പരജീവികളായ സപുഷ്പികൾ ഉൾക്കൊള്ളുന്ന ഒരു സസ്യകുടുംബമാണ് ഒറോബൻകേസീ (Orobanchaceae). 14 ജനുസുകളിലായി 160 സ്പീഷീസുകൾ ഇതിൽ അടങ്ങിയിരിക്കുന്നു. 100 സ്പീഷീസുകളുള്ള ഓറോബങ്കി എന്ന ജീനസാണ് ഏറ്റവും വലുത്. ഉഷ്ണമേഖലയിലും മിതോഷ്ണമേഖലയിലും കാണപ്പെടുന്നു. യൂറോപ്പിലാണ് ഈ കുടുംബത്തിൽ പെട്ട ഏറ്റവും കൂടുതൽ ചെടികൾ വളരുന്നത്.

വസ്തുതകൾ ഒറോബൻ‌‌കേസീ, ശാസ്ത്രീയ വർഗ്ഗീകരണം ...
ഒറോബൻ‌‌കേസീ
Thumb
Striga bilabiata
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Plantae
(unranked):
Angiosperms
(unranked):
Eudicots
(unranked):
Asterids
Order:
Lamiales
Family:
Orobanchaceae
അടയ്ക്കുക
Thumb
Cistanche tubulosa

പരജീവികളായ സസ്യകുടുബം

ചെടികൾക്ക് പച്ചനിറമില്ല; സാധാരണയായി മഞ്ഞ, തവിട്ട്, വെള്ള എന്നി നിറങ്ങളിൽ ഏതെങ്കിലും ഒന്നാണ് ഇതിന് ഉണ്ടായിരിക്കുക. മറ്റു ചെടികളുടെ വേരുകളിൽ പറ്റിപ്പിടിച്ചു വളരുന്ന ഇവയുടെ ചൂഷണമൂലങ്ങൾ (haustoria) ആതിഥേയ സസ്യത്തിന്റെ വേരിൽ അഴ്ന്നിറങ്ങി ആഹാരം വലിച്ചെടുക്കുന്നു. ചില സസ്യങ്ങൾ ഒരു പ്രത്യേക ചെടിയുടെ വേരിൽ മാത്രമേ വളരുകയുള്ളു. ഉദാഹരണമായി എപ്പിഫാഗസ് വെർജിനിയാന എന്ന ചെടി ബീച്ച്മരത്തെ മാത്രമേ ആതിഥേയസസ്യമായി തിരഞ്ഞെടുക്കുന്നുള്ളു. ഈ കുടുബത്തിലെ ചെടികൾക്ക് ഇലകളില്ല; പകരം ശൽക്കപത്രങ്ങളാണുള്ളത്.[1] സാധാരണയായി തടിച്ചു മാംസളമായ കാണ്ഡത്തിന്റെ അഗ്രത്തിലായി പൂങ്കുല കാണപ്പെടുന്നു. ചിലപ്പോൾ പൂക്കൾ ഒറ്റയായും നിൽക്കാറുണ്ട്. പൂവിന് ഒന്നിച്ചുചേർന്ന അഞ്ചു ബാഹ്യദളങ്ങളും, നാലു കേസരങ്ങളും ഉണ്ട്. രണ്ട് ബീജാണ്ഡപർണ (carpels)ങ്ങളോടു കൂടിയ ഊർധ്വവർത്തി (superior) അണ്ഡാശയമാണ് ഇവയുടേത്. വിതുകൾ വളരെ ചെറുതാണ്; ഉള്ളിൽ ചെറുതും എണ്ണമയമുള്ളതുമായ ബീജാന്നം കാണാം. ഈ കുലത്തിൽപ്പെടുന്ന് ചില സസ്യങ്ങൾ സാമ്പത്തിക പ്രാധന്യമുള്ള ചണം, പുകയിലചെടി, തക്കാളി പരുത്തി എന്നിവയുടെ വേരുകളിൽ പറ്റിപ്പിടിച്ചു വളർന്ന് അവയെ നശിപ്പിക്കുന്നു. ഏജിനീഷ്യാ ഇൻഡിക്ക എന്ന സസ്യം ഫിലിപ്പീൻസിലെ കരിമ്പുചെടികളെ ബാധിക്കുന്ന ഒന്നാണ്[2]

അവലംബം

പുറംകണ്ണികൾ

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.