അറബി വാക്ക് From Wikipedia, the free encyclopedia
ഹലാൽ (അറബിക്:حلال) എന്നത് അനുവദനീയമായത് എന്ന അർത്ഥമുള്ള ഒരു അറബി വാക്ക് ആണ്. ഹലാലും മുബാഹും ഒന്നല്ല. ഹലാൽ എന്നതു ഒരു വിധി തന്നെയല്ല. ഹറാമല്ലാത്ത ഏതു കാര്യത്തിനും ഹലാൽ എന്നു പറയും. അപ്പോൾ അക്കാര്യം നിർബന്ധമോ സുന്നത്തോ കറാഹത്തോ മുബാഹോ എന്തുമാവാം. ഹറാമാകാൻ തെളിവില്ലാത്തതിനാൽ ഹലാൽ എന്നു മാത്രം. ളുഹ്ർ നിസ്കരിക്കൽ, തറാവീഹ് നിസ്കരിക്കൽ, തല മറക്കാതെ നിസ്കരിക്കൽ ഹലാലാണ് എന്നു പറയാം. മുബാഹാണ് എന്നു പറയാൻ പറ്റില്ല. കാരണം, ആദ്യം പറഞ്ഞത് നിർബന്ധവും രണ്ടാമത്തേത് സുന്നത്തും മൂന്നാമത്തേത് കറാഹത്തുമാണ്. കർമശാസ്ത്ര ഗന്ഥങ്ങളിൽ സുലഭമായിക്കാണുന്ന ഹല്ല യഹുല്ലു (അനുവദനീയമാവും) എന്നതിന്റെയെല്ലാം ഉദ്ദേശ്യം ഹറാമില്ല എന്നാണ്. അല്ലാതെ വാജിബ്, സുന്നത്ത് എന്നതിന്റെയെല്ലാം കൂടെ എണ്ണുന്ന ശർഇയ്യായ പഞ്ചവിധികളിൽപെട്ട മുബാഹ് അല്ല. ലാ യജൂസു എന്നു പറഞ്ഞാൽ നിഷിദ്ധം (ഹറാം) എന്നാണർത്ഥം. ഉപകാരമുള്ള ഏതു കാര്യത്തിന്റെയും അടിസ്ഥാന വിധി അനുവദനീയം എന്നാണ്; ഉപദ്രവമുള്ളത്തിന്റെ അടിസ്ഥാന വിധി നിഷിദ്ധം എന്നും. [1] ഇസ്ലാമിക് നിയമപ്രകാരം അനുവദനീയമായ ഭക്ഷണം എന്നർത്ഥതത്തിൽ സാധാരണ ഈ വാക്ക് മറ്റു ഭാഷകളിൽ ഭക്ഷണത്തോട് ചേർത്ത് ഉപയോഗിക്കാറുണ്ട്. (ഉദാ: ഹലാൽ ഫുഡ്, ഹലാൽ ചിക്കൻ ) ലോകത്താകമാനം ഏകദേശം 70% മുസ്ലിങ്ങൾ ഈ ഹലാൽ ആദർശം പിന്തുടരുന്നു.[2].
വിശ്വാസങ്ങൾ |
അല്ലാഹു - ദൈവത്തിന്റെ ഏകത്വം |
അനുഷ്ഠാനങ്ങൾ |
വിശ്വാസം • പ്രാർഥന |
ചരിത്രവും നേതാക്കളും |
മുഹമ്മദ് ബിൻ അബ്ദുല്ല |
ഗ്രന്ഥങ്ങളും നിയമങ്ങളും |
മദ്ഹബുകൾ |
പ്രധാന ശാഖകൾ |
സുന്നി • ശിയ |
പ്രധാന മസ്ജിദുകൾ |
സംസ്കാരം |
കല • തത്വചിന്ത |
ഇതുംകൂടികാണുക |
ഇസ്ലാം ഭക്ഷണകാര്യത്തിൽ വളരെ വ്യക്തമായ നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. മാംസഭക്ഷണത്തിൽ ഇസ്ലാം അനുശാസിക്കുന്ന രീതിയിൽ കശാപ്പുചെയ്താൽ മാത്രമേ അത് ഹലാലാവുകയുള്ളൂ. ഹലാലായ ഭക്ഷണത്തെക്കുറിച്ച് ഖുർആൻ ഇങ്ങനെ പറയുന്നു.
അനുവദിനീയമായ മൃഗങ്ങളുടെ മാംസം ഹാലാലാകുവാൻ അത്തരം മൃഗങ്ങളെ കശാപ്പുചെയ്യുമ്പോൾ താഴെപ്പറയുന്ന മാനദണ്ഡങ്ങൾ പാലിക്കേണ്ടതുണ്ട്.
ഒരു സ്ഥാപനം അല്ലെങ്കിൽ ഭോജനശാല ഉൽപ്പാദിപ്പിക്കുന്ന ഭക്ഷണസാധനങ്ങൾ പരിശോധിച്ച് ഇസ്ലാമിക നിയമപ്രകാരം ഹലാലാണെന്ന് വ്യവസ്ഥാപിത പ്രതിനിധിസഭകൾ നൽകുന്ന സാക്ഷ്യപത്രമാണ് ഹലാൽ സാക്ഷ്യപത്രം. ഇസ്ലാമിക രാഷ്ട്രങ്ങളിലേക്ക് ഭക്ഷണസാധനങ്ങൾ കയറ്റി അയ്ക്കുമ്പോൽ ഹലാൽ സാക്ഷ്യപത്രം നിർബന്ധമാണ്.
ഹലാൽ സാക്ഷ്യപത്രം നൽകുന്ന നിരവധി അംഗീകൃത പ്രതിനിധിസഭകൾ ഇന്ത്യയിലും പ്രവർത്തിക്കുന്നു. അവയിൽ ചിലത് താഴെപ്പറയുന്നവയാണ്.
ഹലാൽ ചിക്കൻ
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.