ഇറ്റാക്ക
From Wikipedia, the free encyclopedia
From Wikipedia, the free encyclopedia
ഇറ്റാക്ക /ˈɪθəkə/ ന്യൂയോർക്ക് സംസ്ഥാനത്തെ ഫിംഗർ ലേക്സ് മേഖലയിലെ ഒരു നഗരമാണ്. ടോംപ്കിൻസ് കൗണ്ടിയുടെ ആസ്ഥാനമായ ഈ നഗരം, കൂടാതെ ഇറ്റാക്ക-ടോംപ്കിൻസ് കൗണ്ടി മെട്രോപൊളിറ്റൻ ഏരിയയിലെ ഏറ്റവും വലിയ സമൂഹവുംകൂടിയാണ്. ഈ മെട്രോപോളിറ്റൻ പ്രദേശത്ത് ഇറ്റാക്ക നഗരം, കെയുഗ ഹൈറ്റ്സ് ഗ്രാമം, ടോംപ്കിൻസ് കൗണ്ടിയിലെ മറ്റ് നഗരങ്ങൾ, ഗ്രാമങ്ങൾ എന്നിവ ഉൾപ്പെടുന്നു. സിറാക്കൂസിന് 45 മൈൽ (72 കിലോമീറ്റർ) തെക്ക് പടിഞ്ഞാറായി മദ്ധ്യ ന്യൂയോർക്കിലെ കെയുഗ തടാകത്തിന്റെ തെക്കൻ തീരത്താണ് ഇറ്റാക്ക നഗരം സ്ഥിതി ചെയ്യുന്നത്. ഗ്രീക്ക് ദ്വീപായ ഇറ്റാക്കയുടെ പേരാണ് ഇതിന് നൽകിയിരിക്കുന്നത്.[3] കൂടാതെ, ടൊറന്റോയ്ക്ക് 247 മൈൽ (398 കിലോമീറ്റർ) തെക്കുകിഴക്കായും, ന്യൂയോർക്ക് നഗരത്തിന് 223 മൈൽ (359 കിലോമീറ്റർ) വടക്ക് പടിഞ്ഞാറായുമാണ് ഇറ്റാക്ക സ്ഥിതിചെയ്യുന്നത്.
ഇറ്റാക്ക | |
---|---|
City | |
Location in the contiguous United States | |
Coordinates: 42°26′36″N 76°30′0″W | |
Country | United States |
State | New York |
County | Tompkins |
Founded | 1790 |
Incorporated | 1888 |
നാമഹേതു | Ithaca |
• ഭരണസമിതി | Common Council |
• Mayor | Svante Myrick (D) |
• Common Council | Members: |
• City | 6.07 ച മൈ (15.73 ച.കി.മീ.) |
• ഭൂമി | 5.39 ച മൈ (13.96 ച.കി.മീ.) |
• ജലം | 0.68 ച മൈ (1.77 ച.കി.മീ.) |
• നഗരം | 24.581 ച മൈ (63.66 ച.കി.മീ.) |
• മെട്രോ | 474.649 ച മൈ (1,229.34 ച.കി.മീ.) |
ഉയരം | 404 അടി (123 മീ) |
• City | 30,014 |
• കണക്ക് (2018)[2] | 30,999 |
• ജനസാന്ദ്രത | 5,708.24/ച മൈ (2,203.92/ച.കി.മീ.) |
• നഗരപ്രദേശം | 53,661 |
• നഗര സാന്ദ്രത | 2,200/ച മൈ (840/ച.കി.മീ.) |
• മെട്രോപ്രദേശം | 101,564 |
• മെട്രോ സാന്ദ്രത | 210/ച മൈ (83/ച.കി.മീ.) |
Demonym(s) | Ithacan |
സമയമേഖല | UTC−5 (EST) |
• Summer (DST) | UTC−4 (EDT) |
ZIP Codes | 14850, 14851, 14852, and 14853 |
ഏരിയ കോഡ് | 607 |
FIPS code | 36-38077 |
GNIS feature IDs | 970238, 979099 |
വെബ്സൈറ്റ് | www |
തദ്ദേശീയ അമേരിക്കൻ ഇന്ത്യൻ വർഗ്ഗക്കാർ ആയിരക്കണക്കിന് വർഷങ്ങളായി ഈ പ്രദേശത്ത് അലഞ്ഞുതിരിഞ്ഞിരുന്നു. യൂറോപ്യന്മാർ കണ്ടെത്തിയ കാലത്ത് ഈ പ്രദേശം നിയന്ത്രിച്ചിരുന്നത് ഹൌഡെനോസൗനീ അല്ലെങ്കിൽ ഇറോക്വീസ് ലീഗിലെ ശക്തമായ അഞ്ച് നേഷനുകളിലൊന്നായ കെയുഗ ഗോത്രത്തിൽപ്പെട്ട ഇന്ത്യൻ വർഗ്ഗക്കാരായിരുന്നു. ന്യൂ ഫ്രാൻസിൽനിന്നുള്ള (ക്യൂബെക്ക്) ജെസ്യൂട്ട് മിഷനറിമാർക്ക് 1657 ൽത്തന്നെ കെയുഗ ഗോത്രക്കാരെ മതപരിവർത്തനം ചെയ്യാനുള്ള ഒരു ദൗത്യമുണ്ടായിരുന്നുവെന്ന് പറയപ്പെടുന്നു.[4]
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.