ചൈനയിൽ നിന്ന് ഉത്ഭവിച്ച ഒരു തരം കടലാസ് കുട From Wikipedia, the free encyclopedia
ചൈനയിൽ നിന്ന് ഉത്ഭവിച്ച ഒരു തരം കടലാസ് കുടയാണ് ഓയിൽ-പേപ്പർ അമ്പ്രെല്ല (ചൈനീസ്: 油紙傘, പിൻയിൻ: യൗഴിസാൻ, മന്ദാരിൻ ഉച്ചാരണം: [i̯ǒu̯ʈʂɨ̀sàn]). പിന്നീട് കിഴക്കൻ, തെക്ക്, തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളായ ജപ്പാൻ, കൊറിയ, മലേഷ്യ, മ്യാൻമർ, ബംഗ്ലാദേശ്, ഇന്ത്യ, ശ്രീലങ്ക, തായ്ലൻഡ്, ലാവോസ് എന്നിവിടങ്ങളിൽ ഇത് വ്യാപിച്ചു.[1]തണൽ നൽകുക എന്ന ഉദ്ദേശ്യത്തിനു പുറമേ, ഓയിൽ-പേപ്പർ കുടകൾ പരമ്പരാഗത വിവാഹവേളകളിൽ സമ്മാനിക്കുന്ന ഒരു വസ്തുവാണ്. പരമ്പരാഗത ചൈനീസ്, ജാപ്പനീസ് വിവാഹങ്ങളിൽ, ബഹുമാനപൂർവ്വം വിവാഹിതയായ വധുവിനെ ചുവന്ന ഓയിൽ-പേപ്പർ കുട കൊണ്ട് മൂടുന്നു. പർപ്പിൾ കുടകൾ ഗുരുജനങ്ങളുടെ ദീർഘായുസ്സിന്റെ പ്രതീകമാണ്. ശവസംസ്കാര ചടങ്ങുകളിൽ വെളുത്ത കുടകൾ ഉപയോഗിക്കുന്നു. ജാപ്പനീസ് പരമ്പരാഗത നൃത്തങ്ങളിലും ചായ ചടങ്ങുകളിലും ഓയിൽ-പേപ്പർ കുടകൾ പ്രൊഫഷണലായി ഉപയോഗിക്കുന്നു.
ഓയിൽ-പേപ്പർ അമ്പ്രെല്ല | |||||||
Chinese name | |||||||
---|---|---|---|---|---|---|---|
Traditional Chinese | 油紙傘 | ||||||
Simplified Chinese | 油纸伞 | ||||||
| |||||||
Japanese name | |||||||
Kanji | 和傘 | ||||||
|
ആദ്യകാല ഹക്ക സമൂഹത്തിൽ, "താമസിയാതെ ഒരു മകനെ പ്രസവിക്കുക" എന്ന അനുഗ്രഹത്തിന്റെ പ്രതീകമായി സാധാരണയായി സ്ത്രീയ്ക്ക് രണ്ട് കുടകൾ സ്ത്രീധനമായി നൽകിയിരുന്നു. കുടകൾ സമ്മാനിക്കുന്നത് ദമ്പതികൾക്ക് ധാരാളം ആൺമക്കളും പേരക്കുട്ടികളും ഉണ്ടാകാനുള്ള ഒരു അനുഗ്രഹത്തെ പ്രതിനിധീകരിക്കുന്നു. കുടകൾ വൃത്താകൃതിയിൽ തുറക്കുന്നതിനാൽ അവ സന്തുഷ്ടവും സമ്പൂർണ്ണവുമായ ജീവിതത്തെ പ്രതീകപ്പെടുത്തുന്നു. ആചാരപ്രകാരം 16 വയസുള്ള ഒരാൾക്ക് കുട നൽകുന്നതും പതിവായിരുന്നു.
മതപരമായ ആഘോഷങ്ങളിൽ, ഓയിൽ-പേപ്പർ കുടകൾ പലപ്പോഴും പുണ്യ സെഡാൻ കസേരകളിൽ കവറായി കാണപ്പെടുന്നു. മഴയിൽ നിന്നും സൂര്യപ്രകാശത്തിൽ നിന്നും ആളുകൾക്ക് അഭയം പ്രാപിക്കാനും ദുരാത്മാക്കളെ അകറ്റാനും ഇത് ഉപയോഗിക്കുന്നു. ഇന്ന്, ഓയിൽ-പേപ്പർ കുടകൾ കൂടുതലും വിൽക്കുന്നത് കലാസൃഷ്ടികളോ സ്മാരകചിഹ്നങ്ങളോ ആയിട്ടാണ്.
ലുബാന്റെ (魯班) ഭാര്യ യുന്റെ (雲 氏) കണ്ടുപിടുത്തമാണ് ഓയിൽ-പേപ്പർ കുടകളുടെ വ്യാപനം ആരംഭിച്ചത്. ആദ്യകാല കുട സാമഗ്രികൾ കൂടുതലും തൂവലുകൾ അല്ലെങ്കിൽ സിൽക്കുകൾ ആയിരുന്നു. പിന്നീട് അവ പേപ്പർ ഉപയോഗിച്ച് മാറ്റി. ഓയിൽ-പേപ്പർ കുടകൾ ആദ്യമായി പ്രത്യക്ഷപ്പെട്ടതിനെക്കുറിച്ചുള്ള വിവരങ്ങൾ അജ്ഞാതമാണ്. ടാങ് രാജവംശക്കാലത്ത് കൊറിയയിലേക്കും ജപ്പാനിലേക്കും വ്യാപിച്ചതായി ചിലർ കണക്കാക്കുന്നു. സോങ് രാജവംശത്തിന്റെ കാലത്താണ് ഇതിനെ "ഗ്രീൻ ഓയിൽ-പേപ്പർ കുട" എന്ന് വിളിച്ചിരുന്നത്. മിംഗ് രാജവംശക്കാലത്ത് ജനപ്രീതി വർദ്ധിക്കുകയും ഓയിൽ-പേപ്പർ കുട സാധാരണമായിത്തീരുകയും ചെയ്തു. ജനപ്രിയ ചൈനീസ് സാഹിത്യത്തിൽ അവ പലപ്പോഴും പരാമർശിക്കപ്പെടുന്നു. പത്തൊൻപതാം നൂറ്റാണ്ടോടെ, കിറ്റിസോളുകൾ എന്ന പേരിൽ അന്താരാഷ്ട്ര വ്യാപാരത്തിൽ ഓയിൽ-പേപ്പർ കുടകൾ ഒരു സാധാരണ വസ്തുവായിരുന്നു.
ഓരോ പ്രദേശത്തും ഉൽപാദന പ്രക്രിയയും ആവശ്യമായ നിർമ്മാണക്രമങ്ങളും വ്യത്യസ്തമാണ്. എന്നിരുന്നാലും, പൊതുവേ, അവയെ നാല് പ്രധാന ഘട്ടങ്ങളായി തിരിക്കാം:
ചൈനീസ് രീതിയിലുള്ള ഓയിൽ-പേപ്പർ കുടകളുടെ കല കൂടുതലും കേന്ദ്രീകരിച്ചിരിക്കുന്നത് പരമ്പരാഗത കറുപ്പും വെളുപ്പും ചൈനീസ് ചിത്രങ്ങളായ പൂക്കൾ, പക്ഷികൾ, പ്രകൃതിദൃശ്യങ്ങൾ എന്നിവയിലൂടെയാണ്. ഡ്രീം ഓഫ് റെഡ് ചേംബർ, റൊമാൻസ് ഓഫ് വെസ്റ്റേൺ ചേംബർ തുടങ്ങിയ പ്രശസ്ത ചൈനീസ് സാഹിത്യത്തിലെ രംഗങ്ങൾ പോലുള്ളവ മറ്റു ചിത്രങ്ങളിൽ ഉൾപ്പെടുന്നു. ചിലർ ചിത്രങ്ങൾക്ക് പകരം ചൈനീസ് കാലിഗ്രാഫി ഉപയോഗിക്കുന്നു. എന്നിരുന്നാലും, പുരാതനത്വം നിലനിർത്താൻ പരമ്പരാഗത നിറങ്ങൾ വടിയിലും കുടയുടെ ചട്ടക്കൂടിലും ഉപയോഗിക്കുന്നു.
സെജിയാങ്ങിലെ യുഹാംഗ് ജില്ലയിൽ, ക്വിയാൻലോംഗ് ചക്രവർത്തിയുടെ (1769) കാലം മുതൽ ഓയിൽ-പേപ്പർ കുടകൾ ഒരു കുട കടയുടെ ഉടമയായ ഡോംഗ് വെൻയുവാൻ നിർമ്മിച്ചിരുന്നു. യുഹാങ്ങിലെ ഓയിൽ-പേപ്പർ കുടകൾ ഉയർന്ന സാങ്കേതിക കഴിവുകളും മികച്ച വസ്തുക്കളും ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത്. സൂര്യപ്രകാശത്തിനും മഴയ്ക്കും ദീർഘനേരം വിധേയമായാലും കേടുപാടുകൾ വരുത്തുന്നില്ല. അതിനാൽ സാധാരണക്കാർക്കിടയിൽ അവയുടെ ജനപ്രീതി വർദ്ധിക്കുന്നു. യുവാനിലൂടെ കടന്നുപോകുന്ന നിരവധി യാത്രക്കാർ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കുമുള്ള സ്മാരകങ്ങളായി ഡോങ് വെൻയുവാന്റെ കുട കടയിൽ നിന്ന് കുടകൾ വാങ്ങുന്നു. യുഹാങ്ങിലെ ഓയിൽ-പേപ്പർ കുടകൾ മത്സ്യബന്ധനത്തിനോ ശേഖരണത്തിനോ ഉൾപ്പെടെ വിവിധ തരം ഉദ്ദേശ്യങ്ങളിൽ ലഭ്യമാണ്.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.