Remove ads
From Wikipedia, the free encyclopedia
പഴയ കാലത്തു ,ജ്യോതിഷം, വൈദ്യം, അധ്യാപനം എന്നിവ കുലത്തൊഴിലായി ഉണ്ടായിരുന്ന കേരളത്തിലെ ഒരു ജാതിയാണ് ഗണക അഥവാ കണിയാർ. മലബാർ മേഖലയിൽ കണിശൻ എന്ന പേരിലും ഇവർ അറിയപ്പെടുന്നുണ്ട്[1] സംസ്കൃതത്തിലെ ഗണക, ആചാര്യ എന്നീ പദങ്ങളാണ് ഈ വാക്കിന്റെ മൂലം. ഇത് ഗണക ആചാര്യ എന്നും , തമിഴിൽ കണക ആചാര് /ന് അഥവാ കണികൻ/ർ അല്ലെങ്കിൽ കണിയാൻ /ർ എന്നായി മാറുകയും അതിൽ നിന്നും മലയാളത്തിൽ ഗണക ആശാൻ അഥവാ ഗണക ഗുരു അല്ലെങ്കിൽ ഗണകൻ എന്നായതായിരിക്കാം. [2] വിവിധ പ്രദേശങ്ങളിൽ കണിയാർ, കണിശൻ, കനിസു, കണിയാർ പണിക്കർ , പണിക്കർ, കളരിക്കുറുപ്പ് കളരിപണിക്കർ തുടങ്ങിയ നാമങ്ങളിലും അറിയപ്പെടുന്നു.
മദ്ധ്യകാല ഘട്ടത്തിന് മുൻപ് മുതലേ കണിയാന്മാരെ , പൊതുവേ പണിക്കർ എന്നും ആശാൻ എന്നുമുള്ള സ്ഥാനപ്പേരുകളിലായിരുന്നു , , അഭിസംബോധന ചെയ്യാറുണ്ടായിരുന്നത് . പണിക്കർ എന്ന പേരുപയോഗിക്കുന്നത് സാധാരണഗതിയിൽ മലബാർ മേഖലയിലായിരുന്നു. തിരുവിതാംകൂറിന്റെ വടക്കുഭാഗങ്ങളിലും ഈ പേരുപയോഗിക്കാറുണ്ടായിരുന്നു. ആചാര്യൻ എന്ന സംസ്കൃതപദം ലോപിച്ചാണ് ആശാൻ എന്ന വിളിപ്പേരുണ്ടായിട്ടുള്ളത്. [1]. കണിയാർ വിഭാഗത്തിൽ, "തിണ്ട" എന്ന ഒരു ഉപജാതി ഈ വിഭാഗത്തിലുണ്ടായിരുന്നത്രെ.[3], കളരി പണിക്കർ സമുദായവും ഇന്ന് കണിയാൻ വിഭാഗത്തിൽ ഉൾപ്പെടുത്തി കണക്കാക്കുന്നു.
ഇവരുടെ ഉത്ഭവത്തെ കുറിച്ച് ചരിത്രകാരന്മാർ പ്രസ്താവിക്കുന്നത് തീയർ, ബ്രാഹ്മണ വിവാഹത്തിൽ[4] നിന്ന് ഉണ്ടായ ഒരു സമുദായം ആണ് കണിശൻ അഥവാ കണിയാൻ പണിക്കർ.[5] വിവാഹത്തിലൂടെ ഉണ്ടായ വിഭാഗത്തിന് സംസ്കൃതപഠനവും ജ്യോതിഷ്യവും പഠിക്കാൻ അധികാരം വിധിക്കപ്പെട്ടു, ഈ വിഭാഗം ക്രമേണ ജ്യോതിഷയം കുലത്തൊഴിൽ ആയി സ്വീകരിച്ചു. കേരളത്തിലു ഈ സമുദായം പിന്നീട് വ്യാപരിച്ചതാണെന്ന വിശ്വാസം നിലനി ൽക്കുന്നുണ്ട് . ആയുർവേദം,സംസ്കൃതം, ജ്യോതിഷം തുടങിയവയിലെ ഇവർക്കുള്ള പാണ്ഡ്യത്യം ഇതിനു തെളിവായി സൂചിപ്പിക്കപ്പെടുന്നുണ്ട്.[6]സാക്ഷരതയിൽ ഗണക സമുദായം, കേരളത്തിലെ ഇതര ബ്രാഹ്മണ വിഭാഗ ങ്ങൾക്കൊപ്പം തന്നെ മുന്നിലായിരുന്നുവെന്നാണ് , കഴിഞ്ഞ ശതകം വരെയുള്ള കാനേഷുമാരി കണക്കുകൾ സൂചിപ്പിക്കുന്നത് .
ജനനസമയത്തെ ഗ്രഹനിലയെ ആസ്പദമാക്കി ഭാവിപ്രവചിക്കുകയായിരുന്നു പണ്ട് ഈ സമുദായത്തിൽപ്പെട്ടവരുടെ മുഖ്യഉപജീവനമാർഗം. പ്രവചനം ചിലപ്പോൾ കവടി നിരത്തിയും നടത്താറുണ്ട്.
സംസ്കൃതം, ജ്യോതിശാസ്ത്രം, ജ്യോതിഷം തുടങ്ങിയ മേഖലകളിലെ പാണ്ഡിത്യം മൂലം ഇവർ സമൂഹത്തിൽ ഏറ്റവും ആദരണീയരായിരുന്നു. സംഘകാലം മുതൽ മധ്യകാലഘട്ടം വരെ എല്ലാ മേഖലകളിലും ഗുരു സമാനമായ ആദരവാണുണ്ടായിരുന്നത്[7]. മറ്റ് സാമാന്യ സമുദായങളിൽ ഉള്ളവർ പുരാതന കാലത്ത് അറിവു നേടിയിരുന്നത് ഇവരിൽ നിന്നുമായിരുന്നു[8]. പുരാതന ശാസ്ത്ര വിഷയങ്ങളായ ജ്യോതിശാസ്ത്രം, ജ്യോതിഷം, ഗണിതം എന്നിവ ഇവരിൽ നിന്നുമാണു കേരളത്തിലെ മറ്റുള്ളവർ സ്വായത്തമാക്കിയിട്ടുള്ളത്[9]
പണ്ടുകാലത്ത് ഈ വിഭാഗത്തിൽ പെട്ട ആൾക്കാർ ആയോധനകലകളും അഭ്യസിപ്പിക്കാറുണ്ടായിരുന്നു. ഇവരുടെ വീടുകൾ കളരി എന്നറിയപ്പെടുന്നതിൽ നിന്നും കേരളോൽപ്പത്തിയിൽ ഇപ്രകാരം പറയുന്നതും ഇതിന്റെ തെളിവുകളാണ്. [1]
ബ്രിട്ടീഷുകാരുടെ ആധിപത്യത്തിൽ ഇംഗ്ലീഷ് പാഠ്യ പദ്ധതി യിലൂടെ ആധൂനിക വിദ്യാഭ്യാസം പ്രചാരത്തിൽ വന്നു തുടങ്ങിയതോടെ , കളരികളിലൂടെ നൽകിയിരുന്ന സംസ്കൃത ത്തിലൂന്നിയുള്ള പഠന സമ്പ്രദായം ശോഷിക്കപ്പെട്ടതും , ബ്രിട്ടീഷുകാർ കളരി പയറ്റ് പരിശീലനം നിരോധിച്ചതും കളരികളുടെ പ്രാധാന്യം കുറയുന്നതിന് ഇടയാക്കുകയും അതിലൂടെ ഈ സമുദായത്തിന്റെ അധ്യാപന തൊഴിലുകൾക്കു ഭംഗം വന്നു തുടങ്ങുകയും ചെയ്തിരുന്നു
പരിചതാളം കളി, പിടിച്ചുകളി, കോലടി തുടങ്ങിയ കലാരൂപങ്ങളും കണിയാന്മാർ അവതരിപ്പിച്ചിരുന്നു. തീണ്ട എന്ന വിഭാഗത്തിന്റെ ഉപജീവനമാർഗ്ഗം കുടയുണ്ടാക്കുന്നതും,കോലം തുള്ളൽ പോലെയുള്ള കലാ രൂപങ്ങളിലൂടെ ബാധകളെ ഒഴിപ്പിക്കുന്നതുമായിരുന്നു. [1]
ഇത്തരത്തിലുള്ള ഭാവി പ്രവചനത്തിന്റെ പല രീതികൾ ലോകത്തിന്റെ വിവിധഭാഗങ്ങളിൽ നിലവിലുണ്ടായിരുന്നിട്ടുണ്ട്. മെസപ്പൊട്ടേമിയയിൽ ബി.സി. രണ്ടാം സഹസ്രാബ്ദത്തിലാണ് സംഘടിതമായ ജ്യോതിഷം ആദ്യമായി നിലവിൽ വന്നത്. [10] ലക്ഷണങ്ങളെ അടിസ്ഥാനമാക്കിയായിരുന്നു ഈ ജ്യോതിഷികൾ ഫലപ്രവചനം നടത്തിയിരുന്നതത്രേ.
ഈ സമയത്ത് ജ്യോതിശാസ്ത്രവും (astronomy) ജ്യോതിഷവും വേർതിരിച്ച് കാണപ്പെട്ടിരുന്നില്ല. ബാബിലോണിയൻ ജ്യോതിഷികൾക്ക് പ്രപഞ്ചപ്രതിഭാസങ്ങൾ കൃത്യമായി പ്രവചിക്കാനുള്ള ജ്യോതിശാസ്ത്രപരമായ അറിവുണ്ടായിരുന്നു. [11]
പത്രമാദ്ധ്യമങ്ങളിൽ ജ്യോതിഷപ്രവചനങ്ങൾ ഉൾപ്പെടുത്തൽ കേരളത്തിൽ സാധാരണമാണ്.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.