From Wikipedia, the free encyclopedia
ഒരു ഇന്ത്യൻ കാർഡിയോളജിസ്റ്റ്, മെഡിക്കൽ അക്കാദമിക്, അഡ്മിനിസ്ട്രേറ്റർ എന്നീ നിലയിൽ പ്രശസ്തനാണ് കമൽ കുമാർ സേഥി. ഇന്ത്യയിലെ ആദ്യത്തെ കത്തീറ്റർ അബ്ലേഷൻ ഓപറേഷന് പേരുകേട്ടതാണ്.[1]ദില്ലി ഹാർട്ട് ആൻഡ് ലംഗ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറാണ്. കാർഡിയോളജിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യയുടെയും ഇന്ത്യൻ സൊസൈറ്റി ഓഫ് ഇലക്ട്രോകാർഡിയോളജിയുടെയും മുൻ പ്രസിഡന്റാണ്. [2] ദില്ലി മെഡിക്കൽ അസോസിയേഷന്റെ ലെജന്റ് ഇൻ കാർഡിയോളജി അവാർഡ്, കാർഡിയോവാസ്കുലർ സൊസൈറ്റി ഓഫ് ഇന്ത്യയുടെ ആൻഡ്രൂ ഗ്രുയന്റ്സിഗ് ഡിസ്റ്റിംഗ്വിഷ്ഡ് ഇന്റർവെൻഷണൽ കാർഡിയോളജിസ്റ്റ് അവാർഡ് എന്നിവ ഉൾപ്പെടെ നിരവധി ബഹുമതികൾ അദ്ദേഹത്തിന് ലഭിച്ചു. [3] മെഡിക്കൽ ശാസ്ത്രത്തിന് നൽകിയ സംഭാവനകൾക്ക് 2006 ൽ ഏറ്റവും ഉയർന്ന നാലാമത്തെ സിവിലിയൻ ബഹുമതിയായ പദ്മശ്രീ ഇന്ത്യൻ സർക്കാർ അദ്ദേഹത്തിന് നൽകി. [4]
കമൽ കുമാർ സേഥി Kamal Kumar Sethi | |
---|---|
ജനനം | India |
തൊഴിൽ | Interventional cardiologist Medical academic |
സജീവ കാലം | Since 1976 |
അറിയപ്പെടുന്നത് | Interventional cardiology |
ജീവിതപങ്കാളി(കൾ) | Dr. Neelam Sethi |
കുട്ടികൾ | 3 |
പുരസ്കാരങ്ങൾ | Padma Shri Andrew Gruentzig Distinguished Interventional Cardiologist Award Legend in Cardiology Award DMA Chikitsa Ratan Award WCCPC Lifetime Achievement Award IHRS Carrier Achievement Award MAMC Alumnus Award B. C. Roy Memorial Doctors; State Award Searle Award D. P. Basu Award |
ദില്ലി സർവകലാശാലയിലെ (1971) മൗലാന ആസാദ് മെഡിക്കൽ കോളേജിൽ (എംഎംസി) ബിരുദധാരിയായ കെ കെ സേഥി അതേ സ്ഥാപനത്തിൽ നിന്ന് എംഡി (1976), ഡിഎം (കാർഡിയോളജി) (1979) എന്നിവ നേടി. [2] കാർഡിയോളജി പ്രൊഫസറായി വിരമിച്ച അദ്ദേഹം 20 വർഷം സേവനമനുഷ്ഠിച്ച എംഎംസിയുടെ മാതൃ ആശുപത്രിയായ ജിബി പന്ത് ഹോസ്പിറ്റലിലാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. തുടർന്ന് ദില്ലി ഹാർട്ട് ആൻഡ് ലംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ ചേർന്ന അദ്ദേഹം സ്ഥാപനത്തിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായി സേവനമനുഷ്ഠിക്കുന്നു. അമേരിക്കൻ കോളേജ് ഓഫ് കാർഡിയോളജി, കാർഡിയോളജിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യ, ഹാർട്ട് റിഥം സൊസൈറ്റി തുടങ്ങി നിരവധി മെഡിക്കൽ സൊസൈറ്റികളുടെ ഫെലോ ആയ [5] അദ്ദേഹം ഇന്ത്യൻ സൊസൈറ്റി ഓഫ് ഇലക്ട്രോകാർഡിയോളജിയുടെയും കാർഡിയോളജിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യയുടേയും (1997–98) മുൻ പ്രസിഡണ്ടാണ്. [6] ഇന്ത്യൻ ഹാർട്ട് ജേണലിന്റെ എഡിറ്ററായി സേവനമനുഷ്ഠിച്ച അദ്ദേഹം അതിന്റെ ഉപദേശക സമിതി അംഗവുമാണ്. [7] ദില്ലി മെഡിക്കൽ അസോസിയേഷൻ അദ്ദേഹത്തിന് രണ്ട് അവാർഡുകൾ നൽകി, 2005 ലെ ലെജന്റ് ഇൻ കാർഡിയോളജി അവാർഡ്, 2010 ൽ ചിക്കിത്സ രത്തൻ അവാർഡ്. ഡി പി ബസു അവാർഡ് (1981), സിയർ അവാർഡ് (1983), ബിസി റോയ് മെമ്മോറിയൽ ഡോക്ടർമാരുടെ സ്റ്റേറ്റ് അവാർഡ് ദില്ലി ഗവൺമെന്റ് (1998), മൗലാന ആസാദ് മെഡിക്കൽ കോളേജ് പൂർവവിദ്യാർഥി അവാർഡ് (2005), കാരിയർ അച്ചീവ്മെൻറ് അവാർഡ് ഇന്ത്യൻ ഹാർട്ട് റിഥം സൊസൈറ്റി (2007), വേൾഡ് കോൺഗ്രസ് ഓൺ ക്ലിനിക്കൽ ആന്റ് പ്രിവന്റീവ് കാർഡിയോളജി (2006), ആൻഡ്രിയാസ് ഗ്രുവെൻറ്സിഗ് ഡിസ്റ്റിംഗ്വിഷ്ഡ് ഇന്റർവെൻഷണൽ കാർഡിയോളജിസ്റ്റ് അവാർഡ് (കാർഡിയോ വാസ്കുലർ സൊസൈറ്റി ഓഫ് ഇന്ത്യ) (2008). [3] 2006 ൽ ഇന്ത്യാ സർക്കാർ അദ്ദേഹത്തിന് പത്മശ്രീ ബഹുമതി നൽകി . [4]
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.