From Wikipedia, the free encyclopedia
ഈറി തടാകം[5] (/ˈɪəri/; French: Lac Érié) വടക്കേ അമേരിക്കയിലെ പഞ്ച മഹാതടാകങ്ങളിൽ ഉപരിതല വിസ്തീർണ്ണമനുസരിച്ച് നാലാമത്തെ വലിയ തടാകമാണ്. അതുപോലെതന്നെ ഉപരിതലവിസ്തീർണ്ണം കണക്കാക്കിയാൽ ഇത് ലോകത്തെ വലിയ തടാകങ്ങളിൽ പതിനൊന്നാം സ്ഥാനം അലങ്കരിക്കുന്നു.[1][6] മഹാതടാകങ്ങളിൽ[7][8] ഏറ്റവും തെക്കുദിശയിലുള്ളതും ഏറ്റവും ആഴം കുറഞ്ഞതും വിസ്തീർണ്ണത്തിൽ ഏറ്റവും ചെറുതുമാണിത്. തടാകത്തിന്റെ പരമാവധി ആഴം 210 അടിയാണ് (64 മീറ്റർ).
ഈറി തടാകം | |
---|---|
സ്ഥാനം | വടക്കേ അമേരിക്ക |
ഗ്രൂപ്പ് | Great Lakes |
നിർദ്ദേശാങ്കങ്ങൾ | 42.2°N 81.2°W |
Lake type | Glacial |
പ്രാഥമിക അന്തർപ്രവാഹം | Detroit River[1] |
Primary outflows | നയാഗ്ര നദി വെല്ലാൻ്റ് കനാൽ[2] |
Basin countries | കാനഡ അമേരിക്കൻ ഐക്യനാടുകൾ |
പരമാവധി നീളം | 241 മൈ (388 കി.മീ) |
പരമാവധി വീതി | 57 മൈ (92 കി.മീ) |
Surface area | 9,910 ച മൈ (25,667 കി.m2)[2] |
ശരാശരി ആഴം | 62 അടി (19 മീ)[2] |
പരമാവധി ആഴം | 210 അടി (64 മീ)[3] |
Water volume | 116 cu mi (480 കി.m3)[2] |
Residence time | 2.6 years |
തീരത്തിന്റെ നീളം1 | 799 മൈ (1,286 കി.മീ) plus 72 മൈ (116 കി.മീ) for islands[4] |
ഉപരിതല ഉയരം | 569 അടി (173 മീ)[2] |
ദ്വീപുകൾ | 24+ (see list) |
അധിവാസ സ്ഥലങ്ങൾ | Buffalo, New York Erie, Pennsylvania Toledo, Ohio Cleveland, Ohio |
അവലംബം | [3] |
1 Shore length is not a well-defined measure. |
കാനഡയും അമേരിക്കൻ ഐക്യനാടുകളും തമ്മിലുള്ള അന്തർദേശീയ അതിർത്തിയിൽ സ്ഥിതിചെയ്യുന്ന ഈറി തടാകത്തിന്റെ വടക്കൻ തീരത്ത് കനേഡിയൻ പ്രവിശ്യയായ ഒണ്ടാറിയോ ആണ്, പ്രത്യേകിച്ചും ഒന്റാറിയാ ഉപദ്വീപ്. ഇതിന്റെ പടിഞ്ഞാറ്, തെക്ക്, കിഴക്കൻ തീരങ്ങളിലായി അമേരിക്കൻ ഐക്യനാടുകളിലെ സംസ്ഥാനങ്ങളായ മിഷിഗൺ, ഒഹായോ, പെൻസിൽവാനിയ, ന്യൂയോർക്ക് എന്നിവ സ്ഥിതിചെയ്യുന്നു. ഈ അധികാരപരിധികൾ തടാകത്തിന്റെ ഉപരിതല പ്രദേശങ്ങളെ ജലാതിർത്തികളായി വിഭജിക്കുന്നു.
ഈ തടാകത്തിന്റെ തെക്കൻ തീരങ്ങളിൽ അധിവസിച്ചിരുന്ന അമരേന്ത്യൻ വർഗ്ഗക്കാരായ ഈറി ജനതയാണ് തടാകത്തിന് ഈ പേരുനൽകിയത്. ആദിവാസി നാമമായ "ഈറി" എന്നത് erielhonan "നീണ്ട വാൽ" എന്ന അർഥം വരുന്ന ഇറോക്യൻ പദത്തിന്റെ ചുരുക്കരൂപമാണ്. [9]
ഹ്യൂറോൺ തടാകത്തിന് താഴെയായി സ്ഥിതിചെയ്യുന്ന ഈറിയുടെ പ്രാഥമിക കവാടം ഡെട്രോയിറ്റ് നദിയാണ്. തടാകത്തിൽ നിന്നുള്ള പ്രധാന പ്രകൃതിദത്ത പ്രവാഹം നയാഗ്ര നദി വഴിയാണ്. നയാഗ്ര വെള്ളച്ചാട്ടത്തിന് സമീപം ന്യൂയോർക്കിലെ ലെവിസ്റ്റൺ, ഒന്റാറിയോയിലെ ക്വീൻസ്റ്റൺ എന്നിവിടങ്ങളിൽ വലിയ ടർബൈനുകൾ കറങ്ങുന്നതിന്റെ ഫലമായി ഇത് കാനഡയ്ക്കും യുഎസിനും ജലവൈദ്യുതി നൽകുന്നു.[10] സെന്റ് ലോറൻസ് സീവേയുടെ ഭാഗമായ വെല്ലണ്ട് കനാൽ വഴിയാണ് പ്രവാഹം കാണപ്പെടുന്നത്. ഈറി തടാകത്തിലെ ഒന്റാറിയോയിലെ പോർട്ട് കോൾബോർണിൽ നിന്ന് ഒന്റാറിയോ തടാകത്തിലെ സെന്റ് കാതറൈൻസിലേക്ക് 326 അടി (99 മീറ്റർ) ഉയരത്തിൽ നിന്ന് കപ്പൽ പാതകൾക്കായി ജലം തിരിച്ചുവിടുന്നു. അമിത മത്സ്യബന്ധനം, മലിനീകരണം, ആൽഗകളുടെ പുഷ്പങ്ങൾ, യൂട്രോഫിക്കേഷൻ തുടങ്ങിയ തലക്കെട്ടുകൾ പതിറ്റാണ്ടുകളായി ഈറി തടാകം പാരിസ്ഥിതിക ആരോഗ്യത്തിന് ഭംഗം വരുത്തുന്നു. [11][12][13]
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.