഡൻ ഗ്ലോബ് അവാർഡിനും മികച്ച നാടക പരമ്പരയ്ക്കുള്ള പ്രൈംടൈം എമ്മി അവാർഡിനും നാമനിർദ്ദേശം ചെയ്യപ്പെട്ടു. മികച്ച നടിക്കുള്ള ഗോൾഡൻ ഗ്ലോബ് അവാർഡ്, സ്ക്രീൻ ആക്ടേഴ്സ് ഗിൽഡ് അവാർഡ്, ക്രിട്ടിക്സ് ചോയ്സ് അവാർഡ് എന്നിവ സാൻഡ്ര ഓ നേടി. ജോഡി കോമെർ, ഫിയോണ ഷോ എന്നിവർക്ക് പ്രൈംടൈം എമ്മി അവാർഡും നാമനിർദ്ദേശം ലഭിക്കുകയിൽ യഥാക്രമം മികച്ച നടിക്കും മികച്ച സഹനടിക്കും ഉള്ള ബ്രിട്ടീഷ് അക്കാദമി ടെലിവിഷൻ അവാർഡുകൾ ലഭിക്കുകയും ചെയ്തു.
No. overall | No. in season | Title [12] | Directed by | Written by | Original air date [12] | U.S. viewers (millions) |
---|---|---|---|---|---|---|
1 | 1 | "നൈസ് ഫെയ്സ്" | ഹാരി ബ്രാഡ്ബീർ | ഫോബ് വാലർ-ബ്രിഡ്ജ് | ഏപ്രിൽ 8, 2018[13] | 0.423[14] |
2 | 2 | "ഐ വിൽ ഡീൽ വിത്ത് ഹിം ലെയ്റ്റർ" | ഹാരി ബ്രാഡ്ബീർ | ഫോബ് വാലർ-ബ്രിഡ്ജ് | ഏപ്രിൽ 15, 2018 | 0.371[15] |
3 | 3 | "ഡോണ്ട് ഐ നോ യു?" | ജോൺ ഈസ്റ്റ് | വിക്കി ജോൺസ് | ഏപ്രിൽ 22, 2018 | 0.388[16] |
4 | 4 | "സോറി ബേബി" | ജോൺ ഈസ്റ്റ് | ജോർജ്ജ് കേ | ഏപ്രിൽ 29, 2018 | 0.503[17] |
5 | 5 | "ഐ ഹാവ് എ തിങ് എബൌട്ട് ബാത്റൂംസ്" | ജോൺ ഈസ്റ്റ് | ഫോബ് വാലർ-ബ്രിഡ്ജ് | മേയ് 6, 2018 | 0.518[18] |
6 | 6 | "ടേക്ക് മി റ്റു ദ ഹോൾ!" | ഡാമൺ തോമസ് | ജോർജ്ജ് കേ | മേയ് 13, 2018 | 0.537[19] |
7 | 7 | "ഐ ഡോണ്ട് വാണ്ട് റ്റു ബി ഫ്രീ" | ഡാമൺ തോമസ് | റോബ് വില്യംസ് | മേയ് 20, 2018 | 0.485[20] |
8 | 8 | "ഗോഡ്, ഐ ആം ടൈയേർഡ്" | ഡാമൺ തോമസ് | ഫോബ് വാലർ-ബ്രിഡ്ജ് | മേയ് 27, 2018 | 0.701[21] |
No. overall | No. in season | Title | Directed by | Written by | Original air date [12] | U.S. viewers (millions) |
---|---|---|---|---|---|---|
9 | 1 | "ഡു യു നോ ഹൗ റ്റു ഡിസ്പോസ് എ ബോഡി?" | ഡാമൺ തോമസ് | എമറാൾഡ് ഫെന്നൽ | ഏപ്രിൽ 7, 2019 | 0.403[22] |
10 | 2 | "നൈസ് ആൻഡ് നീറ്റ്" | ഡാമൺ തോമസ് | എമറാൾഡ് ഫെന്നൽ | ഏപ്രിൽ 14, 2019 | 0.321[23] |
11 | 3 | "ദ ഹാങ്റി ക്യാറ്റർപില്ലർ" | ലിസ ബ്രഹ്മാൻ | എമറാൾഡ് ഫെന്നൽ, ഹെൻറിയേറ്റ & ജെസീക്ക അഷ്വർത്ത് | ഏപ്രിൽ 21, 2019 | 0.361[24] |
12 | 4 | "ഡിസ്പെരറ്റ് ടൈംസ്" | ലിസ ബ്രഹ്മാൻ | എമറാൾഡ് ഫെന്നൽ & ഡി.സി മൂർ | ഏപ്രിൽ 28, 2019 | 0.459[25] |
13 | 5 | "സ്മെൽ യാ ലെയ്റ്റർ" | ഫ്രാൻസെസ്ക ഗ്രിഗോറിനി | ഫ്രെഡി സിബോൺ | മേയ് 5, 2019 | 0.454[26] |
14 | 6 | "ഐ ഹോപ് യു ലൈക് മിഷനറി!" | ഫ്രാൻസെസ്ക ഗ്രിഗോറിനി | ജെറമി ഡൈസൺ | മേയ് 12, 2019 | 0.402[27] |
15 | 7 | "വൈഡ് അവേക്" | ഡാമൺ തോമസ് | എമറാൾഡ് ഫെന്നൽ | മേയ് 19, 2019 | 0.419[28] |
16 | 8 | "യു ആർ മൈൻ" | ഡാമൺ തോമസ് | എമറാൾഡ് ഫെന്നൽ | മേയ് 26, 2019 | 0.367[29] |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.